If You cant Read This Blog Insatall malayalam Font here

Tuesday, December 15, 2009

സഫീനും കുക്കെര്‍ ഉം !!!!


രാവിലെ എഴുന്നേറ്റു...പല്ല് തേചിട്ടില്ല...അപ്പോള്‍ ആണ് ഒരു പോസ്റ്റ്‌ ഇട്ടാലോ എന്ന് തോന്നിയത്..പോസ്റ്റ്‌ ഇടാന്‍ തോന്നിയാല്‍ പിന്നെ ഈറ്റ് നോവ്‌ ആണോ വേറെ നോവ്‌ ആണോ എന്തോ ആകെ ഒരു വെപ്രാളം ആണ്...വെകിളി ആണോ?ആഹ എന്തേലും ആകട്ടെ...ബ്രഷ് എടുത്തു മാറ്റി വച്ചു ലാപ്‌ ലേക്ക് ശ്രദ്ധ തിരിച്ചു...എന്നാല്‍ പിന്നെ ഇന്നു സഫീന്‍ ന്‍റെ കഥ ആയിക്കോട്ടെ ഞാന്‍ കരുതി..ഉള്ള കാരിയം പറയാമല്ലോ..വളരെ നല്ല പയ്യന്‍..എന്നോട്  വല്ല മുസ്ലിം പെണ്ണുങ്ങളും വന്നു ഒരു നല്ല പയ്യനെ വേണം ആരേലും ഉണ്ടോ ജിബു എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്ന സുന്ദരനും സുമുഖനും സല്‍സ്വഭാവിയും ആയ ചെറുപ്പക്കാരന്‍.ഇനി കഥ നടക്കുന്ന സമയം 2008 കഴിയുന്നു..ആഗോള സാമ്പത്തിക മാന്ദ്യം അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്നു..അടുത്ത മാസം എന്ത് എന്ന് വേവലാതികള്‍..ഞങ്ങടെ കമ്പനി പിന്നെ വളരെ നല്ല മോശം നിലയില്‍ ആയതു കൊണ്ട് അതും പ്രശ്നം..ഞങ്ങള്‍ ബാംഗ്ലൂര്‍ ജീവിച്ചിരുന്നത് ആവട്ടെ അത്യാവശ്യം നല്ല ലാവിഷ് ആയി...നല്ല ഫുഡ്‌,നല്ല രീതിയില്‍ ഷോപ്പിംഗ്‌,നല്ല കറക്കം..ആകെ കിടിലം...ഒരു ദിവസം ഞങ്ങള്‍ ഇതിനെ പറ്റി ചിന്തിച്ചു...എങ്ങനെ ചെലവ് ഒന്ന് കുറയ്ക്കാം...അപ്പോള്‍ എല്‍ദോ മനുഷ്യന്‍ ആണ് കുക്ക് ചെയ്താല്‍ എന്താ എന്ന ആശയം മുന്നോട്ടു വച്ചത്...നോക്കുമ്പോള്‍ കൊള്ളം...ആ രീതിയില്‍ കുറെ കാശ് ലാഭിക്കാം..നല്ല ഭക്ഷണവും കഴിക്കാം...ശരി മറ്റൊന്നും ആലോചിച്ചില്ല..ചലോ ബിഗ്‌ ബസ്സാര്‍...അവിടെ ചെന്നപ്പോള്‍ വലിയ വില പ്ലേറ്റ് നും കുക്കെര്‍ നും ഒക്കെ...ഉടനെ തന്നെ മടിവാള ഇല്‍ എത്തി ഒരു സാദാ സ്റ്റോര്‍ ഇല്‍ നിന്ന് കുക്കെര്‍,പാത്രം,സ്പൂണ്‍,തവ അങ്ങനെ എല്ലാം എല്ലാം ഇങ്ങേ മേടിച്ചു...ഗ്യാസ് വേണം..അതും എടുത്തു...അന്നത്തെ പാല് കചിനു സഞ്ജു തലേല്‍ ഒരു കെട്ടും കെട്ടി ഇരിക്കുന്ന ആ പടം  ഇന്നും എന്‍റെ ഓര്‍മയില്‍ ഉണ്ട്..അങ്ങനെ കഞ്ഞി ഉം പയറും തൈരും ദോശയും ചിക്കന്‍ ഉം ഒക്കെ ഞങ്ങള്‍ ഉണ്ടാക്കി തുടങ്ങി...എല്‍ദോ ആണ് ചീഫ് കുക്ക്..ഇവന് പണ്ട് വല്ല ചായ കടയും ഉണ്ടാരുന്നോ എന്ന് തോന്നിക്കുന്ന കുക്കിംഗ്...അപ്പോള്‍ സ്ഥിരം സംഭാവിക്കാര് ഉള്ളത് തന്നെ സംഭവിച്ചു..അതായതു എത്രയും പണി നമുക്ക് അറിയാമോ അത്രയും കൂടുതല്‍ പണി നമുക്ക് കിട്ടും...അങ്ങനെ എല്‍ദോ ഞങ്ങള്‍ക്ക് വേണ്ടി കുക്ക് ചെയ്തു തളര്‍ന്നു...ashlee ഒക്കെ വയര്‍ വച്ചു വരുന്നു..എല്‍ദോ എന്‍റെ അടുത്ത് വന്നു പറഞ്ഞു...ഇല്ല ഇത് നടക്കില്ല..നമുക്ക് ഒരു ടൈം ടേബിള്‍ വേണം...ഒരു 2-3 പേര്‍ വച്ചു ഓരോ ദിവസം കുക്ക് ചെയ്യട്ടെ..ആഹ അത് കൊള്ളം..ഞാന്‍ അപ്പോള്‍ തന്നെ ടൈം ടേബിള്‍ ഉണ്ടാക്കി...എല്‍ദോ മാഷ് നു സമര്‍പ്പിച്ചു..അങ്ങനെ എല്ലാവരും അടുക്കളയില്‍ കയറി തുടങ്ങി..അങ്ങനെ ഇരിക്കെ സഫീന്‍ ന്റേം ശ്രീകാന്ത് ന്റേം ടേണ്‍ വന്നു...ഈ ശ്രീകാന്ത് നു ആണേല്‍ കുക്കിംഗ് അറിയില്ല...ഞാന്‍ ആണ് അവന്‍റെ കറികളില്‍ ഉപ്പും മുളകും ഇട്ടു കൊടുത്തിരുന്നത്(ജാഡ ജാഡ)...അങ്ങനെ കറി ആയി..ഇനി കഞ്ഞി..അത് പിന്നെ കുക്കെര്‍ ഇല്‍ ഇട്ടു അങ്ങ് വേവിച്ചാല്‍ പോരെ..ഞാന്‍ അടുക്കളയില്‍ നിന്ന് ഇറങ്ങി ശ്രീകാന്ത് അരി കഴുകി അടുപ്പത്ത് ഇട്ടു..എന്നിട്ട് ചാറ്റ് ചെയ്യാന്‍ പോയി...അപ്പോള്‍ ഈ കുക്കെര്‍ ന്‍റെ വിസില്‍ ഒക്കെ കണക്കു ഉണ്ട്...3 വിസില്‍ ആണ്  എല്‍ദോ ഉടെ കണക്ക്..ഡാ 3 ആകുമ്പോള്‍ നിര്‍ത്തിയേക്കണം ശ്രീകാന്ത് അപ്പുറത്തെ മുറിയില്‍ ഇരുന്നു ഉത്തരവിട്ടു സഫീന്‍ ഓടു..സഫീന്‍ അത് ഏറ്റു..3 അടിച്ചു സഫീന്‍ അത് ഓഫ്‌ ചെയ്തു..കുക്കെര്‍ എടുത്തു താഴെ വച്ചു...പാവം മനുഷ്യന്‍ വീട്ടില്‍ അമ്മ അടുക്കള ഇല്‍ പോലും കേറ്റി ട്ട് ഇല്ല..ഇതിന്റെ technologies പുള്ളിക്ക് അറിയാന്‍ മേലാ...വിശപ്പ്‌ ആണേല്‍ അതിന്‍റെ പാരമ്യത്തിലും...അങ്ങനെ അത് സംഭവിച്ചു...സഫീന്‍ അത് ഒറ്റ തുറക്കല്‍...ഒരു ബോംബ്‌ പൊട്ടിയ പോലെ ആരുന്നു...കുക്കെര്‍ ന്‍റെ മൂടി തെറിച്ചു സീലിംഗ് ഇല്‍ കൊണ്ടു...അരി ഒക്കെ ചീറ്റി തെറിച്ചു...ഹോ ആകെ ഒരു ഭീകര ആക്രമണത്തിന്റെ പ്രതീതി..സഫീന്‍ ടെ കയ്യും ഒന്ന് ചെറുതായി പൊള്ളി...ഹോ അത് ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു പേടി ആണ്...എന്തായാലും മക്കളെ അടുക്കളേല്‍ കയറാന്‍ സമ്മതിക്കാത്ത അമ്മമാര്‍ക്ക് ഒരു പടം ആയിരിക്കട്ടെ ഈ പോസ്റ്റ്‌..ഇന്നു ഞാന്‍ ഇത് എഴുതുമ്പോള്‍ ഇവര്‍ ആരും ഇവിടെ ഈ റൂം ഇല്‍ ഇല്ല...ഓര്‍മ്മകള്‍ അവശേച്ചിപ്പിച്ചു ആ കുക്കെര്‍ ഉം ഗ്യാസ് കുറ്റിം ഇന്നും ഇവിടെ ഉണ്ട്..അതിനെ നോക്കി നെടുവീര്‍പ്പ് ഇട്ടു കൊണ്ടു ഞാന്‍ പല്ല് തേക്കാന്‍ തീരുമാനിച്ചു!!!ഇല്ലേല്‍ ന്യൂ സ്റ്റാര്‍ ഇല്‍ പുട്ടും കടലേം തീര്‍ന്നു പോകും!!വേഗം പോകട്ടെ!!!

Friday, December 11, 2009

സ്റെപ്പിനി ഷെറിന്‍!!!


