If You cant Read This Blog Insatall malayalam Font here

Friday, November 13, 2009

തോമസ്‌ കുട്ടി അച്ചായന് പറ്റിയ ഒരു പറ്റ്!!!


ഈ സംഭവം നടക്കുന്നത് കൊറേ പണ്ട് ആണ്..പണ്ട് എന്ന് പറഞ്ഞാല്‍ ഒരുപാടു പണ്ട് ഒന്നും അല്ല...ഞാന്‍ ഒക്കെ ഏതാണ്ട് ഒരു ആറാം ക്ലാസ്സ്‌ ഇല്‍ പഠിക്കുന്ന സമയം..അന്നൊക്കെ പിന്നെ എന്തൊരു സുഖം ആരുന്നു...സ്കൂള്‍ ല്‍  പോകുക എന്നൊരു കലാപരിപാടി ഉണ്ടാരുന്നത് കൊണ്ട് വേറെ ഒരു ബോര്‍ അടിയും ഇല്ലാരുന്നു...ടെന്‍ഷന്‍ എന്ന് പറയുന്ന സാധനം എന്താണെന്നു പോലും അറിയാത്ത സമയം...അന്നൊക്കെ മാരാമണ്‍ കണ്‍വെന്‍ഷന്‍ ആണ് ഞങ്ങടെ മനസിലെ ഏറ്റവും വലിയ സംഭവം...കണ്‍വെന്‍ഷന്‍ വരുമ്പോള്‍ എന്താ ഒരു ആവേശം...പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലേലും ആ മണല്‍ പുറത്തും പരിസരത്തും ഉള്ള ആ ഒരു ഷോപ്പിംഗ്‌ ആവേശം..ഇപ്പോള്‍ ഈ BIG  BAZZAR ഇല്‍ ഒക്കെ ചില ദിവസങ്ങളില്‍ SALE വരുമ്പോള്‍ ഉള്ള ആ ഒരു തിരക്ക്...അതൊന്നും ഒന്നും  അല്ല...ഇന്നും കൂടെയേ സാധനം മേടിക്കാന്‍ പറ്റൂ എന്ന രീതിയില്‍ ആണ് ചില അമ്മാമ്മമാരുടെ ഒക്കെ ഒരു മേടിക്കല്‍...പിള്ളേര്‍ക്ക് ഒക്കെ കളിപ്പാട്ടം കിട്ടുന്ന സമയം ആണ് ഈ കണ്‍വെന്‍ഷന്‍ സമയം...ഓ ഞാന്‍ ഒക്കെ എന്ത് മാത്രം പൊട്ടാസ്സ് തോക്ക് മേടിച്ചു കളിച്ചിട്ടുണ്ട്...അതൊക്കെ ഒരു സമയം...MUMMY ഒക്കെ പ്ലാന്‍ ചെയ്തു ആണ് പോകുന്നത് മേടിക്കാന്‍ ചിക്കന്‍ വര്‍ക്ക്‌ ഉള്ള സാരി,ഹൈദരാബാദ് PEARLS ഇതൊക്കെ അവിടെ ഉള്ള പള്ളിക്കാര്‍ കൊണ്ട് വന്ന് വില്‍ക്കും...അതൊക്കെ മേടിക്കാന്‍ എന്ന തിരക്കാരുന്നു എന്നോ..ഇത് എന്‍റെ മനസ്സില്‍ ഉണ്ടാരുന്നത് കാരണം ഞാന്‍ ആദ്യമായി ഹൈദരാബാദ് ഇല്‍ നിന്ന് വന്നപ്പോള്‍ നല്ല ഒരു തുകക്ക് പേള്‍ മായാണ് വന്നത്...വില്‍ക്കാന്‍ അല്ല കേട്ടോ...വീട്ടുകാര്‍ക്ക് കൊടുക്കാന്‍...ആ അത് പറഞ്ഞു പറയാന്‍ വന്ന  സംഭവം വിട്ടു പോയി...അങ്ങനെ ആ സമയത്താണ് ഞങ്ങടെ നാട്ടില്‍ MAGICIAN SAMRAJ വരുന്നത്...അങ്ങേരുടെ മാജിക്‌ ഷോ...അതും ഞങ്ങടെ നാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇന്‍റെ ധന ശേഖരണത്തിന് വേണ്ടി...