If You cant Read This Blog Insatall malayalam Font here

Sunday, November 8, 2009

മേഘ മോള്‍!!!


"ചന്ദന ലേപ സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത്
യൌവനമോ ഋതു ദേവതയൊ"


ഈ പാട്ടുകള്‍ ഒക്കെ ആണ് ഇന്നും മേഘ മോളെ  പറ്റി ആലോചിക്കുമ്പോള്‍ എന്റെ മനസില്‍ കടന്നു വരുന്നത്...എന്നാല്‍ ഈ സുഗന്ധം ഇത്രേം ദൂരത്തു നിന്ന് ആസ്വദിച്ച ആള്‍ ഞാന്‍ മാത്രം ആരിക്കും....നമ്മുടെ മമ്മൂക്ക ഒക്കെ കുളത്തിന്റെ സൈഡ് ഇല്‍ പോയി ഒളിഞ്ഞു നോക്കി സുഗന്ധം  ആസ്വദിച്ചപ്പോള്‍ ഞാന്‍ ഒരു ഒന്ന് ഒന്നര പടി മുന്നോട്ടു പോയി....അയ്യേ!!!എന്ന് പറഞ്ഞാല്‍ ഞാന്‍ അവളുടെ കൂടെ കുളത്തില്‍ ഇറങ്ങി കുളിച്ചു എന്ന് ഒന്നും അല്ല കേട്ടോ.....അവള്‍ അങ്ങ് US ഇലും ഞാന്‍ ഇവിടെ ഈ കൊച്ചു കേരളത്തിലും...വിവര സാങ്കേതിക വിദ്യ ഉടെ ഓരോ കളികളേ....അന്ന് ഓര്‍ക്കുട്ട് ഇല്‍ ആക്റ്റീവ് ആയി തുടങ്ങിയ കാലം...കമ്മ്യൂണിറ്റി കള്‍ ഇല്‍ ഒക്കെ മത്സരിച്ചു ആണ് ജോയിന്‍ ചെയ്യുന്നത്...അങ്ങനെ ഇരിക്കെ ആണ് COC ഇല്‍ ജോയിന്‍ ചെയ്യുന്നത്....COC എന്ന് ഒന്നും കേട്ട് ഞെട്ടേണ്ട ചുമ്മാ ഒരു കമ്മ്യൂണിറ്റി അതിന്റെ ചുരുക്കു എഴുത്ത് ആണ് ഈ COC...അതില്‍ അങ്ങോട്ട്‌ ചെന്ന് കേറുന്നത് വരെ ഞാന്‍ വിചാരിച്ചത് "ആ പണി ഇല്ലാത്തവര്‍ ഉണ്ട്... പക്ഷെ ഒരുപാടു ഇല്ല എന്നാരുന്നു..."അതില്‍ ചെന്ന് നോക്കുമ്പോള്‍ ഇല്ലാത്തതു ഒന്നും ഇല്ല ചുമ്മാ ഒരു കല്ല്‌ ഷാപ്പ്,ചുമ്മാ ഒരു ക്ലാസ്സ്‌ റൂം,ചുമ്മാ ഒരു ബസ്‌ സ്റ്റോപ്പ്‌ അങ്ങനെ എന്തെല്ലാം പോസ്റ്റ്‌ കള്‍ ....ഞാനും ഒരു കൈ നോക്കാം എന്ന് അങ്ങ് തീരുമാനിച്ചു....കേറി നോക്കിയപ്പോള്‍ തരുണി മണികള്‍ ഇഷ്ടം പോലെ...വേറെ വല്ലോം വേണോ...കേറി അങ്ങ് പോസ്റ്റിങ്ങ്‌ തുടങ്ങി...അങ്ങനെ ചുമ്മാ ഒരു ക്ലാസ്സ്‌ റൂമില്‍ വച്ച് എന്റെ കൂടെ ഒരു ബെഞ്ചില്‍ വന്നു ഇരുന്ന ആദ്യ പെണ്‍കുട്ടി ആണ് മേഘ മോള്‍(ധൈര്യം അപാരം)....അങ്ങനെ ഞങ്ങള്‍ ആ വിര്‍ച്ച്വല്‍ ക്ലാസ്സ്‌ ഇല്‍ ഇരുന്നു ഹൃദയം കൈ മാറി...പറഞ്ഞു വന്നപ്പോള്‍ അവളുടെ അമ്മ ഒരു തിരുവല്ല കാരി ആണ്....