വീണ്ടും ഒരു വെള്ളി ആഴ്ച കൂടി...പ്രവാസികള്ക്ക് അകെ പാടെ വെള്ളം അടിക്കാനും ഉറങ്ങാനും എന്ജോയ് മാടാനും( ഇട ആയി കന്നഡ ഇടയ്ക്കു ഒക്കെ വന്നു പോകുന്നു)കിട്ടുന്ന ഒരു ദിവസം..ഇത് എന്റെ വാക്കുകള് അല്ല,ഇന്നു പ്രിന്സ് സാറുമായി ചാറ്റ് ചെയ്തപ്പോള് കിട്ടിയതാണ്...അങ്ങനെ ഇരിക്കുമ്പോള് ആണ് പണ്ട് ഞങ്ങളുടെ കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം വീണ്ടും എന്റെ മനസിലേക്ക് ഓടി എത്തിയത്...എന്നാല് പിന്നെ ഇതിലേക്ക് അത് അങ്ങ് പോസ്റ്റ് ചെയ്താല് എന്തെന്ന് കരുതി..കഥ നടക്കുന്നത് എഞ്ചിനീയറിംഗ് 5th  Semester പഠിക്കുമ്പോള് ആണ്...കോളേജ് ജീവിതം അതിന്റെ പാരമ്യത്തില് എത്തി നില്ക്കുന്നു...Supply ക്ക് മുകളില് Supply കള്...അകെ പാടെ ഒരുപാടു പ്രശ്നങ്ങള്..ജോലി ആകണം,എല്ലാം പാസ് ആകണം ഇതൊക്കെ ആണല്ലോ വീട്ടുകാരുടെ ആഗ്രഹങ്ങള്...അതിനെ പറ്റി ഒക്കെ ഇടയ്ക്കു ചിന്തിക്കും...അപ്പോള് തന്നെ മനസ് പറയും മോനെ അര്‍ഹിക്കാത്തത്‌ ആഗ്രഹിക്കരുത് എന്ന്...അപ്പോള് അത് ഉപേക്ഷിക്കും...വീണ്ടും പഴയ കളി തന്നെ.. സമയം ആയപ്പോളേക്കും പുലിമട ഇലേക്ക് താമസം മാറി ഇരുന്നു...പുലിമട എന്നാല് ഞങ്ങടെ എഞ്ചിനീയറിംഗ് ജീവിതത്തിലെ രണ്ടാമത്തെ താവളം ആരുന്നു...ഞങ്ങള് പുലീം പൂച്ചേം ഒന്നും ആയിട്ട് അല്ല പേര്...പണ്ട് വീട്ടില് താമസിച്ച seniors വലിയ പുള്ളികള് ആരുന്നു അത്രേ...അങ്ങനെ ആണ് പേര് വന്നത്..ഒരു വീട്ടുപേര് വീണാല് പിന്നെ  മാറ്റാന് ബുദ്ധിമുട്ട് ആണല്ലോ...അത് അങ്ങനെ തന്നെ കിടക്കട്ടെ എന്ന് ഞങ്ങളും കരുതി...വിനയ് സാര്‍ ,സായി കുട്ടന്‍ ,പ്രാവോ സാര്‍ പിന്നെ പാവം ഞാന് ഇത്രേം പേര് ആരുന്നു പുലിമടയിലെ പുലി കുട്ടികള്... പുലിമട ഉടെ മുന്പില് മീനച്ചില് ആര്‍  ആണ്...ഹോ അന്ന് അവിടെ ഒളിച്ചു നിന്ന് കണ്ട കുളി സീനുകള്....അകെ പാടെ ഒരു തണുപ്പ് ഒക്കെ ആണ് അവിടെ...പിന്നെ തൊട്ടു അടുത്ത് അശ്വതി ഹോട്ടല്...ഹോ അവിടുന്ന് എന്തോരം പൊറോട്ട യും കറികളും ആണെന്നോ തിന്നിട്ടു ഉള്ളത്...പിന്നെ പുലി മടയില് ഇടയ്ക്കിടെ വന്നു പുലികുട്ടികള് ആകുന്ന ചിലര് ഉണ്ടാരുന്നു...ഷെറിന്, മാര്‍ഷല്‍ ഒക്കെ കൂട്ടത്തില് ഉള്ളവര് ആരുന്നു...ഷെറിന്‍  എന്ന് വച്ചാല് ആണ്‍ ഷെറിന്‍..എന്റെ ക്ലാസ്സ് ഇല് ഒരു പെണ്ണ് ഷെറിന്‍ ഉം ഉണ്ടാരുന്നു.. മീനച്ചില്‍ ആറ്റില് കുളിക്കാനും Assignment കോപ്പി അടിക്കാനും ഒക്കെ ആയി അവരും അവിടെ വന്നു പോയിരുന്നു... ഇടക്കാണ് കൂടെ പഠിക്കുന്ന സജിന് ന്റെ പെങ്ങടെ കല്യാണം അതും എറണാകുളത്തു വച്ചു...പോകണം പോകാതിരിക്കാന്‍ പറ്റില്ല..എങ്ങനെ പോകും.. ഇടക്കാണ്  ഷെറിന് ന്റെ വീട്ടില് ഒരു കാര്‍ എടുത്തത്..ഉടനെ ഷെറിന് പിടി വീണു...ഷേറിനെ എങ്ങനെ ആണ്  ഹരിഷ് ചോദിച്ചു...ഷെറിന് നു പിന്നെ അപ്പോള് ഷെറിന് പറഞ്ഞു എന്റെ കാറില് പോകാം...ഓക്കേ...ഹോ സമാധാനം ആയി..ഇനി ഷെറിന്‍ ന്‍റെ കാര്‍ നെ പറ്റി..നല്ല വണ്ടി..അന്നൊക്കെ മാരുതി സെന്‍ ഒക്കെ ഒരു ആവേശം ഉള്ള വണ്ടി ആണ്...അങ്ങനെ ആ ദിവസം വന്നെത്തി...രാവിലെ തന്നെ ഷെറിന്‍ തന്റെ സെന്‍ ഉം ആയി പുലിമട ഇല്‍ എത്തി..കൊള്ളാം നല്ല വണ്ടി...നല്ല സൌണ്ട് ഒക്കെ ഉള്ള CD പ്ലയെര്‍ ഒക്കെ ഉണ്ട്..ആ ഇനി എന്ന വേണം..മുന്‍പിലെ സീറ്റ്‌ ഇല്‍ തന്നെ കേറി ഞാന്‍ ഇരിപ്പ് ഉറപ്പിച്ചു..എല്ലാരും കേറി...ഹരിഷ് അണ്ണന്‍ ഒക്കെ ഉണ്ട്...പുള്ളി ആണേല്‍ കിടിലന്‍ ഡ്രൈവര്‍..കൊച്ചി ഇല്‍ ഒക്കെ അവന്‍ ഓടിചോളും..ഷെറിന്‍ അത്ര expert  ഡ്രൈവര്‍ അല്ല അന്ന്..അങ്ങനെ വണ്ടി ഓടി തുടങ്ങി..നല്ല പാട്ട്,എ സി മൊത്തത്തില്‍ കൊള്ളം..ഞാന്‍ ഒന്ന് മയക്കം പിടിച്ചു...അപ്പോള്‍ ആണ് അത് സംഭവിച്ചത്..ഏറ്റുമാനൂര്‍ തവള കുഴി എത്തി കാണും..ഷെറിന്‍ ഉ  vekili  തുടങ്ങി...വണ്ടി   നിര്‍ത്തി...എന്നാ പറ്റി ഞാന്‍ ചോദിച്ചു..ഷെറിന്‍ ആകെ ടെന്‍ഷന്‍ ആയി..എനിക്കും ഇത് കണ്ടപ്പോള്‍ ടെന്‍ഷന്‍..എന്നാ പറ്റി...ഷെറിന്‍ ഫോണ്‍ എടുക്കുന്നു...വിളിക്കുന്നു...ഓടി നടക്കുന്നു ആകെ ബഹളം...വണ്ടി Puncture ആണ് അതാണ് പ്രോബ്ലം...ഹോ ഇനി എന്നാ എടുക്കും..ഷെറിന്‍ എല്ലാരേം വിളിക്കുന്നു..ബാംഗ്ലൂര്‍ ഉള്ള ചേട്ടനെ വരെ വിളിച്ചു എന്ന് തോന്നുന്നു..അപ്പോള്‍ ആണ് നമ്മുടെ കാര്‍ Expert ഹരീഷ് സര്‍ ഇറങ്ങി വരുന്നത്..സാര്‍ ഉ അപ്പോള്‍ ആണ് കാര്യങ്ങള്‍ ഒക്കെ മനസിലായി വരുന്നത്..ഹരിഷ് വന്നു ചോദിച്ചു സ്റെപ്പിനി ഇല്ലേ..ഷെറിന്‍ പറഞ്ഞു ഇല്ല ഒന്നും ഇല്ല..aahaa അത് എങ്ങനെ aanne  ഞാന്‍ ഒരു സെന്‍ കാര്‍ ഉം 4 ടയര്‍ ഉം കൂടി അല്ലെ മേടിച്ചത്...വേറെ ഒന്നും ഇല്ല...എനിക്ക് പിന്നെ അന്ന് വീട്ടില്‍ കാര്‍ ഉണ്ടെല്ലും ഇതൊന്നും...അറിയാന്‍ മേലാ..അല്ലേലും വണ്ടിടെ അടിയില്‍  കേറി ഉള്ള പണി ചെയ്യാന്‍ മേലതോണ്ട് ആണല്ലോ electronics പഠിക്കാന്‍ വന്നത്..അങ്ങനെ ആകാന്‍ വഴി ഇല്ലല്ലോ ഹരിഷ് പറഞ്ഞു..ഇല്ല ഷെറിന്‍ സമ്മതിക്കുന്നില്ല...അതെങ്ങനാ അവര്‍ ഫ്രീ ആയി തരുമോ ഞാന്‍ മേടിക്കാതെ..ആഹ എന്നാല്‍ അങ്ങനെ ആരിക്കും ഹരിഷ് ഉം അടങ്ങി...ഒരു 10 മിനിറ്റ് ഉം കൂടി കഴിഞ്ഞു...ഒന്നും നടക്കുന്നില്ല..കല്യാണം മിസ്സ്‌ ആകുമോ..ഒരു ഡൌട്ട് ഇല്ലാതെ ഇല്ല..അപ്പോള്‍ ആണ് ഹരിഷ് പതുക്കെ സെന്‍ ഇന്റെ ഡിക്കി ഒന്ന് പൊക്കി നോക്കിയത്...ദാണ്ടേ ഇരിക്കുന്നു സ്റെപ്പിനി,jackyഎല്ലാം..ഹരീഷ് ഷെറിന്‍ ഏ അടുത്ത്  വിളിച്ചു ചോദിച്ചു...ഇത് എന്നതാ...അപ്പോള്‍ ആണ്  പാവം ഷെറിന്‍ അവന്റെ കാര്‍ ഇന്റെ ഡിക്കി ആദ്യം ആയി കാണുന്നത്...പാവം...അന്ന് ഷെറിന്‍ ന്‍റെ മുഖത്ത് ഉണ്ടായ ആ ചമ്മല്‍..പാവം ഞങ്ങള്‍ക്ക് വേണ്ടി കാര്‍ ഉം എടുത്തു വന്നതാ എന്നിട്ട് എല്ലാരും അവനെ കളി ആക്കി കൊന്നു...ഇന്ന് ഖത്തര്‍ ഇല്‍ ഇരുന്നു എന്‍ജോയ് ചെയ്യുമ്പോളും എനിക്ക് ഉറപ്പാണ്‌ ഷെറിന്‍ ഇതൊന്നും മറന്നു പോകാന്‍ ഇടയില്ലാ..കാരണം അത്ര പബ്ലിസിറ്റി ആരുന്നു..ആ സംഭവത്തിന്‌ ഞങ്ങടെ കോളേജില്‍ കിട്ടിയത്...പാവം ഷെറിന്‍..അല്ല സ്റെപ്പിനി ഷെറിന്‍!!!



Thursday, December 10, 2009

വീണ്ടും ഒരു ഡിസംബര്‍ 10 ...


ഇതാ വീണ്ടും ആ ഡിസംബര്‍ 10..ഞങ്ങള്‍ എല്ലാരും proffssionals ആയ ദിവസം..ഓര്‍ക്കാന്‍ ഒരുപാടു നല്ല നിമിഷങ്ങള്‍ സമ്മാനിച്ച ജീവിതം..ആ ഹൈദരാബാദ് ഓര്‍മ്മകള്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കും..തീര്‍ച്ച..

Monday, November 23, 2009

A Great Speech By Chetan Bhagat..


Speech by Chetan Bhagat at Symbiosis ...

Don’t just have career or academic goals. Set goals to give you a balanced, successful life. I use the word balanced before successful. Balanced means ensuring your health, relationships, mental peace are all in good order. There is no point of getting a promotion on the day of your breakup. There is no fun in driving a car if your back hurts. Shopping is not enjoyable if your mind is full of tensions.

"Life is one of those races in nursery school where you have to run with a marble in a spoon kept in your mouth. If the marble falls, there is no point coming first. Same is with life where health and relationships are the marble. Your striving is only worth it if there is harmony in your life. Else, you may achieve the success, but this spark, this feeling of being excited and alive, will start to die. ……………….

One thing about nurturing the spark - don't take life seriously. Life is not meant to be taken seriously, as we are really temporary here. We are like a pre-paid card with limited validity. If we are lucky, we may last another 50 years. And 50 years is just 2,500 weekends. Do we really need to get so worked up? …………….

It's ok, bunk a few classes, scoring low in couple of papers, goof up a few interviews, take leave from work, fall in love, little fights with your spouse. We are people, not programmed devices........." :)

"Don't be serious, be sincere."!!



After reading this i couldnt stop myself putting it into my blog...such meaningful words...Hats off to Chetan

Friday, November 13, 2009

തോമസ്‌ കുട്ടി അച്ചായന് പറ്റിയ ഒരു പറ്റ്!!!