അപ്പോള്‍ ഈ മാജിക്‌ എന്ന് ഒക്കെ പറഞ്ഞാല്‍ പിന്നേം ഭയങ്കര ഇഷ്ടം...അന്നും ഇന്നും എനിക്ക് ഈ മാജിക്‌ കാണിക്കുന്നവരോട് ഒരു അസൂയ ആണ്...എങ്ങനെ ആണോ ഇവന്മാര്‍ ഇതൊക്കെ കാണിക്കുന്നത്...പിന്നെ ഈ സാമ്രാജ്‌ അന്ന് വലിയ ഒരു ആള്‍ ആരുന്നു..കാണാനും FIGURE...അതിന്‍റെ കൂടെ പുള്ളിടെ ആ തടി ഒക്കെ കൂടെ കാണുമ്പം തന്നെ പേടി ആവും...ടിക്കറ്റ്‌ വച്ച് ആണ് പരിപാടി..100,200,500,1000 എല്ലാം ഉണ്ട്..എന്‍റെ പപ്പാ യും  മമ്മി യും ആ സ്കൂള്‍ ന്റെ കടുത്ത വിരോധികള്‍ ആരുന്നു...മറ്റൊന്നും കൊണ്ട് അല്ല മമ്മി അതിനു അടുത്തുള്ള AIDED സ്കൂള്‍ ലെ HM ആരുന്നു...ഇപ്പോളും ആണ്!!!അത് കൊണ്ട് എന്തായാലും നല്ല ഒരു ടിക്കറ്റ്‌ എടുക്കാന്‍ വഴി ഇല്ല..വല്ല 100 ഓ 200 ഓ എടുക്കുമാരിക്കും..ഞാന്‍ മനസ്സില്‍ വിചാരിച്ചു..പക്ഷെ അത് കൊണ്ട് മുന്‍പില്‍ ഇരുന്നു കാണാന്‍ പറ്റില്ല...ഛെ അത് ഒരു പ്രശ്നം ആണല്ലോ..അപ്പോള്‍ ആണ് എന്‍റെ ഉപ്പാപ്പന്‍(പപ്പയുടെ BROTHER‍) വീട്ടില്‍ വന്നത്...പറഞ്ഞു വന്നപ്പോള്‍ പുള്ളി ടെ കയ്യില്‍ ഒരു 1000 ന്റെ ടിക്കറ്റ്‌ ഉണ്ട്...അന്ന് അവര്‍ വേറെ എങ്ങാണ്ട് പോകുവാണ്...അപ്പോള്‍ ആ ടിക്കറ്റ്‌ വേസ്റ്റ് ആയി പോകും...ഞാന്‍ ചാടി വീണു...അത് കൊത്തി ഇങ്ങു എടുത്തു...എന്‍ട്രി ഫോര്‍ 5..അടിച്ചു മുത്തേ അടിച്ചു..ഞാന്‍ മനസ്സില്‍ പറഞ്ഞു...വീട്ടുകാര്‍ക്ക് സ്കൂള്‍ നോട് മാത്രമേ ദേഷ്യം ഉള്ളൂ സാമ്രാജ്‌ നോട് ഇല്ല...അത് കൊണ്ട് അവരും വന്നൂ...പരിപാടി നടക്കുന്നത് ഞങ്ങടെ പള്ളിയുടെ auditourium ഇല്‍ ..ഉള്ളത് പറയണമല്ലോ ഞങ്ങടെ പള്ളിയിലുള്ള ആള്‍ക്കാര്‍ നല്ല ഒരു auditourium ഉണ്ടാക്കി ഇരുന്നു..അന്നത്തെ കാലത്ത് ആ ഏരിയ യില്‍ ഉള്ള വളരെ നല്ല ഒരു ഹാള്‍ ആരുന്നു അത്...അങ്ങനെ അവിടെ എത്തി മുന്‍പില്‍ തന്നെ ഇരിപ്പ് ഉറപ്പിച്ചു...പരിപാടി തുടങ്ങി...വമ്പന്‍ സെറ്റ് അപ്പ്‌...സാമ്രാജ്‌ വരുന്നു ചുട്ട കോഴിയെ പരപ്പിക്കുന്നു..കല്ല് തുണിയില്‍ പൊതിഞ്ഞു മുയലിനെ പുറത്ത്‌ എടുക്കുന്നു...പെണ്ണുങ്ങളെ 2  ആയി മുറിക്കുന്നു...ഇച്ചിര കഴിയുമ്പോള്‍ വീണ്ടും അവരെ ഒന്ന് ആക്കുന്നു...