If You cant Read This Blog Insatall malayalam Font here

Sunday, November 8, 2009

ആജ് രാത് ഞങ്ങള് എങ്ങോട്ട് ജായേഗാ?


ശരത്-എന്റെ ELTP ജീവിതത്തിലെ മറ്റൊരു നല്ല സുഹൃത്ത്...ഞാന്‍ പലരോടുംപറഞ്ഞിട്ടുണ്ട് ശരത്തില് നിന്ന് നമ്മുക്ക് ഒരുപാടു നല്ല കാര്യങ്ങള്  പഠിക്കാന് ഉണ്ട്...jab tak jeena hai hamesha khul ke jiyo...അതാരുന്നു ശരത്തിന്‍റെ  ഒരു പോളിസി..അല്ലെങ്കില്‍ പിന്നെ എനിക്ക് ലൈന് ഉണ്ട് അത് കൊണ്ട് നിങ്ങളെ പോലെ അല്ല കാശ് സേവ് ചെയ്യണം എനിക്ക് 2000 rent തരാന് പറ്റില്ല എന്ന് പറഞ്ഞു ഞങ്ങടെ ഫ്ലാറ്റ് ഇല് നിന്നും മുങ്ങിയ മനുഷ്യന് 4000 rent കൊടുക്കുന്ന സ്ഥലത്ത് പോങ്ങുമാരുന്നോ..അതും വിത്ത് A\C...അങ്ങനെ ശരത് ഞങ്ങടെ റൂം ഇല് നിന്ന് മാറി...പക്ഷെ അതും അന്നും ഇന്നും ഞങ്ങടെ friendship നെ affect ചെയ്തിട്ടില്ല...ശരത് ന്റെ ആയി മറക്കാന് പറ്റാത്ത എല്ലാ സംഭവങ്ങളിലും ഒരു ഹിന്ദി ടച്ച് ഉണ്ട്...അത് എങ്ങനെ ആണ് ഉണ്ടായതു എന്ന് എനിക്കും അറിയില്ല...പക്ഷെ അത് അങ്ങനെ ആണ്...ആദ്യം ഉണ്ടായ അനുഭവം INDUCTION 1ST DAY ആണ്...അന്ന് അങ്ങനെ ആദ്യമായി ഞങ്ങള് ഒരു MNC യില് കാല് എടുത്തു കുത്തി(ആ കുത്തലിന്റെ ഗുണം കറക്റ്റ് ഒരു കൊല്ലം ആയപ്പോള് ഉണ്ടായി..അതെല്ലാം ചരിത്രം)...ഉള്ളത് പറയണമല്ലോ അത്രയും നോര്‍ത്ത് ഇന്ത്യന്‍  പെണ്കുട്ടികളെ ആദ്യമായാണു ഞാന് കാണുന്നത്...മിക്കവാറും എല്ലാ മലയാളികളും ആ ഒരു അവസ്ഥ യില് തന്നെ ആരുന്നു...പിന്നെ കോട്ടയത്തും ഇടുക്കി ഇലും കളിച്ചു കൊണ്ടിരുന്ന ശരത് ഇന്റെ കാര്യം പറയാനുണ്ടോ...അദ്ദേഹത്തിനും അങ്ങനെ തന്നെ...ഹോ എന്താ അവരുടെ ഒരു ആകാര വടിവ്...ഭയങ്കരം...അതിന്‍റെ  ഭംഗി യെ പറ്റി  വിവരിച്ചും മലയാളി പെണ്കുട്ടികള് ഈ കാര്യത്തില് വളരെ പുറകില് ആണ് എന്ന് പരിതപിച്ചും കൊണ്ട് ഓരോ കാപ്പി കുടിച്ചു ഞങ്ങള് വായിനോട്ടം തുടര്‍ന്നു..അപ്പോള് അതാ ഈ ശരത് അവിടെ ഞാന് കണ്ടതില്  വച്ച് ഏറ്റവും സുന്ദരി ആയ ABHILISHA ഉടെ അടുത്ത് ചെന്ന് കൈ കൊടുക്കുന്നു മിണ്ടുന്നു ആകെ ബഹളം...ASHLEE ഒക്കെ ചാക്ക് ഇട്ടു പിടിച്ച മലയാളി പെണ്ണുങ്ങളെ പോലും കണ്ടില്ല.. അതിനു മുന്‍പ്  ആണ് ശരത് ഇന്റെ ഈ പരാക്രമം...