ഈ സംഭവം നടക്കുന്നത് കൊറേ പണ്ട് ആണ്..പണ്ട് എന്ന് പറഞ്ഞാല്‍ ഒരുപാടു പണ്ട് ഒന്നും അല്ല...ഞാന്‍ ഒക്കെ ഏതാണ്ട് ഒരു ആറാം ക്ലാസ്സ്‌ ഇല്‍ പഠിക്കുന്ന സമയം..അന്നൊക്കെ പിന്നെ എന്തൊരു സുഖം ആരുന്നു...സ്കൂള്‍ ല്‍  പോകുക എന്നൊരു കലാപരിപാടി ഉണ്ടാരുന്നത് കൊണ്ട് വേറെ ഒരു ബോര്‍ അടിയും ഇല്ലാരുന്നു...ടെന്‍ഷന്‍ എന്ന് പറയുന്ന സാധനം എന്താണെന്നു പോലും അറിയാത്ത സമയം...അന്നൊക്കെ മാരാമണ്‍ കണ്‍വെന്‍ഷന്‍ ആണ് ഞങ്ങടെ മനസിലെ ഏറ്റവും വലിയ സംഭവം...കണ്‍വെന്‍ഷന്‍ വരുമ്പോള്‍ എന്താ ഒരു ആവേശം...പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലേലും ആ മണല്‍ പുറത്തും പരിസരത്തും ഉള്ള ആ ഒരു ഷോപ്പിംഗ്‌ ആവേശം..ഇപ്പോള്‍ ഈ BIG  BAZZAR ഇല്‍ ഒക്കെ ചില ദിവസങ്ങളില്‍ SALE വരുമ്പോള്‍ ഉള്ള ആ ഒരു തിരക്ക്...അതൊന്നും ഒന്നും  അല്ല...ഇന്നും കൂടെയേ സാധനം മേടിക്കാന്‍ പറ്റൂ എന്ന രീതിയില്‍ ആണ് ചില അമ്മാമ്മമാരുടെ ഒക്കെ ഒരു മേടിക്കല്‍...പിള്ളേര്‍ക്ക് ഒക്കെ കളിപ്പാട്ടം കിട്ടുന്ന സമയം ആണ് ഈ കണ്‍വെന്‍ഷന്‍ സമയം...ഓ ഞാന്‍ ഒക്കെ എന്ത് മാത്രം പൊട്ടാസ്സ് തോക്ക് മേടിച്ചു കളിച്ചിട്ടുണ്ട്...അതൊക്കെ ഒരു സമയം...MUMMY ഒക്കെ പ്ലാന്‍ ചെയ്തു ആണ് പോകുന്നത് മേടിക്കാന്‍ ചിക്കന്‍ വര്‍ക്ക്‌ ഉള്ള സാരി,ഹൈദരാബാദ് PEARLS ഇതൊക്കെ അവിടെ ഉള്ള പള്ളിക്കാര്‍ കൊണ്ട് വന്ന് വില്‍ക്കും...അതൊക്കെ മേടിക്കാന്‍ എന്ന തിരക്കാരുന്നു എന്നോ..ഇത് എന്‍റെ മനസ്സില്‍ ഉണ്ടാരുന്നത് കാരണം ഞാന്‍ ആദ്യമായി ഹൈദരാബാദ് ഇല്‍ നിന്ന് വന്നപ്പോള്‍ നല്ല ഒരു തുകക്ക് പേള്‍ മായാണ് വന്നത്...വില്‍ക്കാന്‍ അല്ല കേട്ടോ...വീട്ടുകാര്‍ക്ക് കൊടുക്കാന്‍...ആ അത് പറഞ്ഞു പറയാന്‍ വന്ന  സംഭവം വിട്ടു പോയി...അങ്ങനെ ആ സമയത്താണ് ഞങ്ങടെ നാട്ടില്‍ MAGICIAN SAMRAJ വരുന്നത്...അങ്ങേരുടെ മാജിക്‌ ഷോ...അതും ഞങ്ങടെ നാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇന്‍റെ ധന ശേഖരണത്തിന് വേണ്ടി...അപ്പോള്‍ ഈ മാജിക്‌ എന്ന് ഒക്കെ പറഞ്ഞാല്‍ പിന്നേം ഭയങ്കര ഇഷ്ടം...അന്നും ഇന്നും എനിക്ക് ഈ മാജിക്‌ കാണിക്കുന്നവരോട് ഒരു അസൂയ ആണ്...എങ്ങനെ ആണോ ഇവന്മാര്‍ ഇതൊക്കെ കാണിക്കുന്നത്...പിന്നെ ഈ സാമ്രാജ്‌ അന്ന് വലിയ ഒരു ആള്‍ ആരുന്നു..കാണാനും FIGURE...അതിന്‍റെ കൂടെ പുള്ളിടെ ആ തടി ഒക്കെ കൂടെ കാണുമ്പം തന്നെ പേടി ആവും...ടിക്കറ്റ്‌ വച്ച് ആണ് പരിപാടി..100,200,500,1000 എല്ലാം ഉണ്ട്..എന്‍റെ പപ്പാ യും  മമ്മി യും ആ സ്കൂള്‍ ന്റെ കടുത്ത വിരോധികള്‍ ആരുന്നു...മറ്റൊന്നും കൊണ്ട് അല്ല മമ്മി അതിനു അടുത്തുള്ള AIDED സ്കൂള്‍ ലെ HM ആരുന്നു...ഇപ്പോളും ആണ്!!!അത് കൊണ്ട് എന്തായാലും നല്ല ഒരു ടിക്കറ്റ്‌ എടുക്കാന്‍ വഴി ഇല്ല..വല്ല 100 ഓ 200 ഓ എടുക്കുമാരിക്കും..ഞാന്‍ മനസ്സില്‍ വിചാരിച്ചു..പക്ഷെ അത് കൊണ്ട് മുന്‍പില്‍ ഇരുന്നു കാണാന്‍ പറ്റില്ല...ഛെ അത് ഒരു പ്രശ്നം ആണല്ലോ..അപ്പോള്‍ ആണ് എന്‍റെ ഉപ്പാപ്പന്‍(പപ്പയുടെ BROTHER‍) വീട്ടില്‍ വന്നത്...പറഞ്ഞു വന്നപ്പോള്‍ പുള്ളി ടെ കയ്യില്‍ ഒരു 1000 ന്റെ ടിക്കറ്റ്‌ ഉണ്ട്...അന്ന് അവര്‍ വേറെ എങ്ങാണ്ട് പോകുവാണ്...അപ്പോള്‍ ആ ടിക്കറ്റ്‌ വേസ്റ്റ് ആയി പോകും...ഞാന്‍ ചാടി വീണു...അത് കൊത്തി ഇങ്ങു എടുത്തു...എന്‍ട്രി ഫോര്‍ 5..അടിച്ചു മുത്തേ അടിച്ചു..ഞാന്‍ മനസ്സില്‍ പറഞ്ഞു...വീട്ടുകാര്‍ക്ക് സ്കൂള്‍ നോട് മാത്രമേ ദേഷ്യം ഉള്ളൂ സാമ്രാജ്‌ നോട് ഇല്ല...അത് കൊണ്ട് അവരും വന്നൂ...പരിപാടി നടക്കുന്നത് ഞങ്ങടെ പള്ളിയുടെ auditourium ഇല്‍ ..ഉള്ളത് പറയണമല്ലോ ഞങ്ങടെ പള്ളിയിലുള്ള ആള്‍ക്കാര്‍ നല്ല ഒരു auditourium ഉണ്ടാക്കി ഇരുന്നു..അന്നത്തെ കാലത്ത് ആ ഏരിയ യില്‍ ഉള്ള വളരെ നല്ല ഒരു ഹാള്‍ ആരുന്നു അത്...അങ്ങനെ അവിടെ എത്തി മുന്‍പില്‍ തന്നെ ഇരിപ്പ് ഉറപ്പിച്ചു...പരിപാടി തുടങ്ങി...വമ്പന്‍ സെറ്റ് അപ്പ്‌...സാമ്രാജ്‌ വരുന്നു ചുട്ട കോഴിയെ പരപ്പിക്കുന്നു..കല്ല് തുണിയില്‍ പൊതിഞ്ഞു മുയലിനെ പുറത്ത്‌ എടുക്കുന്നു...പെണ്ണുങ്ങളെ 2  ആയി മുറിക്കുന്നു...ഇച്ചിര കഴിയുമ്പോള്‍ വീണ്ടും അവരെ ഒന്ന് ആക്കുന്നു...ശൂന്യത യില്‍ നിന്ന് ഓരോന്ന് ഒക്കെ പിടിച്ചു എടുക്കുന്നു...മമ്മി ഒക്കെ നോക്കി അങ്ങ് ഇരിക്കുവാണ്...അങ്ങനെ ഇരിക്കുമ്പോള്‍ ആണ് പുള്ളി audience ഇല്‍ നിന്ന് ഓരോരുത്തരെ ഒക്കെ വിളിച്ചു തുടങ്ങി അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞ്...ആദ്യം ഒക്കെ പിള്ളേരെ ആരുന്നു വിളിക്കുന്നത്‌...ആദ്യം വിളിച്ചപ്പോള്‍ ഞാന്‍ പോയില്ല...മറ്റൊന്നും കൊണ്ട് അല്ല പേടിച്ചിട്ടു ആരുന്നു...ആദ്യം പോയ അങ്ങേലെ ഗ്രേസി അമ്മാമ്മ ടെ മോന് അങ്ങേരു ഒരു 5 STAR  മുട്ടായി കൊടുത്തു...അത് കണ്ടപ്പോള്‍ എനിക്കും ആവേശം ആയി..ചുമ്മാ അവിടെ ചെന്ന് നിന്ന് കൊടുത്ത മതി...എല്ലാരും ഒന്ന്‍ കാണുകേം ചെയ്യും അതും ഒരു പാട് കൊച്ചു സുന്ദരിമാര്‍ ഒക്കെ ഇരിപ്പുണ്ട്...വളര്‍ന്നു  വലുതാകുമ്പോള്‍ അന്ന് ചേട്ടന്‍ ആ സാമ്രാജ്‌ ന്‍റെ അടുത്ത് പോയ ആ gutz ആണ് എനിക്ക് ഇഷ്ടപ്പെട്ടത് എന്ന് എങ്ങാന്‍ പറഞ്ഞാല്‍ അടിച്ചില്ലേ...ഇനി ഒരു ആള്‍ക്ക് സ്റ്റേജ് ലേക്ക് വരാം എന്ന് സാമ്രാജ്‌ പറഞ്ഞ് തീരുന്നേനു മുന്‍പ് തന്നെ ഞാന്‍ സ്റ്റേജ് ഇന്‍റെ അടുത്ത് എത്തി ഇരുന്നു...അപ്പോള്‍ ദേ കൊലച്ചതി...ഒരു മുതിര്‍ന്ന ആളെ ആണ് എനിക്ക് വേണ്ടത് എന്നും കൂടി പുള്ളി അതിന്‍റെ കൂടെ ആഡ് ചെയ്തു...ഞാന്‍ ഒന്ന് ചമ്മി...പയ്യെ നാണം മറച്ചു കൊണ്ട് പപ്പാ യുടെ അടുത്ത് വന്ന് ഇരുന്നു...അപ്പോള്‍ പ്രായം ആയവര്‍ ക്ക് ഒക്കെ ഒരു ചമ്മല്‍ പോകാന്‍...എന്‍റെ പപ്പാ ഒക്കെ കല്ല് പോലെ സീറ്റ്‌ ല്‍ ഇരിക്കുവാണ്...അപ്പോളാണ് പുറകില്‍ നിന്ന് ഒരു കൈ അടി...ദേ വരുന്നു തോമസ്‌ കുട്ടിച്ചായന്‍..നമ്മുടെ നാട്ടിലെ ഒരു ടീം ആണ്...ദേ കൈ ഒക്കെ വീശി കാണിക്കുന്നു..സാമ്രാജ്‌ നു കൈ കൊടുക്കുന്നു...മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ലോട്ടറി അടിച്ച സന്തോഷം ആണ് പുള്ളിടെ മുഖത്ത്..കൈ വിട്ടു പോയ ചാന്‍സ് ഓര്‍ത്തു വിഷമത്തില്‍ ഞാന്‍ ഇരുന്നു...അപ്പോള്‍ സാമ്രാജ്‌ അച്ചായന് inroduce ഒക്കെ ചെയ്യാന്‍ ഒരു അവസരം കൊടുത്തു..പുള്ളി വീണ്ടും ഹാപ്പി...ഓക്കേ ഇനി നമ്മുക്ക് ഈ ഐറ്റം തുടങ്ങാം സാമ്രാജ്‌ പറഞ്ഞ്...Mr Thomas നിങ്ങള്‍ റെഡി അല്ലെ സാമ്രാജ്‌ ചോദിച്ചു...റെഡി!!!അച്ചായന്‍ ഉറക്കെ പറഞ്ഞു...സാമ്രാജ്‌ അച്ചായനെ അടുത്തേക്ക് വിളിപ്പിച്ചു ചെവിയില്‍ ഏതാണ്ട് ഒന്ന് മൊഴിഞ്ഞു...അച്ചായന്‍ തിരിച്ചു പഴയ സ്ഥലത്തേക്ക് എത്തി...അച്ചായന്റെ മുഖത്ത്‌ ആ പഴയ  സന്തോഷം ഇല്ല...എന്നാ പറ്റി  മുട്ടായി കൊടുക്കതില്ല എന്ന് വല്ലോം പറഞ്ഞോ...ഏയ് അങ്ങനെ പറയുമോ...അതെ നമ്മള്‍ ഈ ഐറ്റം  തുടങ്ങുക ആണ് സാമ്രാജ്‌ പറഞ്ഞു...ഞാന്‍ ഇപ്പോള്‍ അച്ചായന്റെ കൈ ല്‍ ഉള്ള ഒരു സാധനം ഇവിടെ എടുത്തു കാണിക്കും...അത് ഞാന്‍ കണ്ടിട്ടില്ല....Mr. Thomas നു മാത്രമേ അതിനെ പറ്റി അറിയൂ..അദ്ദേഹം അത് കണ്‍ഫേം ചെയ്യണം...ഇതാണ് മാജിക്‌...ഹോ എന്താരിക്കും  എടുക്കുക...പേഴ്സ് ആരിക്കുമോ...അങ്ങനെ ആണേല്‍ സാമ്രാജ്‌ നു പണ്ട് പോക്കറ്റ്‌ അടി ആണെന്ന് ഉറപ്പിക്കാം-എന്‍റെ പുറകില്‍ ഇരുന്ന ചേട്ടന്‍ പറഞ്ഞു...ചീപ്‌ ആരിക്കും-മറ്റു ഒരു അഭിപ്രായം...ആ എന്തായാലും വേഗം ഒന്ന് എടുക്കു എന്‍റെ മനസ് പറഞ്ഞു...സാമ്രാജ്‌ കൊറേ action ഒക്കെ   കാണിച്ചു..എന്തോ ഊരി എടുക്കുന്ന പോലെ...ഓ  എന്നാല്‍ ടവല്‍ ആരിക്കും...എന്നിട്ട് പുള്ളിക്ക് എന്തോ കിട്ടി...അത് കൈ ഇല്‍ വച്ച് പുള്ളി ഒറ്റ ചോദ്യം ആണ് "Mr. Thomas മഞ്ഞ അല്ലെ?"...അതെ ന്നു തോമസ്‌ കുട്ടി.. മഞ്ഞ പേഴ്സ് ഊ...ഏയ്...അപ്പോള്‍ പിന്നെ ടവല്‍ തന്നെ ഞാന്‍ ഉറപ്പിച്ചു...അത് പറയുകേം സാമ്രാജ്‌ കൈ തുറന്നു ഒരു കീറിയ മഞ്ഞ underwear പൊക്കി കാണിക്കുന്നു!!!അച്ചായന്‍ നാണം കൊണ്ട് മുഖം പൊത്തി...വേദി യില്‍ ഇരുന്ന എല്ലാരും എഴുന്നേറ്റു നിന്ന് കൈ അടിക്കുന്നു....ഇത്രേം കണ്ടപ്പോള്‍ ആണ് എനിക്ക് കത്തിയത്...തോമസ്‌ കുട്ടി അച്ചായന്റെ underwear സാമ്രാജ്‌ ഊരി എടുത്തിരിക്കുന്നു...അയ്യേ..ഇയാള്‍ക്ക് നാണം ഇല്ലേ...ഛെ...മുഖം പൊത്തി പിടിച്ചു സീറ്റ്‌ ഇലേക്ക് പോകുന്ന അച്ചായന്റെ മുഖം...ഹോ ഭയങ്കരം... ഇപ്പോളും നാട്ടില്‍ വച്ച് പുള്ളിയ കാണുമ്പോളും TV ല്‍ സാമ്രാജ്‌ നെ കാണുമ്പോളും  എന്‍റെ മനസ്സില്‍ ആ ചിത്രം ഓടി എത്താറുണ്ട്...അച്ചായന് പറ്റിയ ആ അമളി!!!

