If You cant Read This Blog Insatall malayalam Font here

Tuesday, December 15, 2009

സഫീനും കുക്കെര്‍ ഉം !!!!


രാവിലെ എഴുന്നേറ്റു...പല്ല് തേചിട്ടില്ല...അപ്പോള്‍ ആണ് ഒരു പോസ്റ്റ്‌ ഇട്ടാലോ എന്ന് തോന്നിയത്..പോസ്റ്റ്‌ ഇടാന്‍ തോന്നിയാല്‍ പിന്നെ ഈറ്റ് നോവ്‌ ആണോ വേറെ നോവ്‌ ആണോ എന്തോ ആകെ ഒരു വെപ്രാളം ആണ്...വെകിളി ആണോ?ആഹ എന്തേലും ആകട്ടെ...ബ്രഷ് എടുത്തു മാറ്റി വച്ചു ലാപ്‌ ലേക്ക് ശ്രദ്ധ തിരിച്ചു...എന്നാല്‍ പിന്നെ ഇന്നു സഫീന്‍ ന്‍റെ കഥ ആയിക്കോട്ടെ ഞാന്‍ കരുതി..ഉള്ള കാരിയം പറയാമല്ലോ..വളരെ നല്ല പയ്യന്‍..എന്നോട്  വല്ല മുസ്ലിം പെണ്ണുങ്ങളും വന്നു ഒരു നല്ല പയ്യനെ വേണം ആരേലും ഉണ്ടോ ജിബു എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്ന സുന്ദരനും സുമുഖനും സല്‍സ്വഭാവിയും ആയ ചെറുപ്പക്കാരന്‍.ഇനി കഥ നടക്കുന്ന സമയം 2008 കഴിയുന്നു..ആഗോള സാമ്പത്തിക മാന്ദ്യം അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്നു..അടുത്ത മാസം എന്ത് എന്ന് വേവലാതികള്‍..ഞങ്ങടെ കമ്പനി പിന്നെ വളരെ നല്ല മോശം നിലയില്‍ ആയതു കൊണ്ട് അതും പ്രശ്നം..ഞങ്ങള്‍ ബാംഗ്ലൂര്‍ ജീവിച്ചിരുന്നത് ആവട്ടെ അത്യാവശ്യം നല്ല ലാവിഷ് ആയി...നല്ല ഫുഡ്‌,നല്ല രീതിയില്‍ ഷോപ്പിംഗ്‌,നല്ല കറക്കം..ആകെ കിടിലം...ഒരു ദിവസം ഞങ്ങള്‍ ഇതിനെ പറ്റി ചിന്തിച്ചു...എങ്ങനെ ചെലവ് ഒന്ന് കുറയ്ക്കാം...അപ്പോള്‍ എല്‍ദോ മനുഷ്യന്‍ ആണ് കുക്ക് ചെയ്താല്‍ എന്താ എന്ന ആശയം മുന്നോട്ടു വച്ചത്...നോക്കുമ്പോള്‍ കൊള്ളം...ആ രീതിയില്‍ കുറെ കാശ് ലാഭിക്കാം..നല്ല ഭക്ഷണവും കഴിക്കാം...ശരി മറ്റൊന്നും ആലോചിച്ചില്ല..ചലോ ബിഗ്‌ ബസ്സാര്‍...അവിടെ ചെന്നപ്പോള്‍ വലിയ വില പ്ലേറ്റ് നും കുക്കെര്‍ നും ഒക്കെ...ഉടനെ തന്നെ മടിവാള ഇല്‍ എത്തി ഒരു സാദാ സ്റ്റോര്‍ ഇല്‍ നിന്ന് കുക്കെര്‍,പാത്രം,സ്പൂണ്‍,തവ അങ്ങനെ എല്ലാം എല്ലാം ഇങ്ങേ മേടിച്ചു...ഗ്യാസ് വേണം..അതും എടുത്തു...അന്നത്തെ പാല് കചിനു സഞ്ജു തലേല്‍ ഒരു കെട്ടും കെട്ടി ഇരിക്കുന്ന ആ പടം  ഇന്നും എന്‍റെ ഓര്‍മയില്‍ ഉണ്ട്..അങ്ങനെ കഞ്ഞി ഉം പയറും തൈരും ദോശയും ചിക്കന്‍ ഉം ഒക്കെ ഞങ്ങള്‍ ഉണ്ടാക്കി തുടങ്ങി...എല്‍ദോ ആണ് ചീഫ് കുക്ക്..ഇവന് പണ്ട് വല്ല ചായ കടയും ഉണ്ടാരുന്നോ എന്ന് തോന്നിക്കുന്ന കുക്കിംഗ്...അപ്പോള്‍ സ്ഥിരം സംഭാവിക്കാര് ഉള്ളത് തന്നെ സംഭവിച്ചു..അതായതു എത്രയും പണി നമുക്ക് അറിയാമോ അത്രയും കൂടുതല്‍ പണി നമുക്ക് കിട്ടും...