ശൂന്യത യില്‍ നിന്ന് ഓരോന്ന് ഒക്കെ പിടിച്ചു എടുക്കുന്നു...മമ്മി ഒക്കെ നോക്കി അങ്ങ് ഇരിക്കുവാണ്...അങ്ങനെ ഇരിക്കുമ്പോള്‍ ആണ് പുള്ളി audience ഇല്‍ നിന്ന് ഓരോരുത്തരെ ഒക്കെ വിളിച്ചു തുടങ്ങി അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞ്...ആദ്യം ഒക്കെ പിള്ളേരെ ആരുന്നു വിളിക്കുന്നത്‌...ആദ്യം വിളിച്ചപ്പോള്‍ ഞാന്‍ പോയില്ല...മറ്റൊന്നും കൊണ്ട് അല്ല പേടിച്ചിട്ടു ആരുന്നു...ആദ്യം പോയ അങ്ങേലെ ഗ്രേസി അമ്മാമ്മ ടെ മോന് അങ്ങേരു ഒരു 5 STAR  മുട്ടായി കൊടുത്തു...അത് കണ്ടപ്പോള്‍ എനിക്കും ആവേശം ആയി..ചുമ്മാ അവിടെ ചെന്ന് നിന്ന് കൊടുത്ത മതി...എല്ലാരും ഒന്ന്‍ കാണുകേം ചെയ്യും അതും ഒരു പാട് കൊച്ചു സുന്ദരിമാര്‍ ഒക്കെ ഇരിപ്പുണ്ട്...വളര്‍ന്നു  വലുതാകുമ്പോള്‍ അന്ന് ചേട്ടന്‍ ആ സാമ്രാജ്‌ ന്‍റെ അടുത്ത് പോയ ആ gutz ആണ് എനിക്ക് ഇഷ്ടപ്പെട്ടത് എന്ന് എങ്ങാന്‍ പറഞ്ഞാല്‍ അടിച്ചില്ലേ...ഇനി ഒരു ആള്‍ക്ക് സ്റ്റേജ് ലേക്ക് വരാം എന്ന് സാമ്രാജ്‌ പറഞ്ഞ് തീരുന്നേനു മുന്‍പ് തന്നെ ഞാന്‍ സ്റ്റേജ് ഇന്‍റെ അടുത്ത് എത്തി ഇരുന്നു...അപ്പോള്‍ ദേ കൊലച്ചതി...ഒരു മുതിര്‍ന്ന ആളെ ആണ് എനിക്ക് വേണ്ടത് എന്നും കൂടി പുള്ളി അതിന്‍റെ കൂടെ ആഡ് ചെയ്തു...ഞാന്‍ ഒന്ന് ചമ്മി...പയ്യെ നാണം മറച്ചു കൊണ്ട് പപ്പാ യുടെ അടുത്ത് വന്ന് ഇരുന്നു...അപ്പോള്‍ പ്രായം ആയവര്‍ ക്ക് ഒക്കെ ഒരു ചമ്മല്‍ പോകാന്‍...എന്‍റെ പപ്പാ ഒക്കെ കല്ല് പോലെ സീറ്റ്‌ ല്‍ ഇരിക്കുവാണ്...അപ്പോളാണ് പുറകില്‍ നിന്ന് ഒരു കൈ അടി...ദേ വരുന്നു തോമസ്‌ കുട്ടിച്ചായന്‍..നമ്മുടെ നാട്ടിലെ ഒരു ടീം ആണ്...ദേ കൈ ഒക്കെ വീശി കാണിക്കുന്നു..സാമ്രാജ്‌ നു കൈ കൊടുക്കുന്നു...മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ലോട്ടറി അടിച്ച സന്തോഷം ആണ് പുള്ളിടെ മുഖത്ത്..കൈ വിട്ടു പോയ ചാന്‍സ് ഓര്‍ത്തു വിഷമത്തില്‍ ഞാന്‍ ഇരുന്നു...അപ്പോള്‍ സാമ്രാജ്‌ അച്ചായന് inroduce ഒക്കെ ചെയ്യാന്‍ ഒരു അവസരം കൊടുത്തു..പുള്ളി വീണ്ടും ഹാപ്പി...ഓക്കേ ഇനി നമ്മുക്ക് ഈ ഐറ്റം തുടങ്ങാം സാമ്രാജ്‌ പറഞ്ഞ്...Mr Thomas നിങ്ങള്‍ റെഡി അല്ലെ സാമ്രാജ്‌ ചോദിച്ചു...