Thursday, November 12, 2009

ചില മടിവാള ചിന്തകള്‍...


അങ്ങനെ ഇന്നും ഒരു പണിയും ഇല്ലാതെ ഇങ്ങനെ കുത്തി ഇരിക്കുന്നു....അപ്പോളാണ് എന്നാല്‍ കഴിഞ്ഞ ആഴ്ച നമ്മള്‍ എഴുതിയ പോസ്റ്റ്‌ കള്‍ക്ക് ഒക്കെ എന്നാ response ഉണ്ടെന്നു നോക്കാം എന്ന് ഒരു ചിന്ത ഉണ്ടായതു...എന്‍റെ ബ്ലോഗ്‌ ഇല്‍ കേറിയ ഞാന്‍ തന്നെ ഒന്ന് ഞെട്ടി..ആ counter ഇല്‍ കാണിക്കുന്നത് കണ്ടു ഞാന്‍ തന്നെ ഞെട്ടി തരിച്ചു ...എന്‍റെ ദൈവമേ 23000 + ഏയ് ഇത് ശരി ആവാന്‍ വഴി ഇല്ല...പിന്നേ  23000...ഈ counter വല്ല ഉടായിപ്പും  ആരിക്കും...അല്ലെങ്കില്‍ അക്കര കാഴ്ചകള്‍ ഇലെ ജോര്‍ജ് ഏട്ടന്‍ പറയും പോലെ ജോര്‍ജ് ഇമെയില്‍  തുടങ്ങിന്ന് നാട്ടുകാര്‍ എല്ലാം അറിഞ്ഞോ? എന്നത് പോലെ വല്ലോം ആരിക്കും...ശരിക്കും ആ അക്കര കാഴ്ചകള്‍ സീരിയല്‍ നെ സമ്മതിച്ചു കൊടുക്കണം...അതിലെ Dialouges ഉണ്ടല്ലോ കിടിലന്‍!!എന്നാ പിന്നെ നമ്മുടെ വിഷയത്തിലേക്ക് കടക്കാം...ഇന്നു നമ്മളുടെ മടിവാള യെ പറ്റി ആണ് ഞാന്‍ ഒന്ന് എഴുതാന്‍ ആഗ്രഹിക്കുന്നത്‌...നമ്മുടെ മടിവാള എന്ന് പറയുമ്പോള്‍ ആരും തെറ്റി ധരിക്കേണ്ട...കര്‍ണാടകത്തില്‍ ആണെന്ന് മാത്രമേ ഉള്ളൂ...ഇത് നമ്മുടെ കൊച്ചു കേരളം തന്നെ...ഇവിടെ ഒക്കെ നോര്‍ത്ത് ഇന്ത്യ ക്കാര് വരെ പുട്ടും കടലയും ആന്നു ബ്രേക്ക്‌ ഫാസ്റ്റ് ആയി തിന്നുന്നത്‌ എന്ന് അറിഞ്ഞാല്‍ ഇനി അച്ചു മാമ ഇതിനെ കേരള ത്തിനോട് ചേര്‍ത്ത് ഒരു പഞ്ചായത്ത് ആക്കുമോ എന്ന് എന്‍റെ ഒരു സുഹൃത്ത്‌ ആകുലപ്പെട്ടത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു...എല്ലാ ബാംഗ്ലൂര്‍ മലയാളികളും ഒരു തവണ എങ്കിലും വന്നു പോയിട്ടുള്ള ഒരു സ്ഥലം ഏതെന്ന് ചോദിച്ചാലും ഉത്തരം വേറെ ഒന്ന് ആവാന്‍ വഴി ഇല്ല...വീട്ടിലേക്കു പോകാന്‍ ബസ്‌ ബുക്ക്‌ ചെയ്യാനും...അതില്‍ കേറാനും ഒക്കെ ആയി ഞാന്‍ കണ്ടിട്ടുള്ള ആരു വിധ പെട്ട എല്ലാ കക്ഷി കളും ഇവിടെ ഒന്ന് കാല് കുത്തി യിട്ട് ഉണ്ട്...പിന്നെ മറ്റു സ്ഥലങ്ങളില്‍ പോയി താമസിക്കുന്ന വരോട് ചോദിച്ചാലും "ആ മടിവാള അല്ലെ ഞങ്ങളും ആദ്യം അവിടെ ആരുന്നു" എന്ന ഒരു മറുപടി ആണ് ലഭിക്കുക...പിന്നെ ഇവിടെ ഉള്ള ഒരേ ഒരു പ്രശ്നം വൃത്തികേട്‌ പറയല്‍,പെണ്ണുങ്ങളെ കമന്‍റ് അടി,തെറി പറയല്‍ ഇതൊന്നും നടക്കുകേല...ഹൈദരാബാദ് ഇല്‍ ആരുന്ന ആ സുവര്‍ണ നാളുകളിലേക്ക് ഒന്ന് തിരിച്ചു ചിന്തിച്ചാല്‍ അവിടെ ആര്‍ക്കും ഈ ഭാഷ അധികം മനസ്സില്‍ ആവാത്തത് കൊണ്ട് എന്തും ആകാമാരുന്നു...ഒരു കിലോമീറ്റര്‍ ഓട്ടോ യില്‍ പോയതിനു 30 രൂപ ചോദിച്ച ആ തെലുങ്കനോട് നിനക്ക് അത്രയും മതിയോടാ ***** മോനെ എന്ന് ചോദിച്ചപ്പോള്‍ "ഓക്കേ സര്‍" എന്ന് പറഞ്ഞു അവന്‍ ചിരിച്ചതും...അവന്‍റെ ആ നിഷ്കളങ്കത കണ്ടു ഞാന്‍ 30 രൂപ കൊടുത്തതും എല്ലാം ഇന്നും ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു...പക്ഷെ ബാംഗ്ലൂര്‍ ഈ കളി ഒന്നും നടക്കില്ല...നമ്മുക്ക്  അറിയുന്നതിലും സ്റ്റാന്‍ഡേര്‍ഡ് ഉള്ള മലയാളം ഇവിടുത്തുകാര്‍ പറയും...മലയാള ഭാഷ മരിക്കുന്നു എന്ന് പറയുന്ന പണ്ഡിതന്മാരെ മടിവാള യും ബാംഗ്ലൂര്‍ ഉം ഒന്ന് കൊണ്ട് കാണിക്കേണ്ടി ഇരിക്കുന്നു...ആ ഇവിടെ ഉള്ള ഓട്ടോ കാരന്‍ മലയാളം പറയുമ്പോള്‍ എനിക്ക് ഉണ്ടാവുന്ന സന്തോഷവും ഞാന്‍ ഇംഗ്ലീഷ് പറയുമ്പോള്‍ അങ്ങ് അമേരിക്ക യില്‍ ഇരിക്കുന്ന Client നു ഉണ്ടാവുന്ന സന്തോഷവും ഒന്ന് തന്നെ അല്ലെ എന്ന് ഒരു നിമിഷം എന്‍റെ മനസ്സില്‍ തോന്നി...അപ്പോള്‍ ഞാന്‍ ആരായി...ആ അല്ലെങ്കിലും നമ്മള്‍ ഒക്കെ അടിമകള്‍ ആയി ജീവിക്കാന്‍ വിധിക്കപെട്ടവര്‍ ആണ്....അതിനെ പറ്റി ആലോചിച്ചു കൊണ്ട് നടന്നാല്‍ അത് അങ്ങനെ പോകും...പിന്നെ ഉള്ളത് മലയാളി തരുണി മണികള്‍ ആണ്...ഞാന്‍ ഒക്കെ പഠിക്കുന്ന കാലത്ത് ഒരു വിധം നല്ല കാണാന്‍ കൊള്ളാവുന്ന പെണ് കുട്ടികള്‍ ഒക്കെ എഞ്ചിനീയറിംഗ് പഠിച്ചാല്‍ ജോലി ഉറപ്പാരുന്നു..അത്രക്കും ക്യാമ്പസ്‌ ഇന്റര്‍വ്യൂ അല്ലാരുന്നോ നടന്നോണ്ട്‌ ഇരുന്നത്...എന്തായാലും ഫ്രെഷര്‍ നെ എടുക്കുമ്പോള്‍ മറ്റു എന്ത് നോക്കാന്‍...എന്തായാലും ഒന്നും അറിയാം എന്ന് പറഞ്ഞല്ല എടുക്കുന്നത്(ഒന്നും അറിഞ്ഞിട്ടും വലിയ കാര്യം  ഒന്നും ഇല്ല എന്നുള്ളത് വേറെ ഒരു കാര്യം)...പിന്നെ പെണ്ണ് ആയാല്‍ എന്ത് ആണ്‍ ആയാല്‍ എന്ത്,എന്നാല്‍ പിന്നെ നല്ല പെണ്ണ് ആയിക്കോട്ടെ എന്നുള്ളത് ആരുന്നു മിക്ക ആളിനെ എടുക്കാന്‍ വരുന്നവാന്മാരുടെം ഒരു ലൈന്‍...ഞാന്‍ പോയ ചില interviews നു ഒക്കെ പേരിനു മാത്രം ചില ആണുങ്ങളെ എടുക്കും ബാക്കി എല്ലാം തരുണി മണികള്‍...ആ മിണ്ടാനും പറയാനും എങ്കിലും ആരെങ്കിലും ആകുമല്ലോ എന്ന ചിന്ത ആരിക്കും...എന്തായാലും അത് നല്ലത് ആണ് ഐ ടി യില്‍ വര്‍ക്ക്‌ ചെയ്യുമ്പോള്‍ ഉള്ള ഒരു പ്രഷര്‍ കുറയാന്‍ ഇത് ഇച്ചിരി സഹായിക്കും...A thing of beauty is a joy forever എന്നാണല്ലോ ...ആ അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ഇങ്ങനെ എടുക്കുന്ന കേരള സുന്ദരിമാരില്‍ ഒരു 75% വും വരുന്ന സ്ഥലം ആണ് ബാംഗ്ലൂര്‍...അതില്‍ തന്നെ ഏതാണ്ട് 75% വും വരുന്ന സ്ഥലം മടിവാളയും..ആ എന്തായാലും മലയാളി പെണ് കുട്ടികളെ പറ്റി എനിക്ക് ഹൈദരാബാദ് ഇല്‍ വച്ചു തോന്നിയ ആ പുച്ഛം ഇവിടെ വന്നപ്പോള്‍ മാറി..എന്താ സ്റ്റൈല്‍...അതിനെ പറ്റി  മറ്റൊരു പോസ്റ്റ്‌ ഇല്‍ ...എന്നാല്‍ ഒരു കമന്‍റ് എങ്കിലും അടിക്കാന്‍ പറ്റുമോ...അതില്ല അതാരുന്നു എന്‍റെ ദുഃഖം...ഹോട്ടല്‍ കള്‍ പിന്നെ എല്ലാം മലയാളി ആണ്..ഈ കണ്ണൂര്‍ കോഴിക്കോട് ഭാഗത്ത് നിന്നുള്ളവരുടെ മറ്റൊരു ഗള്‍ഫ്‌ ആണ് ബാംഗ്ലൂര്‍...പക്ഷെ അകെ പാടെ ഒരു കുറവ് ഉള്ളത് മടിവാള യില്‍ ഒരു നല്ല പാര്‍ക്ക്‌ ഇല്ല...ബാംഗ്ലൂര്‍ ലെ മറ്റെല്ലാ സ്ഥലത്തും കിടിലന്‍ പാര്‍ക്സ് ഉള്ളപ്പോള്‍ ഇവിടെ അതിനു ഒരു ക്ഷാമം ആണ്...ആ മലയാളി ഉള്ളത് കൊണ്ട് ആരിക്കും...അല്ലെങ്കിലും ഒരു ആണും ഒരു പെണ്ണും ഒരുമിച്ചു ഒന്ന് പാര്‍ക്ക്‌ ഇല്‍ ഇരുന്ന അത് ബന്ധം ആണെന്ന് പറയുന്ന കപട സദാചാര ബോധം ഉള്ളവനല്ലോ മലയാളി...അതാരിക്കും ഇല്ലാത്തതു...ആ അത് ഇല്ലെങ്കില്‍ വേണ്ടാ..അത്രേ ഉള്ളൂ..എന്തൊക്കെ പറഞ്ഞാലും കേരളം വിട്ടതിനു ശേഷം ഞാന്‍ കണ്ട ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്ന് ആണ് ബാംഗ്ലൂര്‍ പ്രത്യേകിച്ചും ഞങ്ങടെ മടിവാള!!

