If You cant Read This Blog Insatall malayalam Font here
Tuesday, December 15, 2009
സഫീനും കുക്കെര്‍ ഉം !!!!
രാവിലെ എഴുന്നേറ്റു...പല്ല് തേചിട്ടില്ല...അപ്പോള്‍ ആണ് ഒരു പോസ്റ്റ് ഇട്ടാലോ എന്ന് തോന്നിയത്..പോസ്റ്റ് ഇടാന്‍ തോന്നിയാല്‍ പിന്നെ ഈറ്റ് നോവ് ആണോ വേറെ നോവ് ആണോ എന്തോ ആകെ ഒരു വെപ്രാളം ആണ്...വെകിളി ആണോ?ആഹ എന്തേലും ആകട്ടെ...ബ്രഷ് എടുത്തു മാറ്റി വച്ചു ലാപ് ലേക്ക് ശ്രദ്ധ തിരിച്ചു...എന്നാല്‍ പിന്നെ ഇന്നു സഫീന്‍ ന്‍റെ കഥ ആയിക്കോട്ടെ ഞാന്‍ കരുതി..ഉള്ള കാരിയം പറയാമല്ലോ..വളരെ നല്ല പയ്യന്‍..എന്നോട് വല്ല മുസ്ലിം പെണ്ണുങ്ങളും വന്നു ഒരു നല്ല പയ്യനെ വേണം ആരേലും ഉണ്ടോ ജിബു എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്ന സുന്ദരനും സുമുഖനും സല്‍സ്വഭാവിയും ആയ ചെറുപ്പക്കാരന്‍.ഇനി കഥ നടക്കുന്ന സമയം 2008 കഴിയുന്നു..ആഗോള സാമ്പത്തിക മാന്ദ്യം അതിന്‍റെ പാരമ്യത്തില് എത്തി നില്‍ക്കുന്നു..അടുത്ത മാസം എന്ത് എന്ന് വേവലാതികള്‍..ഞങ്ങടെ കമ്പനി പിന്നെ വളരെ നല്ല മോശം നിലയില്‍ ആയതു കൊണ്ട് അതും പ്രശ്നം..ഞങ്ങള്‍ ബാംഗ്ലൂര്‍ ജീവിച്ചിരുന്നത് ആവട്ടെ അത്യാവശ്യം നല്ല ലാവിഷ് ആയി...നല്ല ഫുഡ്,നല്ല രീതിയില്‍ ഷോപ്പിംഗ്,നല്ല കറക്കം..ആകെ കിടിലം...ഒരു ദിവസം ഞങ്ങള്‍ ഇതിനെ പറ്റി ചിന്തിച്ചു...എങ്ങനെ ചെലവ് ഒന്ന് കുറയ്ക്കാം...അപ്പോള്‍ എല്‍ദോ മനുഷ്യന്‍ ആണ് കുക്ക് ചെയ്താല്‍ എന്താ എന്ന ആശയം മുന്നോട്ടു വച്ചത്...നോക്കുമ്പോള്‍ കൊള്ളം...ആ രീതിയില്‍ കുറെ കാശ് ലാഭിക്കാം..നല്ല ഭക്ഷണവും കഴിക്കാം...ശരി മറ്റൊന്നും ആലോചിച്ചില്ല..ചലോ ബിഗ് ബസ്സാര്‍...അവിടെ ചെന്നപ്പോള്‍ വലിയ വില പ്ലേറ്റ് നും കുക്കെര്‍ നും ഒക്കെ...ഉടനെ തന്നെ മടിവാള ഇല്‍ എത്തി ഒരു സാദാ സ്റ്റോര്‍ ഇല്‍ നിന്ന് കുക്കെര്‍,പാത്രം,സ്പൂണ്‍,തവ അങ്ങനെ എല്ലാം എല്ലാം ഇങ്ങേ മേടിച്ചു...