അങ്ങനെ എല്‍ദോ ഞങ്ങള്‍ക്ക് വേണ്ടി കുക്ക് ചെയ്തു തളര്‍ന്നു...ashlee ഒക്കെ വയര്‍ വച്ചു വരുന്നു..എല്‍ദോ എന്‍റെ അടുത്ത് വന്നു പറഞ്ഞു...ഇല്ല ഇത് നടക്കില്ല..നമുക്ക് ഒരു ടൈം ടേബിള്‍ വേണം...ഒരു 2-3 പേര്‍ വച്ചു ഓരോ ദിവസം കുക്ക് ചെയ്യട്ടെ..ആഹ അത് കൊള്ളം..ഞാന്‍ അപ്പോള്‍ തന്നെ ടൈം ടേബിള്‍ ഉണ്ടാക്കി...എല്‍ദോ മാഷ് നു സമര്‍പ്പിച്ചു..അങ്ങനെ എല്ലാവരും അടുക്കളയില്‍ കയറി തുടങ്ങി..അങ്ങനെ ഇരിക്കെ സഫീന്‍ ന്റേം ശ്രീകാന്ത് ന്റേം ടേണ്‍ വന്നു...ഈ ശ്രീകാന്ത് നു ആണേല്‍ കുക്കിംഗ് അറിയില്ല...ഞാന്‍ ആണ് അവന്‍റെ കറികളില്‍ ഉപ്പും മുളകും ഇട്ടു കൊടുത്തിരുന്നത്(ജാഡ ജാഡ)...അങ്ങനെ കറി ആയി..ഇനി കഞ്ഞി..അത് പിന്നെ കുക്കെര്‍ ഇല്‍ ഇട്ടു അങ്ങ് വേവിച്ചാല്‍ പോരെ..ഞാന്‍ അടുക്കളയില്‍ നിന്ന് ഇറങ്ങി ശ്രീകാന്ത് അരി കഴുകി അടുപ്പത്ത് ഇട്ടു..എന്നിട്ട് ചാറ്റ് ചെയ്യാന്‍ പോയി...അപ്പോള്‍ ഈ കുക്കെര്‍ ന്‍റെ വിസില്‍ ഒക്കെ കണക്കു ഉണ്ട്...3 വിസില്‍ ആണ്  എല്‍ദോ ഉടെ കണക്ക്..ഡാ 3 ആകുമ്പോള്‍ നിര്‍ത്തിയേക്കണം ശ്രീകാന്ത് അപ്പുറത്തെ മുറിയില്‍ ഇരുന്നു ഉത്തരവിട്ടു സഫീന്‍ ഓടു..സഫീന്‍ അത് ഏറ്റു..3 അടിച്ചു സഫീന്‍ അത് ഓഫ്‌ ചെയ്തു..കുക്കെര്‍ എടുത്തു താഴെ വച്ചു...പാവം മനുഷ്യന്‍ വീട്ടില്‍ അമ്മ അടുക്കള ഇല്‍ പോലും കേറ്റി ട്ട് ഇല്ല..ഇതിന്റെ technologies പുള്ളിക്ക് അറിയാന്‍ മേലാ...വിശപ്പ്‌ ആണേല്‍ അതിന്‍റെ പാരമ്യത്തിലും...അങ്ങനെ അത് സംഭവിച്ചു...സഫീന്‍ അത് ഒറ്റ തുറക്കല്‍...ഒരു ബോംബ്‌ പൊട്ടിയ പോലെ ആരുന്നു...കുക്കെര്‍ ന്‍റെ മൂടി തെറിച്ചു സീലിംഗ് ഇല്‍ കൊണ്ടു...അരി ഒക്കെ ചീറ്റി തെറിച്ചു...ഹോ ആകെ ഒരു ഭീകര ആക്രമണത്തിന്റെ പ്രതീതി..സഫീന്‍ ടെ കയ്യും ഒന്ന് ചെറുതായി പൊള്ളി...ഹോ അത് ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു പേടി ആണ്...എന്തായാലും മക്കളെ അടുക്കളേല്‍ കയറാന്‍ സമ്മതിക്കാത്ത അമ്മമാര്‍ക്ക് ഒരു പടം ആയിരിക്കട്ടെ ഈ പോസ്റ്റ്‌..ഇന്നു ഞാന്‍ ഇത് എഴുതുമ്പോള്‍ ഇവര്‍ ആരും ഇവിടെ ഈ റൂം ഇല്‍ ഇല്ല...ഓര്‍മ്മകള്‍ അവശേച്ചിപ്പിച്ചു ആ കുക്കെര്‍ ഉം ഗ്യാസ് കുറ്റിം ഇന്നും ഇവിടെ ഉണ്ട്..അതിനെ നോക്കി നെടുവീര്‍പ്പ് ഇട്ടു കൊണ്ടു ഞാന്‍ പല്ല് തേക്കാന്‍ തീരുമാനിച്ചു!!!ഇല്ലേല്‍ ന്യൂ സ്റ്റാര്‍ ഇല്‍ പുട്ടും കടലേം തീര്‍ന്നു പോകും!!വേഗം പോകട്ടെ!!!

No comments:

Post a Comment