Sunday, November 8, 2009

ആജ് രാത് ഞങ്ങള് എങ്ങോട്ട് ജായേഗാ?


ശരത്-എന്റെ ELTP ജീവിതത്തിലെ മറ്റൊരു നല്ല സുഹൃത്ത്...ഞാന്‍ പലരോടുംപറഞ്ഞിട്ടുണ്ട് ശരത്തില് നിന്ന് നമ്മുക്ക് ഒരുപാടു നല്ല കാര്യങ്ങള്  പഠിക്കാന് ഉണ്ട്...jab tak jeena hai hamesha khul ke jiyo...അതാരുന്നു ശരത്തിന്‍റെ  ഒരു പോളിസി..അല്ലെങ്കില്‍ പിന്നെ എനിക്ക് ലൈന് ഉണ്ട് അത് കൊണ്ട് നിങ്ങളെ പോലെ അല്ല കാശ് സേവ് ചെയ്യണം എനിക്ക് 2000 rent തരാന് പറ്റില്ല എന്ന് പറഞ്ഞു ഞങ്ങടെ ഫ്ലാറ്റ് ഇല് നിന്നും മുങ്ങിയ മനുഷ്യന് 4000 rent കൊടുക്കുന്ന സ്ഥലത്ത് പോങ്ങുമാരുന്നോ..അതും വിത്ത് A\C...അങ്ങനെ ശരത് ഞങ്ങടെ റൂം ഇല് നിന്ന് മാറി...പക്ഷെ അതും അന്നും ഇന്നും ഞങ്ങടെ friendship നെ affect ചെയ്തിട്ടില്ല...ശരത് ന്റെ ആയി മറക്കാന് പറ്റാത്ത എല്ലാ സംഭവങ്ങളിലും ഒരു ഹിന്ദി ടച്ച് ഉണ്ട്...അത് എങ്ങനെ ആണ് ഉണ്ടായതു എന്ന് എനിക്കും അറിയില്ല...പക്ഷെ അത് അങ്ങനെ ആണ്...ആദ്യം ഉണ്ടായ അനുഭവം INDUCTION 1ST DAY ആണ്...അന്ന് അങ്ങനെ ആദ്യമായി ഞങ്ങള് ഒരു MNC യില് കാല് എടുത്തു കുത്തി(ആ കുത്തലിന്റെ ഗുണം കറക്റ്റ് ഒരു കൊല്ലം ആയപ്പോള് ഉണ്ടായി..അതെല്ലാം ചരിത്രം)...ഉള്ളത് പറയണമല്ലോ അത്രയും നോര്‍ത്ത് ഇന്ത്യന്‍  പെണ്കുട്ടികളെ ആദ്യമായാണു ഞാന് കാണുന്നത്...മിക്കവാറും എല്ലാ മലയാളികളും ആ ഒരു അവസ്ഥ യില് തന്നെ ആരുന്നു...പിന്നെ കോട്ടയത്തും ഇടുക്കി ഇലും കളിച്ചു കൊണ്ടിരുന്ന ശരത് ഇന്റെ കാര്യം പറയാനുണ്ടോ...അദ്ദേഹത്തിനും അങ്ങനെ തന്നെ...ഹോ എന്താ അവരുടെ ഒരു ആകാര വടിവ്...ഭയങ്കരം...അതിന്‍റെ  ഭംഗി യെ പറ്റി  വിവരിച്ചും മലയാളി പെണ്കുട്ടികള് ഈ കാര്യത്തില് വളരെ പുറകില് ആണ് എന്ന് പരിതപിച്ചും കൊണ്ട് ഓരോ കാപ്പി കുടിച്ചു ഞങ്ങള് വായിനോട്ടം തുടര്‍ന്നു..അപ്പോള് അതാ ഈ ശരത് അവിടെ ഞാന് കണ്ടതില്  വച്ച് ഏറ്റവും സുന്ദരി ആയ ABHILISHA ഉടെ അടുത്ത് ചെന്ന് കൈ കൊടുക്കുന്നു മിണ്ടുന്നു ആകെ ബഹളം...ASHLEE ഒക്കെ ചാക്ക് ഇട്ടു പിടിച്ച മലയാളി പെണ്ണുങ്ങളെ പോലും കണ്ടില്ല.. അതിനു മുന്‍പ്  ആണ് ശരത് ഇന്റെ ഈ പരാക്രമം...ഹോ ഇവന് കൊള്ളാമല്ലോ-ഓ അവനു ഹിന്ദി ഒക്കെ അറിയമാരിക്കും-ഞാന് മനസ്സില് ഓര്ത്തു ...+2 ഇല് ഹിന്ദി 2ND ലാംഗ്വേജ് ആരുന്നപ്പോള് പഠിക്കാതെ ഇരുന്നതിനെ ഞാന് മനസ്സില് ശപിച്ചു...അപ്പോളേക്കും ശരത് തിരിച്ചു വന്നു..ഒരു ജേതാവിനെ പോലെ--ഇന് ഹരിഹര് നഗര് ലെ തോമസ് കുട്ടിയുടെ BOXING കഴിഞ്ഞുള്ള ആ വരവ് പോലെ...ഞാന്‍  ശരത്തിനെ എന്റെ അടുത്തേക്ക് വിളിച്ചു...കൊട് അളിയാ കൈ എന്ന് പറയുകേം ശരത് കൈ പുറകോട്ടു വലിച്ചു...ഇല്ല തരുന്നില്ല...അതെന്നാ അങ്ങനെ ഞാന് ചോദിച്ചു...ഇല്ല ജിബു ഈ കൈ കള് ധന്യം ആയി..ഇത് പറഞ്ഞിട്ട് ഒരു നില്പ് ആണ്...അളിയാ ഇത് എങ്ങനെ ഒപ്പിച്ചു ഞാന് ചോദിച്ചു...ഇതൊക്കെ ഒരു നമ്പര് അല്ലെ ജിബു...ആ പീരുമേട് കോളേജില് ഒക്കെ ഇത് പഠിപ്പിച്ചു കാണും...എന്തോ കിടങ്ങൂര് അത് പഠിപ്പിച്ചില്ല അത് കൊണ്ട് എനിക്ക് അറിയില്ല-ഞാന് മനസ്സില് സമാധാനിച്ചു...അന്ന് ഞങ്ങടെ ഫ്ലാറ്റ് ഇല് ഇത് തന്നെ ആരുന്നു ചിന്താവിഷയം..ഹോ എന്നാലും ശരത് അവന് ഇത് അടിച്ചു എടുത്തല്ലോ അതും ഹൈദരാബാദ് ഇല് വന്ന്...എന്തായാലും അടുത്ത ദിവസം തന്നെ അവളെ ഹൈദരാബാദ് ഇല് തന്നെ ഉള്ള ഒരുത്തന്റെ കൂടെ അലഞ്ഞു ഉലഞ്ഞു നടക്കുന്നത് കണ്ടത് കൊണ്ട് ശരത് ഇന്റെ കൈ ന്റെ ദിവ്യത ഉടനെ തന്നെ അവസാനിച്ചു...പിന്നെ കുറെ നാള് അതിന്റെ ഒരു സെന്റിമെന്സ് ആരുന്നു...അത് അങ്ങനെ തീര്ന്നു വന്ന സമയത്ത് ആണ് ഞങ്ങളെ എല്ലാരേം കൂടെ പൂനെ ക്ക് തട്ടാന് പോകുവാണ് എന്ന് അന്നത്തെ ഞങ്ങടെ ബോസ്സ് ആയ ഭൂമി(രാജശേഖര് ഭൂമി)അറിയിക്കുന്നത്...അന്നത്തെ അങ്ങേരുടെ ഒരു പറച്ചില് ഒക്കെ കേട്ട് ശരത് ഉറപ്പിച്ചു പൂനെ ഇനി രക്ഷ ഇല്ല...ശരതും സന്ജിതും ഹൌസ് ഓണര് ഓടു അന്ന് തന്നെ പറഞ്ഞു ഞങ്ങള് പോകുവാണ് 15TH നു അത് കൊണ്ട് HALF RENT തരാം..സന്ജിത് ഹിന്ദി ഇല് ഒരു പുലി ആയതു കൊണ്ട് തിരിച്ചു ഒന്നും പറയാന് തെലുങ്കന് തുനിഞ്ഞില്ല...ഓക്കേ 15TH AGREED...ഭൂമി യുടെ വാക്ക് പാഴ് വാക്ക് ആയി...13 നു അയാള് പറഞ്ഞു ആരും എങ്ങും പോകുന്നില്ല എല്ലാരും ഇവിടെ തന്നെ...ഹോ സമാധാനം ആയി ശരത് നു ജീവന് നേരെ വീണു...അങ്ങനെ 15 ആം തീയതി വന്നെത്തി..പതിവ് പോലെ 3HOUR SHIFT ഉം കഴിഞ്ഞു ശരത് ഫ്ലാറ്റ് ഇല് എത്തി...സഞ്ഞിത് എവിടെയോ പോയി..ആ ആരും ഇല്ല ഇന്ന് ഒന്ന് സുഖം ആയി ഉറങ്ങണം...A/C ഒരു 20 ല് സെറ്റ് ചെയ്തു ശരത് കിടന്നു...ഒരു അര മണിക്കൂര് ആയി കാണും കതകില് ഒരു മുട്ടല്...സ്വപ്നം കണ്ടു കിടക്കുന്ന ശരത് ഉണ്ടോ ഇത് കേള്ക്കുന്നു...മുട്ടല് ഉച്ചത്തില് ആയി..ശരത് കേട്ടു..എഴുനേറ്റു വാതില് തുറന്നു...അതാ ഹൌസ് ഓണര്...TUM IDHAR KAISE?...ശരത് ഒന്ന് ഞെട്ടി..ഇയാള് എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്...CHALO CHALO SAMAN NIKAL DO....സന്ജിത് ആണെങ്ങില് സ്ഥലത്തും ഇല്ല...അവന് ആണ് ഓണര് ഉം ആയി സംസാരിക്കരുള്ളത് ...ദൈവമേ പണി കിട്ട്യോ...ഹിന്ദി ആണേല് ഒന്നും പറയാനും കിട്ടുന്നില്ല...വെയിറ്റ് ഐ വില് ടേക്ക് എന്നൊക്കെ പറഞ്ഞു നോക്കി...തെലുങ്കന് ഉണ്ടോ വിടുന്നു അയാള് റൂം ഇല് കേറി പെട്ടികള് ഒക്കെ എടുത്തു പുറത്തു വക്കാന് തുടങ്ങി..ശരത് ആകെ ടെന്ഷന് ആയി സന്ജിത് നെ ഒന്ന് വിളിക്കാന് പോലും ഇയാള് സമ്മതിക്കുന്നില്ല...മനസ്സില് ആണേല് ഒന്നും വരുന്നുമില്ല....ശരത് സഹി കേട്ടു പറഞ്ഞു " ആജ് രാത് ഞങ്ങള് എങ്ങോട്ട് ജായേഗാ "...ഇല്ല തെലുങ്കന് അതും കേട്ടില്ല ശരത്തിനെ നിര് ദാക്ഷണ്യം അയാള് ഇറക്കി വിട്ടു..ഇവന് ഗുണം പിടിക്കല്ലേ എന്ന് പ്രാകി കൊണ്ട് പെട്ടിയും എടുത്തു ശരത് അവിടെ നിന്നും ഇറങ്ങി...സംഭവ ബഹുലം ആരുന്നു ഞങ്ങളുടെ ഹൈദരാബാദ് ജീവിതം...എന്നാലും അതില് നിന്നും എല്ലാരും എന്നും ഓര്‍കുന്ന ഒരു ഡയലോഗ് ആണ് "ആജ് രാത് ഞങ്ങള് എങ്ങോട്ട് ജായേഗാ"...ജയ് ശരത് .