ഗ്യാസ് വേണം..അതും എടുത്തു...അന്നത്തെ പാല് കചിനു സഞ്ജു തലേല്‍ ഒരു കെട്ടും കെട്ടി ഇരിക്കുന്ന ആ പടം ഇന്നും എന്‍റെ ഓര്‍മയില്‍ ഉണ്ട്..അങ്ങനെ കഞ്ഞി ഉം പയറും തൈരും ദോശയും ചിക്കന്‍ ഉം ഒക്കെ ഞങ്ങള്‍ ഉണ്ടാക്കി തുടങ്ങി...എല്‍ദോ ആണ് ചീഫ് കുക്ക്..ഇവന് പണ്ട് വല്ല ചായ കടയും ഉണ്ടാരുന്നോ എന്ന് തോന്നിക്കുന്ന കുക്കിംഗ്...അപ്പോള്‍ സ്ഥിരം സംഭാവിക്കാര് ഉള്ളത് തന്നെ സംഭവിച്ചു..അതായതു എത്രയും പണി നമുക്ക് അറിയാമോ അത്രയും കൂടുതല്‍ പണി നമുക്ക് കിട്ടും...അങ്ങനെ എല്‍ദോ ഞങ്ങള്‍ക്ക് വേണ്ടി കുക്ക് ചെയ്തു തളര്‍ന്നു...ashlee ഒക്കെ വയര്‍ വച്ചു വരുന്നു..എല്‍ദോ എന്‍റെ അടുത്ത് വന്നു പറഞ്ഞു...ഇല്ല ഇത് നടക്കില്ല..നമുക്ക് ഒരു ടൈം ടേബിള്‍ വേണം...ഒരു 2-3 പേര്‍ വച്ചു ഓരോ ദിവസം കുക്ക് ചെയ്യട്ടെ..ആഹ അത് കൊള്ളം..ഞാന്‍ അപ്പോള്‍ തന്നെ ടൈം ടേബിള്‍ ഉണ്ടാക്കി...എല്‍ദോ മാഷ് നു സമര്‍പ്പിച്ചു..അങ്ങനെ എല്ലാവരും അടുക്കളയില്‍ കയറി തുടങ്ങി..അങ്ങനെ ഇരിക്കെ സഫീന്‍ ന്റേം ശ്രീകാന്ത് ന്റേം ടേണ്‍ വന്നു...ഈ ശ്രീകാന്ത് നു ആണേല്‍ കുക്കിംഗ് അറിയില്ല...ഞാന്‍ ആണ് അവന്‍റെ കറികളില്‍ ഉപ്പും മുളകും ഇട്ടു കൊടുത്തിരുന്നത്(ജാഡ ജാഡ)...അങ്ങനെ കറി ആയി..ഇനി കഞ്ഞി..അത് പിന്നെ കുക്കെര്‍ ഇല്‍ ഇട്ടു അങ്ങ് വേവിച്ചാല്‍ പോരെ..ഞാന്‍ അടുക്കളയില്‍ നിന്ന് ഇറങ്ങി ശ്രീകാന്ത് അരി കഴുകി അടുപ്പത്ത് ഇട്ടു..എന്നിട്ട് ചാറ്റ് ചെയ്യാന്‍ പോയി...അപ്പോള്‍ ഈ കുക്കെര്‍ ന്‍റെ വിസില്‍ ഒക്കെ കണക്കു ഉണ്ട്...3 വിസില്‍ ആണ് എല്‍ദോ ഉടെ കണക്ക്..ഡാ 3 ആകുമ്പോള്‍ നിര്‍ത്തിയേക്കണം ശ്രീകാന്ത് അപ്പുറത്തെ മുറിയില്‍ ഇരുന്നു ഉത്തരവിട്ടു സഫീന്‍ ഓടു..സഫീന്‍ അത് ഏറ്റു..3 അടിച്ചു സഫീന്‍ അത് ഓഫ് ചെയ്തു..കുക്കെര്‍ എടുത്തു താഴെ വച്ചു...