ഹോ ഇവന് കൊള്ളാമല്ലോ-ഓ അവനു ഹിന്ദി ഒക്കെ അറിയമാരിക്കും-ഞാന് മനസ്സില് ഓര്ത്തു ...+2 ഇല് ഹിന്ദി 2ND ലാംഗ്വേജ് ആരുന്നപ്പോള് പഠിക്കാതെ ഇരുന്നതിനെ ഞാന് മനസ്സില് ശപിച്ചു...അപ്പോളേക്കും ശരത് തിരിച്ചു വന്നു..ഒരു ജേതാവിനെ പോലെ--ഇന് ഹരിഹര് നഗര് ലെ തോമസ് കുട്ടിയുടെ BOXING കഴിഞ്ഞുള്ള ആ വരവ് പോലെ...ഞാന്‍  ശരത്തിനെ എന്റെ അടുത്തേക്ക് വിളിച്ചു...കൊട് അളിയാ കൈ എന്ന് പറയുകേം ശരത് കൈ പുറകോട്ടു വലിച്ചു...ഇല്ല തരുന്നില്ല...അതെന്നാ അങ്ങനെ ഞാന് ചോദിച്ചു...ഇല്ല ജിബു ഈ കൈ കള് ധന്യം ആയി..ഇത് പറഞ്ഞിട്ട് ഒരു നില്പ് ആണ്...അളിയാ ഇത് എങ്ങനെ ഒപ്പിച്ചു ഞാന് ചോദിച്ചു...ഇതൊക്കെ ഒരു നമ്പര് അല്ലെ ജിബു...ആ പീരുമേട് കോളേജില് ഒക്കെ ഇത് പഠിപ്പിച്ചു കാണും...എന്തോ കിടങ്ങൂര് അത് പഠിപ്പിച്ചില്ല അത് കൊണ്ട് എനിക്ക് അറിയില്ല-ഞാന് മനസ്സില് സമാധാനിച്ചു...അന്ന് ഞങ്ങടെ ഫ്ലാറ്റ് ഇല് ഇത് തന്നെ ആരുന്നു ചിന്താവിഷയം..ഹോ എന്നാലും ശരത് അവന് ഇത് അടിച്ചു എടുത്തല്ലോ അതും ഹൈദരാബാദ് ഇല് വന്ന്...എന്തായാലും അടുത്ത ദിവസം തന്നെ അവളെ ഹൈദരാബാദ് ഇല് തന്നെ ഉള്ള ഒരുത്തന്റെ കൂടെ അലഞ്ഞു ഉലഞ്ഞു നടക്കുന്നത് കണ്ടത് കൊണ്ട് ശരത് ഇന്റെ കൈ ന്റെ ദിവ്യത ഉടനെ തന്നെ അവസാനിച്ചു...പിന്നെ കുറെ നാള് അതിന്റെ ഒരു സെന്റിമെന്സ് ആരുന്നു...അത് അങ്ങനെ തീര്ന്നു വന്ന സമയത്ത് ആണ് ഞങ്ങളെ എല്ലാരേം കൂടെ പൂനെ ക്ക് തട്ടാന് പോകുവാണ് എന്ന് അന്നത്തെ ഞങ്ങടെ ബോസ്സ് ആയ ഭൂമി(രാജശേഖര് ഭൂമി)അറിയിക്കുന്നത്...അന്നത്തെ അങ്ങേരുടെ ഒരു പറച്ചില് ഒക്കെ കേട്ട് ശരത് ഉറപ്പിച്ചു പൂനെ ഇനി രക്ഷ ഇല്ല...ശരതും സന്ജിതും ഹൌസ് ഓണര് ഓടു അന്ന് തന്നെ പറഞ്ഞു ഞങ്ങള് പോകുവാണ് 15TH നു അത് കൊണ്ട് HALF RENT തരാം..സന്ജിത് ഹിന്ദി ഇല് ഒരു പുലി ആയതു കൊണ്ട് തിരിച്ചു ഒന്നും പറയാന് തെലുങ്കന് തുനിഞ്ഞില്ല...ഓക്കേ 15TH AGREED...ഭൂമി യുടെ വാക്ക് പാഴ് വാക്ക് ആയി...13 നു അയാള് പറഞ്ഞു ആരും എങ്ങും പോകുന്നില്ല എല്ലാരും ഇവിടെ തന്നെ...ഹോ സമാധാനം ആയി ശരത് നു ജീവന് നേരെ വീണു...അങ്ങനെ 15 ആം തീയതി വന്നെത്തി..