ASHLEE സായിപ്പു(നിക്കി വിക്കി )-Part1


ഇദ്ദേഹത്തെ പറ്റി ഒന്ന് എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിട്ടു കുറെ നാള്‍ ആയി....ഇങ്ങനെ ഉള്ള ഒരേ ഒരു കഥാ പാത്രത്തിനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു...ഞങ്ങളുടെ ഓള്‍ഡ്‌ റൂം മേറ്റ്‌ വിജയ്‌ ഉടെ ഭാഷ ഇല്‍ പറഞ്ഞാല്‍ A VERY RARE BREED OF ITS OWN KIND...ഈ ഓര്‍ക്കുട്ട് ന്റെ ഒരു ശക്തി ഭയങ്കരം..ഇവനേം ഞാന്‍ ആദ്യം പരിചയപെടുന്നത് ഓര്‍ക്കുട്ട് വഴി തന്നെ...ഒരേ കമ്പനി ഇല്‍ ഒരേ ദിവസം ജോയിന്‍ ചെയ്യാന്‍ പോകുന്നവര്‍...അതിന്‍റെ കമ്മ്യൂണിറ്റി ഇല്‍ നിന്നാണ് എനിക്ക് ഈ സായിപ്പിനെ കിട്ടുന്നത്...ആദ്യം പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ പൊട്ടന്‍ ആണോ എന്ന് ഒരു സംശയം തോന്നി...പിന്നെ പ്രൊഫൈല്‍ വായിച്ചു നോക്കിയപ്പോള്‍ മൊത്തം ചളികള്‍...ആകെ പാടെ ഒരു വശ പിശക്...അല്ലേല്‍ പിന്നെ favourite sport എന്ന് ഉള്ളിടത്ത് നല്ലത് പോലെ ഓടാന്‍ അറിയാം എന്നും cusines എന്ന് ഉള്ളിടത്ത് each day:10 glass milk,1 charuvam rice,5kg apple,85 chappathi...7 plate omplate...1 tank vellom...3 full kozhy..,2 full bufallo......+choclates (oh!! oru hotel thudangaam ayirunu..) എന്നും ഒക്കെ എഴുതുമോ....ആ സഹിച്ചല്ലെ പറ്റൂ....അങ്ങനെ ഞങ്ങടെ സത്യം കമ്മ്യൂണിറ്റി ആക്റ്റീവ് ആയി തുടങ്ങിയ കാലം...രാവിലെ ചൂണ്ട ഇട്ടു ഇരിക്കുന്നവരുടെ കൂട്ടത്തില്‍ Ashlee യും ഉണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു...പക്ഷെ ഒരു പെണ്ണിനെ വളച്ച് എടുക്കാന്‍ ഉള്ള കഴിവ് അന്നും ഇന്നും ഇല്ലാത്തതു കൊണ്ട് ആ ചൂണ്ടയിലെ ഇര  അന്നും കൊളുത്തില്‍ തന്നെ ഇരുന്നു....അപ്പോള്‍ സായിപ്പു കുറെ പുതിയ നമ്പര്‍ കള്‍ ഇടാന്‍ തുടങ്ങി മെംബേര്‍സ് നെ തെലുങ്ക് പഠിപ്പിക്കുക...എത്ര പേര്‍ ഹൈദരാബാദ് വരുന്നു എന്ന് സര്‍വ്വേ നടത്തുക തുടങ്ങിയ കലാ പരിപാടികള്‍ ഇല്‍ ടിയാന്‍ വ്യാപ്രിതന്‍ ആയി...എന്നാല്‍ സിന്ധി പശു വിനെ കാണാന്‍ പോയ ഒരു സംഭവം ഉണ്ട്(അത് മറ്റു ഒരു പോസ്റ്റ്‌ ഇല്‍)...അതോടു കൂടി ഞങ്ങള്‍ തമ്മില്‍ ഒരു ശത്രുത ഉണ്ടായി..എന്നാല്‍ പിന്നീട് ശരത്തും ആ കോര്‍ട്ട് ഇല്‍ കളിക്കുന്നുണ്ടാരുന്നു എന്ന കാര്യം  അറിഞ്ഞപ്പോള്‍ ഇത് പൊതുവായ ഒരു രോഗം ആണ് എന്ന് മനസിലാക്കി ഞങ്ങള്‍ അത് ഒത്തു തീര്‍ത്തു...ആദ്യമായി ടിയാനെ നേരില്‍ കാണുന്നത് രാജഗിരി കോളേജില്‍ Accenture recruitment ഇന് പോയപ്പോള്‍ ആണ്...ഞാന്‍ ഇവനെ കണ്ടു ഞെട്ടി...നല്ല ഗ്ലാമര്‍ പയ്യന്‍...പക്ഷെ അതിലും കൂടുതല്‍ എന്നെ അമ്പരപ്പിച്ചത് മറ്റൊന്ന് ആണ്...അവന്‍റെ കൂടെ ഒരു പെണ്ണ്...അതും മാരക പീസ്....ഹോ അവനും പെണ്ണ്..ഞാനും വിജയ്‌ ഉം ഓരോ നെടു വീര്‍പ്പു ഇട്ടു...പക്ഷെ വിജയ്‌ അത് ഇട്ടതു എന്തയാനനെന്നു എനിക്ക് അന്നും ഇന്നും മനസിലായിട്ടില്ല...അന്ന് മുതല്‍ എനിക്ക് സായിപ്പിനെ പട്ടി ഒരു impression ആയി...ഇവന്‍ കിടു ആണ് അല്ലേല്‍ പിന്നെ അത്രേം നല്ല ഒരു പെണ്ണിനെ വളക്കാന്‍ പറ്റുമോ..എനിക്ക് എന്തെന്നില്ലാത്ത ഒരു ബഹുമാനം ashlee ഓടു തോന്നി...അടുത്ത ആഴ്ച വീണ്ടും എന്നെ നടുക്കിയ ഒരു സംഭവം ഉണ്ടായി M G University എഞ്ചിനീയറിംഗ് റിസള്‍ട്ട്‌ വന്നു ashlee കു ഒന്നാം റാങ്ക്...ഈ റാങ്ക് റാങ്ക് എന്നൊക്കെ കേട്ടിട്ട് ഉള്ളത് അല്ലാതെ അത് കിട്ടിയ ഒരുത്തനെ പോലും നേരിട്ട് എനിക്ക് പരിചയം ഇല്ല...പെണ്ണുങ്ങള്‍ ഉണ്ട്..അത് പിന്നെ എന്റെ എഞ്ചിനീയറിംഗ് ക്ലാസ്സ്‌ ഇലും ഉണ്ടാരുന്നു...ഹോ ആണ് ഒരുത്തന്‍ അതും ഈ അലമ്പ് എല്ലാം കാണിക്കുന്നവന്‍ ഒന്നാം റാങ്ക് അടിച്ചിരിക്കുന്നു...അവന്‍ എന്‍റെ സഹ പ്രവര്‍ത്തകന്‍ ആകാന്‍ പോകുന്നു...മാരകം...എന്നെ സത്യത്തില്‍ എടുത്ത ഡാനിയല്‍ അച്ചായന് ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ ashlee യെ വിളിച്ചു congartz പറഞ്ഞു...അങ്ങനെ ആ ഡിസംബര്‍ വന്നെത്തി ഞങ്ങളും സോഫ്റ്റ്‌വെയര്‍ ഇലേക്ക് കാല്‍ എടുത്തു വച്ചു...ഹൈദരാബാദ് ല്‍ സിന്ധി പശു വിനും നോര്‍ത്ത് ഇന്ത്യ കാരികള്‍കും ഒപ്പം കറങ്ങി നടന്ന സമയങ്ങള്‍...അന്ന് ആണ് ഞാന്‍ ആ സത്യം മനസിലാക്കിയത് ashlee യുടെ ജീവിതത്തില്‍ പെണ്ണില്ല...അന്ന് കണ്ടത് വെറും ഒരു Adjustment മാത്രം...DUMPS പഠിച്ചും കോപ്പി അടിച്ചും OLA കള്‍ പാസ്‌ ആയ സമയങ്ങള്‍...ഞങ്ങള്‍ ദിവസവും 10-15 ചായ വീതം കോഫി മെഷീന്‍ ഇല്‍ നിന്ന് അടിച്ചു കളഞ്ഞു കൊണ്ട് ഇരുന്നപ്പോലും ashlee അങ്ങനെ ഒന്നും ചെയ്യുമാരുന്നില്ല...He was a really dedicated associate...Akbar khan,Agarwal Uncle,പേര് അറിയാത്ത ആ ആന്റി ഇവരുടെ ഒക്കെ ഫ്ലാറ്റ് ഉകളില്‍ ഞങ്ങള്‍ റൂം മേറ്റ്സ് ആരുന്നു...ആ ഹൈദരാബാദ് ഇല്‍ ഉള്ള എല്ലാം സെറ്റപ്പ് കളിലും ഞങ്ങള്‍ ഒരുമിച്ചു കറങ്ങി..പ്രത്യേകിച്ചും സിന്ധി പശു പോയതിനു ശേഷം...അതിന് ഇടയില്‍ ashlee റിങ്കു വിനു നൂറു വട്ടം ഉള്ള ലെറ്റര്‍ കൊടുത്തത് ഒരു വന്‍ ഹിറ്റ്‌ ആരുന്നു...പിന്നെ ബാംഗ്ലൂര്‍ എത്തിയപ്പോള്‍ ആണ് വലിയ കഥകള്‍ ആരംഭിച്ചത്...അത് അടുത്ത എപിടോസ് ഇല്‍.....

മേഘ മോള്‍!!!