പാവം മനുഷ്യന്‍ വീട്ടില്‍ അമ്മ അടുക്കള ഇല്‍ പോലും കേറ്റി ട്ട് ഇല്ല..ഇതിന്റെ technologies പുള്ളിക്ക് അറിയാന്‍ മേലാ...വിശപ്പ് ആണേല്‍ അതിന്‍റെ പാരമ്യത്തിലും...അങ്ങനെ അത് സംഭവിച്ചു...സഫീന്‍ അത് ഒറ്റ തുറക്കല്‍...ഒരു ബോംബ് പൊട്ടിയ പോലെ ആരുന്നു...കുക്കെര്‍ ന്‍റെ മൂടി തെറിച്ചു സീലിംഗ് ഇല്‍ കൊണ്ടു...അരി ഒക്കെ ചീറ്റി തെറിച്ചു...ഹോ ആകെ ഒരു ഭീകര ആക്രമണത്തിന്റെ പ്രതീതി..സഫീന്‍ ടെ കയ്യും ഒന്ന് ചെറുതായി പൊള്ളി...ഹോ അത് ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു പേടി ആണ്...എന്തായാലും മക്കളെ അടുക്കളേല്‍ കയറാന്‍ സമ്മതിക്കാത്ത അമ്മമാര്‍ക്ക് ഒരു പടം ആയിരിക്കട്ടെ ഈ പോസ്റ്റ്..ഇന്നു ഞാന്‍ ഇത് എഴുതുമ്പോള്‍ ഇവര്‍ ആരും ഇവിടെ ഈ റൂം ഇല്‍ ഇല്ല...ഓര്‍മ്മകള്‍ അവശേച്ചിപ്പിച്ചു ആ കുക്കെര്‍ ഉം ഗ്യാസ് കുറ്റിം ഇന്നും ഇവിടെ ഉണ്ട്..അതിനെ നോക്കി നെടുവീര്‍പ്പ് ഇട്ടു കൊണ്ടു ഞാന്‍ പല്ല് തേക്കാന്‍ തീരുമാനിച്ചു!!!ഇല്ലേല്‍ ന്യൂ സ്റ്റാര്‍ ഇല്‍ പുട്ടും കടലേം തീര്‍ന്നു പോകും!!വേഗം പോകട്ടെ!!!
Friday, December 11, 2009
സ്റെപ്പിനി ഷെറിന്‍!!!
വീണ്ടും ഒരു വെള്ളി ആഴ്ച കൂടി...പ്രവാസികള്ക്ക് അകെ പാടെ വെള്ളം അടിക്കാനും ഉറങ്ങാനും എന്ജോയ് മാടാനും(ഈ ഇട ആയി കന്നഡ ഇടയ്ക്കു ഒക്കെ വന്നു പോകുന്നു)കിട്ടുന്ന ഒരു ദിവസം..ഇത് എന്റെ വാക്കുകള് അല്ല,ഇന്നു പ്രിന്സ് സാറുമായി ചാറ്റ് ചെയ്തപ്പോള് കിട്ടിയതാണ്...അങ്ങനെ ഇരിക്കുമ്പോള് ആണ് പണ്ട് ഞങ്ങളുടെ കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം വീണ്ടും എന്റെ മനസിലേക്ക് ഓടി എത്തിയത്...എന്നാല് പിന്നെ ഇതിലേക്ക് അത് അങ്ങ് പോസ്റ്റ് ചെയ്താല് എന്തെന്ന് കരുതി..കഥ നടക്കുന്നത് എഞ്ചിനീയറിംഗ് 5th Semester പഠിക്കുമ്പോള് ആണ്...