റെഡി!!!അച്ചായന്‍ ഉറക്കെ പറഞ്ഞു...സാമ്രാജ്‌ അച്ചായനെ അടുത്തേക്ക് വിളിപ്പിച്ചു ചെവിയില്‍ ഏതാണ്ട് ഒന്ന് മൊഴിഞ്ഞു...അച്ചായന്‍ തിരിച്ചു പഴയ സ്ഥലത്തേക്ക് എത്തി...അച്ചായന്റെ മുഖത്ത്‌ ആ പഴയ  സന്തോഷം ഇല്ല...എന്നാ പറ്റി  മുട്ടായി കൊടുക്കതില്ല എന്ന് വല്ലോം പറഞ്ഞോ...ഏയ് അങ്ങനെ പറയുമോ...അതെ നമ്മള്‍ ഈ ഐറ്റം  തുടങ്ങുക ആണ് സാമ്രാജ്‌ പറഞ്ഞു...ഞാന്‍ ഇപ്പോള്‍ അച്ചായന്റെ കൈ ല്‍ ഉള്ള ഒരു സാധനം ഇവിടെ എടുത്തു കാണിക്കും...അത് ഞാന്‍ കണ്ടിട്ടില്ല....Mr. Thomas നു മാത്രമേ അതിനെ പറ്റി അറിയൂ..അദ്ദേഹം അത് കണ്‍ഫേം ചെയ്യണം...ഇതാണ് മാജിക്‌...ഹോ എന്താരിക്കും  എടുക്കുക...പേഴ്സ് ആരിക്കുമോ...അങ്ങനെ ആണേല്‍ സാമ്രാജ്‌ നു പണ്ട് പോക്കറ്റ്‌ അടി ആണെന്ന് ഉറപ്പിക്കാം-എന്‍റെ പുറകില്‍ ഇരുന്ന ചേട്ടന്‍ പറഞ്ഞു...ചീപ്‌ ആരിക്കും-മറ്റു ഒരു അഭിപ്രായം...ആ എന്തായാലും വേഗം ഒന്ന് എടുക്കു എന്‍റെ മനസ് പറഞ്ഞു...സാമ്രാജ്‌ കൊറേ action ഒക്കെ   കാണിച്ചു..എന്തോ ഊരി എടുക്കുന്ന പോലെ...ഓ  എന്നാല്‍ ടവല്‍ ആരിക്കും...എന്നിട്ട് പുള്ളിക്ക് എന്തോ കിട്ടി...അത് കൈ ഇല്‍ വച്ച് പുള്ളി ഒറ്റ ചോദ്യം ആണ് "Mr. Thomas മഞ്ഞ അല്ലെ?"...അതെ ന്നു തോമസ്‌ കുട്ടി.. മഞ്ഞ പേഴ്സ് ഊ...ഏയ്...അപ്പോള്‍ പിന്നെ ടവല്‍ തന്നെ ഞാന്‍ ഉറപ്പിച്ചു...അത് പറയുകേം സാമ്രാജ്‌ കൈ തുറന്നു ഒരു കീറിയ മഞ്ഞ underwear പൊക്കി കാണിക്കുന്നു!!!അച്ചായന്‍ നാണം കൊണ്ട് മുഖം പൊത്തി...വേദി യില്‍ ഇരുന്ന എല്ലാരും എഴുന്നേറ്റു നിന്ന് കൈ അടിക്കുന്നു....ഇത്രേം കണ്ടപ്പോള്‍ ആണ് എനിക്ക് കത്തിയത്...തോമസ്‌ കുട്ടി അച്ചായന്റെ underwear സാമ്രാജ്‌ ഊരി എടുത്തിരിക്കുന്നു...അയ്യേ..ഇയാള്‍ക്ക് നാണം ഇല്ലേ...ഛെ...മുഖം പൊത്തി പിടിച്ചു സീറ്റ്‌ ഇലേക്ക് പോകുന്ന അച്ചായന്റെ മുഖം...ഹോ ഭയങ്കരം... ഇപ്പോളും നാട്ടില്‍ വച്ച് പുള്ളിയ കാണുമ്പോളും TV ല്‍ സാമ്രാജ്‌ നെ കാണുമ്പോളും  എന്‍റെ മനസ്സില്‍ ആ ചിത്രം ഓടി എത്താറുണ്ട്...അച്ചായന് പറ്റിയ ആ അമളി!!!

No comments:

Post a Comment