"ചന്ദന ലേപ സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത്
യൌവനമോ ഋതു ദേവതയൊ"


ഈ പാട്ടുകള്‍ ഒക്കെ ആണ് ഇന്നും മേഘ മോളെ  പറ്റി ആലോചിക്കുമ്പോള്‍ എന്റെ മനസില്‍ കടന്നു വരുന്നത്...എന്നാല്‍ ഈ സുഗന്ധം ഇത്രേം ദൂരത്തു നിന്ന് ആസ്വദിച്ച ആള്‍ ഞാന്‍ മാത്രം ആരിക്കും....നമ്മുടെ മമ്മൂക്ക ഒക്കെ കുളത്തിന്റെ സൈഡ് ഇല്‍ പോയി ഒളിഞ്ഞു നോക്കി സുഗന്ധം  ആസ്വദിച്ചപ്പോള്‍ ഞാന്‍ ഒരു ഒന്ന് ഒന്നര പടി മുന്നോട്ടു പോയി....അയ്യേ!!!എന്ന് പറഞ്ഞാല്‍ ഞാന്‍ അവളുടെ കൂടെ കുളത്തില്‍ ഇറങ്ങി കുളിച്ചു എന്ന് ഒന്നും അല്ല കേട്ടോ.....അവള്‍ അങ്ങ് US ഇലും ഞാന്‍ ഇവിടെ ഈ കൊച്ചു കേരളത്തിലും...വിവര സാങ്കേതിക വിദ്യ ഉടെ ഓരോ കളികളേ....അന്ന് ഓര്‍ക്കുട്ട് ഇല്‍ ആക്റ്റീവ് ആയി തുടങ്ങിയ കാലം...കമ്മ്യൂണിറ്റി കള്‍ ഇല്‍ ഒക്കെ മത്സരിച്ചു ആണ് ജോയിന്‍ ചെയ്യുന്നത്...അങ്ങനെ ഇരിക്കെ ആണ് COC ഇല്‍ ജോയിന്‍ ചെയ്യുന്നത്....COC എന്ന് ഒന്നും കേട്ട് ഞെട്ടേണ്ട ചുമ്മാ ഒരു കമ്മ്യൂണിറ്റി അതിന്റെ ചുരുക്കു എഴുത്ത് ആണ് ഈ COC...അതില്‍ അങ്ങോട്ട്‌ ചെന്ന് കേറുന്നത് വരെ ഞാന്‍ വിചാരിച്ചത് "ആ പണി ഇല്ലാത്തവര്‍ ഉണ്ട്... പക്ഷെ ഒരുപാടു ഇല്ല എന്നാരുന്നു..."അതില്‍ ചെന്ന് നോക്കുമ്പോള്‍ ഇല്ലാത്തതു ഒന്നും ഇല്ല ചുമ്മാ ഒരു കല്ല്‌ ഷാപ്പ്,ചുമ്മാ ഒരു ക്ലാസ്സ്‌ റൂം,ചുമ്മാ ഒരു ബസ്‌ സ്റ്റോപ്പ്‌ അങ്ങനെ എന്തെല്ലാം പോസ്റ്റ്‌ കള്‍ ....ഞാനും ഒരു കൈ നോക്കാം എന്ന് അങ്ങ് തീരുമാനിച്ചു....കേറി നോക്കിയപ്പോള്‍ തരുണി മണികള്‍ ഇഷ്ടം പോലെ...വേറെ വല്ലോം വേണോ...കേറി അങ്ങ് പോസ്റ്റിങ്ങ്‌ തുടങ്ങി...അങ്ങനെ ചുമ്മാ ഒരു ക്ലാസ്സ്‌ റൂമില്‍ വച്ച് എന്റെ കൂടെ ഒരു ബെഞ്ചില്‍ വന്നു ഇരുന്ന ആദ്യ പെണ്‍കുട്ടി ആണ് മേഘ മോള്‍(ധൈര്യം അപാരം)....അങ്ങനെ ഞങ്ങള്‍ ആ വിര്‍ച്ച്വല്‍ ക്ലാസ്സ്‌ ഇല്‍ ഇരുന്നു ഹൃദയം കൈ മാറി...പറഞ്ഞു വന്നപ്പോള്‍ അവളുടെ അമ്മ ഒരു തിരുവല്ല കാരി ആണ്....ആ അപ്പോള്‍ കാര്യങ്ങള്‍  കൂടുതല്‍ എളുപ്പം ആയി...ഇനി മേഘ മോള്‍ നെ പറ്റി രണ്ടു വാക്ക്...അങ്ങ് USA ഇല്‍ +2  ഇന് പഠിക്കുന്ന ഒരു പാവം മാര്‍ത്തോമ കാരി പെണ്‍കുട്ടി...ഫാര്‍മസി ഡിഗ്രി ക്ക് പോകണം എന്നാണ് അവളുടെ ആഗ്രഹം....ഇതെല്ലം അവള്‍ എന്നോട് പറഞ്ഞു....എനിക്ക് ആ സമയത്ത് മറ്റു ഒന്ന്നിനേം പറ്റി ആലോചിക്കാന്‍ ഇല്ലാത്തതു കൊണ്ട് ഞാന്‍ മേഘ മോള്‍ നെ മാത്രം ആലോചിച്ചു ഇരുന്നു....രാവിലെ പിന്നെ മറ്റു പണി ഒന്നും ഇല്ലാത്തതു കൊണ്ട് ഓണ്‍ലൈന്‍ ആവും...നൈറ്റ്‌ ആകുമ്പോള്‍ മേഘ മോള്‍ ഓണ്‍ലൈന്‍!!!!അങ്ങനെ ഒരു സോഫ്റ്റ്‌വെയര്‍  കമ്പനി ഇല്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ 24 *7 സപ്പോര്‍ട്ട് എന്താണെന്നു  ഞാന്‍ പഠിച്ചു...ആ രാത്രികള്‍ ഇല്‍ ഞങ്ങള്‍ ഹൃദയങ്ങളുടെ അകത്തുള്ള സ്ഥലം വരെ പങ്കു വച്ചു....അവള്‍ക്കു ഗ്രീന്‍ കാര്‍ഡ്‌ ഉണ്ടെന്നു കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കിലുക്കം സിനിമ യില്‍ ഇന്നസെന്റ് ഇന് വന്ന ആ സന്തോഷത്തിനോട് ഉപമിക്കാം....അങ്ങനെ ജീവിതത്തില്‍ ഇന്നു വരെ സംഭവിക്കാത്തത് സംഭവിച്ചിരിക്കുന്നു എനിക്കും പ്രണയം...അത് വരെ ലുക്ക്‌ നെ പറ്റിയോ ബോഡി യെ പറ്റിയോ ഒരു ആവലാതി യും ഇല്ലാരുന്ന ഞാന്‍ ഫെയര്‍ ആന്‍ഡ്‌ ലോവേലി പുരട്ടുന്നു  EXCERCISE ചെയ്യുന്നു....SONA SLIM BELT ഒരെണ്ണം മേടിച്ചാല്‍ എന്ത് എന്ന് പോലും അന്ന് ഞാന്‍ ചിന്തിച്ചതാണ്....അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി....പ്രണയം എന്റെ മനസ്സില്‍ പൂത്തു ഉലഞ്ഞു....അങ്ങനെ ഇരിക്കെ ആണ് മേഘ മോള്‍ നാട്ടില്‍ വരുന്ന കാര്യം  എന്നോട് പറേന്നത്‌....എനിക്ക് ത്രില്‍ അടിച്ചിട്ട് മേലാ...അതാ അവള്‍ വരുന്നു....ഒന്ന് VIP Beaty parlour ഇല്‍ പോയി facial ചെയ്തു മുടി straighten ചെയ്താലോ എന്നൊക്കെ ആയി ചിന്ത....അപ്പോള്‍ ഇവളുടെ താമസം എവിടെ ആണ് എന്നൊക്കെ ചോദിക്കണമല്ലോ....അതിനായി ഞാന്‍ അന്ന് രാത്രി ഓണ്‍ലൈന്‍ എത്തി...പതിവ് പോലെ മേഘ മോള്‍ ഉം എത്തി...ആ TIMING അത് ഭയങ്കരം തന്നെ ആരുന്നു....ഞാന്‍ ചോദിച്ചു കൊച്ചി യില്‍ ആരിക്കും എന്ന് അവള്‍...അപ്പന്റെ വീട് അവിടെ ആണ് അത്രേ...ആ സണ്‍‌ഡേ അവിടുന്ന് പറക്കും എന്ന് അവള്‍ പറഞ്ഞു....ഞാന്‍ ആകെ ത്രില്‍ അടിച്ചു....ആ ഒരു കണക്കിന് ഏറണാകുളം കാരി ആയതു നന്നായി...മറൈന്‍ ഡ്രൈവ് ഇല്‍ ഒക്കെ പോയി യുക്മ ഗാനവും പടി നടക്കാമല്ലോ...ഹോ ഈ ദൈവത്തിന്റെ ഓരോ കാര്യങ്ങളേ...അന്ന് രാത്രി അവളുടെ exact  സ്ഥലം ഒക്കെ ചോദിയ്ക്കാന്‍ വേണ്ടി ഞാന്‍ ഓണ്‍ലൈന്‍ ആയി...അന്ന് അവളെ കാണാന്‍ ഇല്ല...ഓ ഇനി എന്ത് പറ്റി പണി വല്ലോം പിടിച്ചോ...എനിക്ക് ആകെ ടെന്‍ഷന്‍...എക്സാം തലേന്ന് പോലും ഇത്രേം ടെന്‍ഷന്‍ ഇല്ലാരുന്നു...ഞാന്‍ അവള്‍ ഓണ്‍ലൈന്‍ വരുന്നു ഉണ്ടോ എന്ന് നോക്കി കാത്തിരിന്നു...2-3 ദിവസം കടന്നു പോയി...അങ്ങനെ ഇരിക്കുമ്പോള്‍ ദേ മേഘ മോള്‍ ഓണ്‍ലൈന്‍...ഹോ MECHANICS പേപ്പര്‍ എഴുതി പാസ്‌ ആയപ്പോള്‍ ഉണ്ടായ അതെ സന്തോഷം എനിക്ക് വീണ്ടും വന്നു....പക്ഷെ എന്റെ സ്ക്രപ്സ് നും ചാറ്റ് ഇനും ഒന്നും അവള്‍ REPLY തരുന്നില് ...ഇനി പിണങ്ങിയത് ആണോ?ഏയ് പിണങ്ങാനും മാത്രം എന്ത് സംഭവിച്ചു ഇവിടെ...എന്റെ ഫോട്ടോ അവള്‍ കണ്ടിട്ടുള്ളതാണല്ലോ അപ്പോള്‍ അതും അല്ല കാരണം...ആകെ കണ്‍ഫ്യൂഷന്‍...പഠിച്ച പണി പതിനെട്ടും നോക്കി...ഇല്ല രക്ഷ ഇല്ല...അവള്‍ പിന്നെ എന്നോട് ഒന്നും മിണ്ടിയിട്ടില്ല...കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ആ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യപ്പെട്ടു...എന്നാലും എന്റെ ആദ്യ പ്രണയം ആദ്യ E പ്രണയം അങ്ങനെ ആയി പോയി...ഇന്നും ഞാന്‍ കത്ത് ഇരിക്കുന്നു മേഘ മോള്‍ ക്കും ആ ഗ്രീന്‍ കാര്‍ഡ്‌ നും ആയി...

ഞാനും ഒരു ഓര്‍കുട്ടന്‍....