പതിവ് പോലെ 3HOUR SHIFT ഉം കഴിഞ്ഞു ശരത് ഫ്ലാറ്റ് ഇല് എത്തി...സഞ്ഞിത് എവിടെയോ പോയി..ആ ആരും ഇല്ല ഇന്ന് ഒന്ന് സുഖം ആയി ഉറങ്ങണം...A/C ഒരു 20 ല് സെറ്റ് ചെയ്തു ശരത് കിടന്നു...ഒരു അര മണിക്കൂര് ആയി കാണും കതകില് ഒരു മുട്ടല്...സ്വപ്നം കണ്ടു കിടക്കുന്ന ശരത് ഉണ്ടോ ഇത് കേള്ക്കുന്നു...മുട്ടല് ഉച്ചത്തില് ആയി..ശരത് കേട്ടു..എഴുനേറ്റു വാതില് തുറന്നു...അതാ ഹൌസ് ഓണര്...TUM IDHAR KAISE?...ശരത് ഒന്ന് ഞെട്ടി..ഇയാള് എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്...CHALO CHALO SAMAN NIKAL DO....സന്ജിത് ആണെങ്ങില് സ്ഥലത്തും ഇല്ല...അവന് ആണ് ഓണര് ഉം ആയി സംസാരിക്കരുള്ളത് ...ദൈവമേ പണി കിട്ട്യോ...ഹിന്ദി ആണേല് ഒന്നും പറയാനും കിട്ടുന്നില്ല...വെയിറ്റ് ഐ വില് ടേക്ക് എന്നൊക്കെ പറഞ്ഞു നോക്കി...തെലുങ്കന് ഉണ്ടോ വിടുന്നു അയാള് റൂം ഇല് കേറി പെട്ടികള് ഒക്കെ എടുത്തു പുറത്തു വക്കാന് തുടങ്ങി..ശരത് ആകെ ടെന്ഷന് ആയി സന്ജിത് നെ ഒന്ന് വിളിക്കാന് പോലും ഇയാള് സമ്മതിക്കുന്നില്ല...മനസ്സില് ആണേല് ഒന്നും വരുന്നുമില്ല....ശരത് സഹി കേട്ടു പറഞ്ഞു " ആജ് രാത് ഞങ്ങള് എങ്ങോട്ട് ജായേഗാ "...ഇല്ല തെലുങ്കന് അതും കേട്ടില്ല ശരത്തിനെ നിര് ദാക്ഷണ്യം അയാള് ഇറക്കി വിട്ടു..ഇവന് ഗുണം പിടിക്കല്ലേ എന്ന് പ്രാകി കൊണ്ട് പെട്ടിയും എടുത്തു ശരത് അവിടെ നിന്നും ഇറങ്ങി...സംഭവ ബഹുലം ആരുന്നു ഞങ്ങളുടെ ഹൈദരാബാദ് ജീവിതം...എന്നാലും അതില് നിന്നും എല്ലാരും എന്നും ഓര്‍കുന്ന ഒരു ഡയലോഗ് ആണ് "ആജ് രാത് ഞങ്ങള് എങ്ങോട്ട് ജായേഗാ"...ജയ് ശരത് .

6 comments:

  1. kollaaam!!!! njan ithu aneenayodu parayunnund. avalku patent vendivarum.

    ReplyDelete
  2. ithu ezhuthaanulla inspiration aneena alle thannathu..krithanjatha venamada (2)

    ReplyDelete
  3. Yo man!! this is awesome!! njan chirichu buddimutti..

    ReplyDelete
  4. Paavam sharath...avan ithu kandille?

    ReplyDelete
  5. ha kollam Jibu chetta...kidangoor ithonnum padipichille atho padichille ?

    ReplyDelete