ആ അപ്പോള്‍ കാര്യങ്ങള്‍  കൂടുതല്‍ എളുപ്പം ആയി...ഇനി മേഘ മോള്‍ നെ പറ്റി രണ്ടു വാക്ക്...അങ്ങ് USA ഇല്‍ +2  ഇന് പഠിക്കുന്ന ഒരു പാവം മാര്‍ത്തോമ കാരി പെണ്‍കുട്ടി...ഫാര്‍മസി ഡിഗ്രി ക്ക് പോകണം എന്നാണ് അവളുടെ ആഗ്രഹം....ഇതെല്ലം അവള്‍ എന്നോട് പറഞ്ഞു....എനിക്ക് ആ സമയത്ത് മറ്റു ഒന്ന്നിനേം പറ്റി ആലോചിക്കാന്‍ ഇല്ലാത്തതു കൊണ്ട് ഞാന്‍ മേഘ മോള്‍ നെ മാത്രം ആലോചിച്ചു ഇരുന്നു....രാവിലെ പിന്നെ മറ്റു പണി ഒന്നും ഇല്ലാത്തതു കൊണ്ട് ഓണ്‍ലൈന്‍ ആവും...നൈറ്റ്‌ ആകുമ്പോള്‍ മേഘ മോള്‍ ഓണ്‍ലൈന്‍!!!!അങ്ങനെ ഒരു സോഫ്റ്റ്‌വെയര്‍  കമ്പനി ഇല്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ 24 *7 സപ്പോര്‍ട്ട് എന്താണെന്നു  ഞാന്‍ പഠിച്ചു...ആ രാത്രികള്‍ ഇല്‍ ഞങ്ങള്‍ ഹൃദയങ്ങളുടെ അകത്തുള്ള സ്ഥലം വരെ പങ്കു വച്ചു....അവള്‍ക്കു ഗ്രീന്‍ കാര്‍ഡ്‌ ഉണ്ടെന്നു കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കിലുക്കം സിനിമ യില്‍ ഇന്നസെന്റ് ഇന് വന്ന ആ സന്തോഷത്തിനോട് ഉപമിക്കാം....അങ്ങനെ ജീവിതത്തില്‍ ഇന്നു വരെ സംഭവിക്കാത്തത് സംഭവിച്ചിരിക്കുന്നു എനിക്കും പ്രണയം...അത് വരെ ലുക്ക്‌ നെ പറ്റിയോ ബോഡി യെ പറ്റിയോ ഒരു ആവലാതി യും ഇല്ലാരുന്ന ഞാന്‍ ഫെയര്‍ ആന്‍ഡ്‌ ലോവേലി പുരട്ടുന്നു  EXCERCISE ചെയ്യുന്നു....SONA SLIM BELT ഒരെണ്ണം മേടിച്ചാല്‍ എന്ത് എന്ന് പോലും അന്ന് ഞാന്‍ ചിന്തിച്ചതാണ്....അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി....പ്രണയം എന്റെ മനസ്സില്‍ പൂത്തു ഉലഞ്ഞു....അങ്ങനെ ഇരിക്കെ ആണ് മേഘ മോള്‍ നാട്ടില്‍ വരുന്ന കാര്യം  എന്നോട് പറേന്നത്‌....എനിക്ക് ത്രില്‍ അടിച്ചിട്ട് മേലാ...അതാ അവള്‍ വരുന്നു....ഒന്ന് VIP Beaty parlour ഇല്‍ പോയി facial ചെയ്തു മുടി straighten ചെയ്താലോ എന്നൊക്കെ ആയി ചിന്ത....അപ്പോള്‍ ഇവളുടെ താമസം എവിടെ ആണ് എന്നൊക്കെ ചോദിക്കണമല്ലോ....അതിനായി ഞാന്‍ അന്ന് രാത്രി ഓണ്‍ലൈന്‍ എത്തി...പതിവ് പോലെ മേഘ മോള്‍ ഉം എത്തി...ആ TIMING അത് ഭയങ്കരം തന്നെ ആരുന്നു....