കോളേജ് ജീവിതം അതിന്റെ പാരമ്യത്തില് എത്തി നില്ക്കുന്നു...Supply ക്ക് മുകളില് Supply കള്...അകെ പാടെ ഒരുപാടു പ്രശ്നങ്ങള്..ജോലി ആകണം,എല്ലാം പാസ് ആകണം ഇതൊക്കെ ആണല്ലോ വീട്ടുകാരുടെ ആഗ്രഹങ്ങള്...അതിനെ പറ്റി ഒക്കെ ഇടയ്ക്കു ചിന്തിക്കും...അപ്പോള് തന്നെ മനസ് പറയും മോനെ അര്‍ഹിക്കാത്തത് ആഗ്രഹിക്കരുത് എന്ന്...അപ്പോള് അത് ഉപേക്ഷിക്കും...വീണ്ടും പഴയ കളി തന്നെ..ആ സമയം ആയപ്പോളേക്കും പുലിമട ഇലേക്ക് താമസം മാറി ഇരുന്നു...പുലിമട എന്നാല് ഞങ്ങടെ എഞ്ചിനീയറിംഗ് ജീവിതത്തിലെ രണ്ടാമത്തെ താവളം ആരുന്നു...ഞങ്ങള് പുലീം പൂച്ചേം ഒന്നും ആയിട്ട് അല്ല ആ പേര്...പണ്ട് ആ വീട്ടില് താമസിച്ച seniors വലിയ പുള്ളികള് ആരുന്നു അത്രേ...അങ്ങനെ ആണ് ആ പേര് വന്നത്..ഒരു വീട്ടുപേര് വീണാല് പിന്നെ മാറ്റാന് ബുദ്ധിമുട്ട് ആണല്ലോ...അത് അങ്ങനെ തന്നെ കിടക്കട്ടെ എന്ന് ഞങ്ങളും കരുതി...വിനയ് സാര്‍ ,സായി കുട്ടന്‍ ,പ്രാവോ സാര്‍ പിന്നെ ഈ പാവം ഞാന് ഇത്രേം പേര് ആരുന്നു ആ പുലിമടയിലെ പുലി കുട്ടികള്...ഈ പുലിമട ഉടെ മുന്പില് മീനച്ചില് ആര്‍ ആണ്...ഹോ അന്ന് അവിടെ ഒളിച്ചു നിന്ന് കണ്ട കുളി സീനുകള്....അകെ പാടെ ഒരു തണുപ്പ് ഒക്കെ ആണ് അവിടെ...പിന്നെ തൊട്ടു അടുത്ത് അശ്വതി ഹോട്ടല്...ഹോ അവിടുന്ന് എന്തോരം പൊറോട്ട യും കറികളും ആണെന്നോ തിന്നിട്ടു ഉള്ളത്...പിന്നെ ഈ പുലി മടയില് ഇടയ്ക്കിടെ വന്നു പുലികുട്ടികള് ആകുന്ന ചിലര് ഉണ്ടാരുന്നു...ഷെറിന്, മാര്‍ഷല്‍ ഒക്കെ ആ കൂട്ടത്തില് ഉള്ളവര് ആരുന്നു...ഷെറിന്‍ എന്ന് വച്ചാല് ആണ്‍ ഷെറിന്‍..എന്റെ ക്ലാസ്സ് ഇല് ഒരു പെണ്ണ് ഷെറിന്‍ ഉം ഉണ്ടാരുന്നു.. മീനച്ചില്‍ ആറ്റില് കുളിക്കാനും Assignment കോപ്പി അടിക്കാനും ഒക്കെ ആയി അവരും അവിടെ വന്നു പോയിരുന്നു...ആ ഇടക്കാണ് കൂടെ പഠിക്കുന്ന സജിന് ന്റെ പെങ്ങടെ കല്യാണം അതും എറണാകുളത്തു വച്ചു...