If You cant Read This Blog Insatall malayalam Font here
Saturday, November 7, 2009
കോളേജിലെ അവസാന ദിവസങ്ങള്‍...
അത് ഒരു സമയം തന്നെ ആരുന്നു....ഞാനും എഞ്ചിനീയറിംഗ് പാസ് ആകാന്‍ പോകുന്നു....നിരവധി സപ്ലി കള്‍ എഴുതി പാസ് ആയ ആ ത്രില്‍ ഇല്‍ ദേ ഇപ്പോളും എന്റെ രോമം എണിറ്റു നില്കുന്നു....സപ്ലി കള്‍ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു സംഭവം തന്നെ ആരുന്നു...അതിനെ പറ്റി ഒരു പോസ്റ്റ് തന്നെ ഞാന്‍ എഴുതുന്നുണ്ട്...അന്നൊക്കെ വല്ലോം തിന്നണം ഉറങ്ങണം പടത്തിനു പോകണം എന്നൊന്നും അല്ലാതെ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാരുന്നു(ഇപ്പോളും ഇല്ല എന്നുള്ളത് ഒരു നഗ്ന സത്യം)...പിന്നെ എന്റെ കോളേജ് ഇല്‍ ഞാന്‍ കണ്ട ഒരു കാര്യം ആരേലും എന്തേലും ചെയ്താല്‍ അത് പകര്‍ത്തുക എന്നത് ഒരു ശീലം ആരുന്നു...Assignments മുതല്‍ Placements വരെ അവനു അത് ഉണ്ട് അത് കൊണ്ട് എനിക്കും അത് വേണം എന്ന ഒരു ചിന്താഗതി....ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി ഇല്‍ എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ ആണ് ഞാന്‍ ഈ കണ്ട ഇന്റര്‍വ്യൂ കള്‍ എല്ലാം അറ്റന്‍ഡ് ചെയ്തത്...ആ ശീലം എന്തായാലും സോഫ്റ്റ്‌വെയര്‍ ഇല്‍ പോയ പലര്‍ക്കും ഒരു നല്ല ട്രെയിനിംഗ് ആരുന്നു(For Ctrl C+Ctrl V)...അങ്ങനെ എല്ലാര്‍കും Infy,Wipro,CTS,HCL,UST ഒക്കെ അയപ്പോളും എന്നെ ആര്‍ക്കും വെണ്ടാരുന്നു...പലര്‍ക്കും എന്റെ സപ്ലി കള്‍ ഒക്കെ ആരുന്നു പ്രശ്നം പിന്നെ അവന്റെ ഒക്കെ ഒരു 70% ...സോഫ്റ്റ്‌വെയര്‍ കമ്പനി ഇല്‍ ഇരുന്നു കോഡ് കോപ്പി പേസ്റ്റ് ചെയ്യുന്നവന് എന്തിനാണ് 70% എന്ന് എനിക്ക് അന്നും ഇന്നും മനസിലായിട്ടില്ല...Placements കിട്ടാത്ത ബാക്കി ഉള്ളവര്‍ കോര്‍ ഫീല്‍ഡ് ഇല്‍ പോകും എന്ന് പറയുന്നു...എനിക്ക് പിന്നെ അതിലും ഒന്നും അറിയാത്തത് കൊണ്ട് അവിടേം ചാന്‍സ് ഇല്ല.....ചില സമയത്ത് മോബിന്‍ ചേട്ടന്റെ പറയാറുള്ളത് പോലെ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ മേടിച്ചോ എന്നൊക്കെ ആലോചിച്ചു..ആ പിന്നെ എന്റെ കൂടെ റൂം ഇല്‍ ഉള്ളവര്‍ തൊഴില്‍ രഹിതര്‍ ആരുന്നത് കൊണ്ട് വലിയ ദുഃഖം ഇല്ലാതെ അങ്ങ് ഇരുന്നു ...അങ്ങനെ ഇരിക്കെ ആണ് ഹൈദരാബാദ് ഇല്‍ നിന്ന് കൊറേ തെലുങ്ങന്മാര്‍ എഞ്ചിനീയറിംഗ് കുട്ട്യോളെ പിടിക്കാന്‍ SHREDS ഇല്‍ വരുന്നത്... SHREDS എന്താണെന്നു അറിയാത്തവര്‍ക്ക് വേണ്ടി-ഇത് കൊച്ചി ഇല്‍ ഉള്ള ഒരു സെറ്റപ്പ് ആണ്-RUN BY An AMMAMMA-ആളെ വേണ്ട കമ്പനി കള്‍ അമ്മാമ്മ യെ വിളിക്കും അമ്മാമ്മ അത് വെബ്സൈറ്റ് ഇല്‍ ഇടും പിള്ളേര്‍ രജിസ്റ്റര്‍ ചെയ്യും,ഡേറ്റ് കാശ് ഒക്കെ അമ്മാമ ഫിക്സ് ചെയ്യും....കമ്പനി വരും പിള്ളേരെ എടുക്കും...പിള്ളേര്‍ക്ക് ജോലി അമ്മാമ്മക്ക് കാശ് കമ്പനി ക്ക് ആള് എല്ലാര്ക്കും സന്തോഷം ഉള്ള ഒരു സെറ്റപ്പ്..അങ്ങനെ ഞാനും അവിടെ ചെന്ന് സത്യം ഇന്റെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു...ഡാനിയല്‍ അച്ചായന്റെ കൃപ കൊണ്ട് അത് കിട്ടി....അതും ഞാന്‍ ഒരു പോസ്റ്റ് ആയി എഴുതാം...അങ്ങനെ ഞാനും ജോലിക്കാരന്‍ ആയി മാസം പത്തു ഇരുപത്തി രണ്ടായിരം രൂപ ശമ്പളം...പിന്നെ അവിടെ join ചെയ്യേണ്ടത് ഡിസംബര്‍ ഇല്‍ ആണ് അത്രേ...ആ എപ്പോള്‍ എങ്ങിലും ആട്ടെ.. പണി ഇല്ല എന്ന നാണക്കേട് ഒഴിവായി...അത് തന്നെ വലിയ ഒരു ആശ്വാസം ആരുന്നു അന്ന്...ഇനി എന്ത് എന്ന് ചോദിക്കുന്ന വരോട് പറയാന്‍ ഒരു മറുപടി ആയല്ലോ...പിന്നെ എല്ലാം അവസാനിക്കുമ്പോള്‍ ഉള്ള ഒരു സെന്ടിമെന്‍സ്,ഓട്ടോഗ്രാഫ് എഴുത്ത് എല്ലാം എന്റെ ക്ലാസ്സ് ഇലും ഉണ്ടാരുന്നു....എനിക്ക് ഈ സംഭവം അങ്ങ് തീര്‍ന്നു കിട്ടുമല്ലോ എന്ന കാരണം സന്തോഷം കൊണ്ട് ഇരിക്കാന്‍ മേലാരുന്നു...അങ്ങനെ സത്യം ഇന് വേണ്ടി ഉള്ള കാത്തിരിപ്പു ഞാന്‍ ആരംഭിച്ചു...
Subscribe to:
Post Comments (Atom)
No comments:
Post a Comment