2007 ആണ് സമയം...ബ്രോഡ്‌ ബാന്‍ഡ് ഒന്നും അത്ര അങ്ങോട്ട്‌ വന്നിട്ടില്ല....അപ്പോള്‍ പിന്നെ ഞങ്ങടെ kozchencherry ടെ കാര്യം പറയണോ...നെറ്റ് എടുക്കാന്‍ അകെ വീട്ടില്‍ ഉള്ള മാര്‍ഗം ഡയല്‍ അപ്പ്‌ ആരുന്നു...അത് വലിയ കാശ് ചെലവ് ഉള്ള ഇടപാട് ആയതു കൊണ്ട് എന്റെ പഴയ K 750 i ഇല്‍ ഒരു UNLIMITED GPRS കണക്ഷന്‍ അങ്ങ് എടുത്തു മൊബൈല്‍ networking ആരംഭിച്ചു....ഇന്നും ഞാന്‍ ഓര്‍ക്കുന്നു 274 ഇന്റെ easy charge അല്ലെങ്കില്‍ 250 ടെ കാര്‍ഡ്‌ അതാരുന്നു അതിനു ചെയ്യേണ്ടത്...അങ്ങനെ ഞാനും ഓര്‍ക്കുട്ട് ഇന്റെ ലോകത്ത് പിച്ച വച്ച് തുടങ്ങി...ആദ്യം ചെയ്തത് സത്യം കമ്മ്യൂണിറ്റി കളില്‍ ജോയിന്‍ ചെയ്യുക ആരുന്നു(അന്ന് അത് ഒക്കെ ഒരു ജാഡ ആരുന്നു)....അങ്ങനെ ആണ് satyam @shreds kerala 2007 ഇല്‍ ജോയിന്‍ ചെയ്യുന്നത്....അവിടെ ചെന്നപ്പോള്‍ അതാ എന്നെ പോലെ ഒരു പണിയും ഇല്ലാത്ത ചില അണ്ണന്മാര്‍....ഏറണാകുളം കാരന്‍ നിക്കി...Tripunithura കാരന്‍ വിജയ്‌...കോട്ടയം കാരന്‍ ശരത്....എന്നും രാവിലെ ഞങ്ങള്‍ ഇര പിടിക്കാന്‍ ഓര്‍ക്കുട്ട് ഇല്‍ ഇറങ്ങും....ഈ നിക്കി ഉടെ ഫോട്ടോ ആദ്യം കണ്ടപ്പോള്‍ എന്റെ വീടിനു അടുത്തുള്ള പൊട്ടന്‍ Shainu ഇനെ ആണ് ഓര്‍മ വന്നത്...ഇത്രേം സുന്ദരന്‍ ആയ Ashlee സായിപ്പു എന്തിനാണ് ആ പടം ഇട്ടതു എന്ന് എനിക്ക് ഇപ്പോളും മനസ്സില്‍ ആയിട്ടില്ല...ശരത് ആണെങ്ങില്‍ പിന്നെ ചൂണ്ട ഇട്ടു രാവിലെ മുതല്‍ ഇരിക്കുവാണ്...വിജയ്‌ നെ പറ്റി അന്നൊക്കെ എനിക്ക് വന്‍ impression ആരുന്നു ..അല്ല അന്ന് MA college എന്നൊക്കെ പറഞ്ഞാല്‍ വലിയ സംഭവം അല്ലാരുന്നോ...പിന്നെ ഹൈദരാബാദ് ഇല്‍ എത്തിയപ്പോള്‍ എനിക്ക് മനസിലായി ശരത് ഒക്കെ വെറും ചൂണ്ട യുടെ ആള്‍ ആണെങ്കില്‍ വിജയ്‌ വല ഇട്ടു മീനെ പിടിക്കുന്ന  കളിക്കാരന്‍  ആണെന്ന്...ആ കമ്മ്യൂണിറ്റി തുടങ്ങിയ നോര്‍ത്ത് ഇന്ത്യന്‍ പയ്യന്‍ ഞങ്ങടെ ശല്യം സഹിക്കാന്‍ വയ്യാതെ അത് ഇട്ടേച്ചു പോയി....ANKIT എന്നോ മറ്റോ ആരുന്നു അവന്റെ പേര്....അങ്ങനെ ഞങ്ങള്‍ അവിടെ കളികള്‍ ആരംഭിച്ചു...ഇടയ്ക്കിടെ എത്തി ELDHO PETER ഉം Sreekanth ഉം കമ്മ്യൂണിറ്റി ഏ ധന്യമാക്കി....ഇടയ്ക്കിടെ പെണ്‍കുട്ടികള്‍ കൂടി വന്നു തുടങ്ങിയതോടെ ashlee ഒക്കെ അതില്‍ നിന്നും ഇറങ്ങാതെ ആയി...അന്നത്തെ കളികള്‍ മൊത്തത്തില്‍ ഇതില്‍ കിടപ്പുണ്ട് .http://www.orkut.co.in/Main#Community?cmm=27132458.....അന്ന് ഹിറ്റ്‌ ആയ ഒരുപാടു കാര്യങ്ങള്‍-ASHLEE Gals ഇന്റെ ഡ്രസ്സ്‌ കോഡ് കണ്ടു പിടിച്ചത്,telugu പഠിപ്പിച്ചത്,ബിനിഷ Blanket എടുക്കാന്‍ ഓര്‍മിപ്പിച്ചത്,ധന്യ യെ ഞാന്‍ ബാങ്ക് GUARANTEE എന്താണെന്നു  പഠിപ്പിച്ചത്...എല്ലാം  ഓരോ പോസ്റ്റ്‌ ആയി വരുന്നുണ്ട്.....നിങ്ങള്‍ക്കായി....

Saturday, November 7, 2009

കോളേജിലെ അവസാന ദിവസങ്ങള്‍...

അത് ഒരു സമയം തന്നെ ആരുന്നു....ഞാനും എഞ്ചിനീയറിംഗ് പാസ്‌ ആകാന്‍ പോകുന്നു....നിരവധി സപ്ലി കള്‍ എഴുതി പാസ്‌ ആയ ആ ത്രില്‍ ഇല്‍ ദേ ഇപ്പോളും എന്റെ രോമം എണിറ്റു നില്കുന്നു....സപ്ലി കള്‍ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു സംഭവം തന്നെ ആരുന്നു...അതിനെ പറ്റി ഒരു പോസ്റ്റ്‌ തന്നെ ഞാന്‍ എഴുതുന്നുണ്ട്...അന്നൊക്കെ വല്ലോം തിന്നണം ഉറങ്ങണം പടത്തിനു പോകണം എന്നൊന്നും അല്ലാതെ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാരുന്നു(ഇപ്പോളും ഇല്ല എന്നുള്ളത് ഒരു നഗ്ന സത്യം)...പിന്നെ എന്റെ കോളേജ് ഇല്‍ ഞാന്‍ കണ്ട ഒരു കാര്യം ആരേലും എന്തേലും ചെയ്താല്‍ അത് പകര്‍ത്തുക എന്നത് ഒരു ശീലം ആരുന്നു...Assignments മുതല്‍ Placements വരെ അവനു അത് ഉണ്ട് അത് കൊണ്ട് എനിക്കും അത് വേണം എന്ന ഒരു ചിന്താഗതി....ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി ഇല്‍ എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ ആണ് ഞാന്‍ ഈ കണ്ട ഇന്റര്‍വ്യൂ കള്‍ എല്ലാം അറ്റന്‍ഡ് ചെയ്തത്...ആ‍ ശീലം എന്തായാലും സോഫ്റ്റ്‌വെയര്‍ ഇല്‍ പോയ  പലര്‍ക്കും ഒരു നല്ല ട്രെയിനിംഗ് ആരുന്നു(For Ctrl C+Ctrl V)...അങ്ങനെ എല്ലാര്‍കും Infy,Wipro,CTS,HCL,UST ഒക്കെ അയപ്പോളും എന്നെ ആര്‍ക്കും വെണ്ടാരുന്നു...പലര്‍ക്കും എന്റെ സപ്ലി കള്‍ ഒക്കെ ആരുന്നു പ്രശ്നം പിന്നെ അവന്റെ ഒക്കെ ഒരു 70% ...സോഫ്റ്റ്‌വെയര്‍ കമ്പനി ഇല്‍ ഇരുന്നു കോഡ് കോപ്പി പേസ്റ്റ് ചെയ്യുന്നവന് എന്തിനാണ് 70% എന്ന് എനിക്ക് അന്നും ഇന്നും മനസിലായിട്ടില്ല...Placements കിട്ടാത്ത ബാക്കി ഉള്ളവര്‍ കോര്‍ ഫീല്‍ഡ് ഇല്‍ പോകും എന്ന് പറയുന്നു...എനിക്ക് പിന്നെ അതിലും ഒന്നും അറിയാത്തത് കൊണ്ട് അവിടേം ചാന്‍സ് ഇല്ല.....ചില സമയത്ത് മോബിന്‍ ചേട്ടന്റെ പറയാറുള്ളത് പോലെ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ മേടിച്ചോ എന്നൊക്കെ ആലോചിച്ചു..ആ‍ പിന്നെ എന്റെ കൂടെ റൂം ഇല്‍ ഉള്ളവര്‍ തൊഴില്‍ രഹിതര്‍ ആരുന്നത് കൊണ്ട് വലിയ ദുഃഖം  ഇല്ലാതെ അങ്ങ് ഇരുന്നു ...അങ്ങനെ ഇരിക്കെ ആണ് ഹൈദരാബാദ് ഇല്‍ നിന്ന് കൊറേ തെലുങ്ങന്മാര്‍ എഞ്ചിനീയറിംഗ് കുട്ട്യോളെ പിടിക്കാന്‍ SHREDS ഇല്‍ വരുന്നത്... SHREDS എന്താണെന്നു അറിയാത്തവര്‍ക്ക് വേണ്ടി-ഇത് കൊച്ചി ഇല്‍ ഉള്ള ഒരു സെറ്റപ്പ് ആണ്-RUN BY An AMMAMMA-ആളെ വേണ്ട കമ്പനി കള്‍ അമ്മാമ്മ യെ വിളിക്കും അമ്മാമ്മ അത് വെബ്സൈറ്റ് ഇല്‍ ഇടും പിള്ളേര്‍ രജിസ്റ്റര്‍ ചെയ്യും,ഡേറ്റ്  കാശ് ഒക്കെ അമ്മാമ ഫിക്സ് ചെയ്യും....കമ്പനി വരും പിള്ളേരെ എടുക്കും...പിള്ളേര്‍ക്ക് ജോലി അമ്മാമ്മക്ക് കാശ് കമ്പനി ക്ക് ആള് എല്ലാര്ക്കും സന്തോഷം ഉള്ള ഒരു സെറ്റപ്പ്..അങ്ങനെ ഞാനും അവിടെ ചെന്ന് സത്യം ഇന്റെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു...ഡാനിയല്‍ അച്ചായന്റെ കൃപ കൊണ്ട് അത് കിട്ടി....അതും ഞാന്‍ ഒരു പോസ്റ്റ്‌ ആയി എഴുതാം...അങ്ങനെ ഞാനും ജോലിക്കാരന്‍ ആയി മാസം പത്തു ഇരുപത്തി രണ്ടായിരം രൂപ ശമ്പളം...പിന്നെ അവിടെ join ചെയ്യേണ്ടത് ഡിസംബര്‍ ഇല്‍ ആണ് അത്രേ...ആ‍ എപ്പോള്‍ എങ്ങിലും ആട്ടെ.. പണി ഇല്ല എന്ന നാണക്കേട് ഒഴിവായി...അത് തന്നെ വലിയ ഒരു ആശ്വാസം ആരുന്നു അന്ന്...ഇനി എന്ത് എന്ന് ചോദിക്കുന്ന വരോട് പറയാന്‍ ഒരു മറുപടി ആയല്ലോ...പിന്നെ എല്ലാം അവസാനിക്കുമ്പോള്‍ ഉള്ള ഒരു സെന്ടിമെന്‍സ്,ഓട്ടോഗ്രാഫ് എഴുത്ത് എല്ലാം എന്റെ ക്ലാസ്സ്‌ ഇലും ഉണ്ടാരുന്നു....എനിക്ക് ഈ സംഭവം അങ്ങ് തീര്‍ന്നു കിട്ടുമല്ലോ എന്ന കാരണം സന്തോഷം കൊണ്ട് ഇരിക്കാന്‍ മേലാരുന്നു...അങ്ങനെ സത്യം ഇന് വേണ്ടി ഉള്ള കാത്തിരിപ്പു ഞാന്‍ ആരംഭിച്ചു...

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍

അങ്ങനെ ഞാനും ഈ ബ്ലോഗിങ്ങ് യുഗത്തിലേക്ക് കടന്നാലോ എന്ന് ആലോചിച്ചു തുടങ്ങിയത് ഇന്നും ഇന്നലേം അല്ല...ഒരുപാട്‌ കാലം ആയി ...എന്തോ നടന്നില്ല...ന്യായമായി ഉള്ള ചോദ്യങ്ങള്‍-സമയം ഇല്ലാഞ്ഞിട്ടു ആരുന്നോ?അല്ല.. ആ അത് എന്തെങ്കിലും  ആകട്ടെ ബെറ്റര്‍ ലേറ്റ് ദാന്‍  നെവെര്‍ എന്നല്ലേ....എന്തായാലും കോളേജ് നു ശേഷം ഒരുപാടു ജീവിതം കാണാന്‍ പറ്റി---താങ്ക്സ് ടൂ സത്യം..... പിന്നെ ഈ തലകെട്ട് നെ പറ്റി...ഐ ആം dedicating ദാറ്റ്‌ to Ashlee  സായിപ്പു.....ബാക്കി ഉള്ളത് ഞാന്‍ പുറകെ എഴുതാം....