പോകണം പോകാതിരിക്കാന്‍ പറ്റില്ല..എങ്ങനെ പോകും..ആ ഇടക്കാണ് ഷെറിന് ന്റെ വീട്ടില് ഒരു കാര്‍ എടുത്തത്..ഉടനെ ഷെറിന് പിടി വീണു...ഷേറിനെ എങ്ങനെ ആണ് ഹരിഷ് ചോദിച്ചു...ഷെറിന് നു പിന്നെ അപ്പോള് ഷെറിന് പറഞ്ഞു എന്റെ കാറില് പോകാം...ഓക്കേ...ഹോ സമാധാനം ആയി..ഇനി ഷെറിന്‍ ന്‍റെ കാര്‍ നെ പറ്റി..നല്ല വണ്ടി..അന്നൊക്കെ മാരുതി സെന്‍ ഒക്കെ ഒരു ആവേശം ഉള്ള വണ്ടി ആണ്...അങ്ങനെ ആ ദിവസം വന്നെത്തി...രാവിലെ തന്നെ ഷെറിന്‍ തന്റെ സെന്‍ ഉം ആയി പുലിമട ഇല്‍ എത്തി..കൊള്ളാം നല്ല വണ്ടി...നല്ല സൌണ്ട് ഒക്കെ ഉള്ള CD പ്ലയെര്‍ ഒക്കെ ഉണ്ട്..ആ ഇനി എന്ന വേണം..മുന്‍പിലെ സീറ്റ് ഇല്‍ തന്നെ കേറി ഞാന്‍ ഇരിപ്പ് ഉറപ്പിച്ചു..എല്ലാരും കേറി...ഹരിഷ് അണ്ണന്‍ ഒക്കെ ഉണ്ട്...പുള്ളി ആണേല്‍ കിടിലന്‍ ഡ്രൈവര്‍..കൊച്ചി ഇല്‍ ഒക്കെ അവന്‍ ഓടിചോളും..ഷെറിന്‍ അത്ര expert ഡ്രൈവര്‍ അല്ല അന്ന്..അങ്ങനെ വണ്ടി ഓടി തുടങ്ങി..നല്ല പാട്ട്,എ സി മൊത്തത്തില്‍ കൊള്ളം..ഞാന്‍ ഒന്ന് മയക്കം പിടിച്ചു...അപ്പോള്‍ ആണ് അത് സംഭവിച്ചത്..ഏറ്റുമാനൂര്‍ തവള കുഴി എത്തി കാണും..ഷെറിന്‍ ഉ vekili തുടങ്ങി...വണ്ടി നിര്‍ത്തി...എന്നാ പറ്റി ഞാന്‍ ചോദിച്ചു..ഷെറിന്‍ ആകെ ടെന്‍ഷന്‍ ആയി..എനിക്കും ഇത് കണ്ടപ്പോള്‍ ടെന്‍ഷന്‍..എന്നാ പറ്റി...ഷെറിന്‍ ഫോണ്‍ എടുക്കുന്നു...വിളിക്കുന്നു...ഓടി നടക്കുന്നു ആകെ ബഹളം...വണ്ടി Puncture ആണ് അതാണ് പ്രോബ്ലം...ഹോ ഇനി എന്നാ എടുക്കും..ഷെറിന്‍ എല്ലാരേം വിളിക്കുന്നു..ബാംഗ്ലൂര്‍ ഉള്ള ചേട്ടനെ വരെ വിളിച്ചു എന്ന് തോന്നുന്നു..അപ്പോള്‍ ആണ് നമ്മുടെ കാര്‍ Expert ഹരീഷ് സര്‍ ഇറങ്ങി വരുന്നത്..സാര്‍ ഉ അപ്പോള്‍ ആണ് കാര്യങ്ങള്‍ ഒക്കെ മനസിലായി വരുന്നത്..ഹരിഷ് വന്നു ചോദിച്ചു സ്റെപ്പിനി ഇല്ലേ..