ഞാന്‍ ചോദിച്ചു കൊച്ചി യില്‍ ആരിക്കും എന്ന് അവള്‍...അപ്പന്റെ വീട് അവിടെ ആണ് അത്രേ...ആ സണ്‍‌ഡേ അവിടുന്ന് പറക്കും എന്ന് അവള്‍ പറഞ്ഞു....ഞാന്‍ ആകെ ത്രില്‍ അടിച്ചു....ആ ഒരു കണക്കിന് ഏറണാകുളം കാരി ആയതു നന്നായി...മറൈന്‍ ഡ്രൈവ് ഇല്‍ ഒക്കെ പോയി യുക്മ ഗാനവും പടി നടക്കാമല്ലോ...ഹോ ഈ ദൈവത്തിന്റെ ഓരോ കാര്യങ്ങളേ...അന്ന് രാത്രി അവളുടെ exact  സ്ഥലം ഒക്കെ ചോദിയ്ക്കാന്‍ വേണ്ടി ഞാന്‍ ഓണ്‍ലൈന്‍ ആയി...അന്ന് അവളെ കാണാന്‍ ഇല്ല...ഓ ഇനി എന്ത് പറ്റി പണി വല്ലോം പിടിച്ചോ...എനിക്ക് ആകെ ടെന്‍ഷന്‍...എക്സാം തലേന്ന് പോലും ഇത്രേം ടെന്‍ഷന്‍ ഇല്ലാരുന്നു...ഞാന്‍ അവള്‍ ഓണ്‍ലൈന്‍ വരുന്നു ഉണ്ടോ എന്ന് നോക്കി കാത്തിരിന്നു...2-3 ദിവസം കടന്നു പോയി...അങ്ങനെ ഇരിക്കുമ്പോള്‍ ദേ മേഘ മോള്‍ ഓണ്‍ലൈന്‍...ഹോ MECHANICS പേപ്പര്‍ എഴുതി പാസ്‌ ആയപ്പോള്‍ ഉണ്ടായ അതെ സന്തോഷം എനിക്ക് വീണ്ടും വന്നു....പക്ഷെ എന്റെ സ്ക്രപ്സ് നും ചാറ്റ് ഇനും ഒന്നും അവള്‍ REPLY തരുന്നില് ...ഇനി പിണങ്ങിയത് ആണോ?ഏയ് പിണങ്ങാനും മാത്രം എന്ത് സംഭവിച്ചു ഇവിടെ...എന്റെ ഫോട്ടോ അവള്‍ കണ്ടിട്ടുള്ളതാണല്ലോ അപ്പോള്‍ അതും അല്ല കാരണം...ആകെ കണ്‍ഫ്യൂഷന്‍...പഠിച്ച പണി പതിനെട്ടും നോക്കി...ഇല്ല രക്ഷ ഇല്ല...അവള്‍ പിന്നെ എന്നോട് ഒന്നും മിണ്ടിയിട്ടില്ല...കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ആ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യപ്പെട്ടു...എന്നാലും എന്റെ ആദ്യ പ്രണയം ആദ്യ E പ്രണയം അങ്ങനെ ആയി പോയി...ഇന്നും ഞാന്‍ കത്ത് ഇരിക്കുന്നു മേഘ മോള്‍ ക്കും ആ ഗ്രീന്‍ കാര്‍ഡ്‌ നും ആയി...

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. paavam jibuchaayan...ennalum 1st pranayam cheetipoyallo....ithu 1st ennu parayumbol 2ndum 3rdum okke kaanuvallo...;)

    ReplyDelete
  3. ah pranayam orupadu undayittundu...2 way anennu adyamayi thonniya orennam itharunnu..mattu palathum varan undu...

    ReplyDelete