ഷെറിന്‍ പറഞ്ഞു ഇല്ല ഒന്നും ഇല്ല..aahaa അത് എങ്ങനെ aanne ഞാന്‍ ഒരു സെന്‍ കാര്‍ ഉം 4 ടയര്‍ ഉം കൂടി അല്ലെ മേടിച്ചത്...വേറെ ഒന്നും ഇല്ല...എനിക്ക് പിന്നെ അന്ന് വീട്ടില്‍ കാര്‍ ഉണ്ടെല്ലും ഇതൊന്നും...അറിയാന്‍ മേലാ..അല്ലേലും വണ്ടിടെ അടിയില്‍ കേറി ഉള്ള പണി ചെയ്യാന്‍ മേലതോണ്ട് ആണല്ലോ electronics പഠിക്കാന്‍ വന്നത്..അങ്ങനെ ആകാന്‍ വഴി ഇല്ലല്ലോ ഹരിഷ് പറഞ്ഞു..ഇല്ല ഷെറിന്‍ സമ്മതിക്കുന്നില്ല...അതെങ്ങനാ അവര്‍ ഫ്രീ ആയി തരുമോ ഞാന്‍ മേടിക്കാതെ..ആഹ എന്നാല്‍ അങ്ങനെ ആരിക്കും ഹരിഷ് ഉം അടങ്ങി...ഒരു 10 മിനിറ്റ് ഉം കൂടി കഴിഞ്ഞു...ഒന്നും നടക്കുന്നില്ല..കല്യാണം മിസ്സ് ആകുമോ..ഒരു ഡൌട്ട് ഇല്ലാതെ ഇല്ല..അപ്പോള്‍ ആണ് ഹരിഷ് പതുക്കെ സെന്‍ ഇന്റെ ഡിക്കി ഒന്ന് പൊക്കി നോക്കിയത്...ദാണ്ടേ ഇരിക്കുന്നു സ്റെപ്പിനി,jackyഎല്ലാം..ഹരീഷ് ഷെറിന്‍ ഏ അടുത്ത് വിളിച്ചു ചോദിച്ചു...ഇത് എന്നതാ...അപ്പോള്‍ ആണ് പാവം ഷെറിന്‍ അവന്റെ കാര്‍ ഇന്റെ ഡിക്കി ആദ്യം ആയി കാണുന്നത്...പാവം...അന്ന് ഷെറിന്‍ ന്‍റെ മുഖത്ത് ഉണ്ടായ ആ ചമ്മല്‍..പാവം ഞങ്ങള്‍ക്ക് വേണ്ടി കാര്‍ ഉം എടുത്തു വന്നതാ എന്നിട്ട് എല്ലാരും അവനെ കളി ആക്കി കൊന്നു...ഇന്ന് ഖത്തര്‍ ഇല്‍ ഇരുന്നു എന്‍ജോയ് ചെയ്യുമ്പോളും എനിക്ക് ഉറപ്പാണ് ഷെറിന്‍ ഇതൊന്നും മറന്നു പോകാന്‍ ഇടയില്ലാ..കാരണം അത്ര പബ്ലിസിറ്റി ആരുന്നു..ആ സംഭവത്തിന് ഞങ്ങടെ കോളേജില്‍ കിട്ടിയത്...പാവം ഷെറിന്‍..അല്ല സ്റെപ്പിനി ഷെറിന്‍!!!
Thursday, December 10, 2009
വീണ്ടും ഒരു ഡിസംബര്‍ 10 ...
ഇതാ വീണ്ടും ആ ഡിസംബര്‍ 10..ഞങ്ങള്‍ എല്ലാരും proffssionals ആയ ദിവസം..ഓര്‍ക്കാന്‍ ഒരുപാടു നല്ല നിമിഷങ്ങള്‍ സമ്മാനിച്ച ജീവിതം..ആ ഹൈദരാബാദ് ഓര്‍മ്മകള്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കും..തീര്‍ച്ച..
Subscribe to:
Posts (Atom)