If You cant Read This Blog Insatall malayalam Font here

Thursday, November 12, 2009

ചില മടിവാള ചിന്തകള്‍...


അങ്ങനെ ഇന്നും ഒരു പണിയും ഇല്ലാതെ ഇങ്ങനെ കുത്തി ഇരിക്കുന്നു....അപ്പോളാണ് എന്നാല്‍ കഴിഞ്ഞ ആഴ്ച നമ്മള്‍ എഴുതിയ പോസ്റ്റ്‌ കള്‍ക്ക് ഒക്കെ എന്നാ response ഉണ്ടെന്നു നോക്കാം എന്ന് ഒരു ചിന്ത ഉണ്ടായതു...എന്‍റെ ബ്ലോഗ്‌ ഇല്‍ കേറിയ ഞാന്‍ തന്നെ ഒന്ന് ഞെട്ടി..ആ counter ഇല്‍ കാണിക്കുന്നത് കണ്ടു ഞാന്‍ തന്നെ ഞെട്ടി തരിച്ചു ...എന്‍റെ ദൈവമേ 23000 + ഏയ് ഇത് ശരി ആവാന്‍ വഴി ഇല്ല...പിന്നേ  23000...ഈ counter വല്ല ഉടായിപ്പും  ആരിക്കും...അല്ലെങ്കില്‍ അക്കര കാഴ്ചകള്‍ ഇലെ ജോര്‍ജ് ഏട്ടന്‍ പറയും പോലെ ജോര്‍ജ് ഇമെയില്‍  തുടങ്ങിന്ന് നാട്ടുകാര്‍ എല്ലാം അറിഞ്ഞോ? എന്നത് പോലെ വല്ലോം ആരിക്കും...ശരിക്കും ആ അക്കര കാഴ്ചകള്‍ സീരിയല്‍ നെ സമ്മതിച്ചു കൊടുക്കണം...അതിലെ Dialouges ഉണ്ടല്ലോ കിടിലന്‍!!എന്നാ പിന്നെ നമ്മുടെ വിഷയത്തിലേക്ക് കടക്കാം...ഇന്നു നമ്മളുടെ മടിവാള യെ പറ്റി ആണ് ഞാന്‍ ഒന്ന് എഴുതാന്‍ ആഗ്രഹിക്കുന്നത്‌...നമ്മുടെ മടിവാള എന്ന് പറയുമ്പോള്‍ ആരും തെറ്റി ധരിക്കേണ്ട...കര്‍ണാടകത്തില്‍ ആണെന്ന് മാത്രമേ ഉള്ളൂ...ഇത് നമ്മുടെ കൊച്ചു കേരളം തന്നെ...ഇവിടെ ഒക്കെ നോര്‍ത്ത് ഇന്ത്യ ക്കാര് വരെ പുട്ടും കടലയും ആന്നു ബ്രേക്ക്‌ ഫാസ്റ്റ് ആയി തിന്നുന്നത്‌ എന്ന് അറിഞ്ഞാല്‍ ഇനി അച്ചു മാമ ഇതിനെ കേരള ത്തിനോട് ചേര്‍ത്ത് ഒരു പഞ്ചായത്ത് ആക്കുമോ എന്ന് എന്‍റെ ഒരു സുഹൃത്ത്‌ ആകുലപ്പെട്ടത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു...എല്ലാ ബാംഗ്ലൂര്‍ മലയാളികളും ഒരു തവണ എങ്കിലും വന്നു പോയിട്ടുള്ള ഒരു സ്ഥലം ഏതെന്ന് ചോദിച്ചാലും ഉത്തരം വേറെ ഒന്ന് ആവാന്‍ വഴി ഇല്ല...വീട്ടിലേക്കു പോകാന്‍ ബസ്‌ ബുക്ക്‌ ചെയ്യാനും...അതില്‍ കേറാനും ഒക്കെ ആയി ഞാന്‍ കണ്ടിട്ടുള്ള ആരു വിധ പെട്ട എല്ലാ കക്ഷി കളും ഇവിടെ ഒന്ന് കാല് കുത്തി യിട്ട് ഉണ്ട്...പിന്നെ മറ്റു സ്ഥലങ്ങളില്‍ പോയി താമസിക്കുന്ന വരോട് ചോദിച്ചാലും "ആ മടിവാള അല്ലെ ഞങ്ങളും ആദ്യം അവിടെ ആരുന്നു" എന്ന ഒരു മറുപടി ആണ് ലഭിക്കുക...പിന്നെ ഇവിടെ ഉള്ള ഒരേ ഒരു പ്രശ്നം വൃത്തികേട്‌ പറയല്‍,പെണ്ണുങ്ങളെ കമന്‍റ് അടി,തെറി പറയല്‍ ഇതൊന്നും നടക്കുകേല...ഹൈദരാബാദ് ഇല്‍ ആരുന്ന ആ സുവര്‍ണ നാളുകളിലേക്ക് ഒന്ന് തിരിച്ചു ചിന്തിച്ചാല്‍ അവിടെ ആര്‍ക്കും ഈ ഭാഷ അധികം മനസ്സില്‍ ആവാത്തത് കൊണ്ട് എന്തും ആകാമാരുന്നു...ഒരു കിലോമീറ്റര്‍ ഓട്ടോ യില്‍ പോയതിനു 30 രൂപ ചോദിച്ച ആ തെലുങ്കനോട് നിനക്ക് അത്രയും മതിയോടാ ***** മോനെ എന്ന് ചോദിച്ചപ്പോള്‍ "ഓക്കേ സര്‍" എന്ന് പറഞ്ഞു അവന്‍ ചിരിച്ചതും...അവന്‍റെ ആ നിഷ്കളങ്കത കണ്ടു ഞാന്‍ 30 രൂപ കൊടുത്തതും എല്ലാം ഇന്നും ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു...പക്ഷെ ബാംഗ്ലൂര്‍ ഈ കളി ഒന്നും നടക്കില്ല...നമ്മുക്ക്  അറിയുന്നതിലും സ്റ്റാന്‍ഡേര്‍ഡ് ഉള്ള മലയാളം ഇവിടുത്തുകാര്‍ പറയും...മലയാള ഭാഷ മരിക്കുന്നു എന്ന് പറയുന്ന പണ്ഡിതന്മാരെ മടിവാള യും ബാംഗ്ലൂര്‍ ഉം ഒന്ന് കൊണ്ട് കാണിക്കേണ്ടി ഇരിക്കുന്നു...ആ ഇവിടെ ഉള്ള ഓട്ടോ കാരന്‍ മലയാളം പറയുമ്പോള്‍ എനിക്ക് ഉണ്ടാവുന്ന സന്തോഷവും ഞാന്‍ ഇംഗ്ലീഷ് പറയുമ്പോള്‍ അങ്ങ് അമേരിക്ക യില്‍ ഇരിക്കുന്ന Client നു ഉണ്ടാവുന്ന സന്തോഷവും ഒന്ന് തന്നെ അല്ലെ എന്ന് ഒരു നിമിഷം എന്‍റെ മനസ്സില്‍ തോന്നി...അപ്പോള്‍ ഞാന്‍ ആരായി...ആ അല്ലെങ്കിലും നമ്മള്‍ ഒക്കെ അടിമകള്‍ ആയി ജീവിക്കാന്‍ വിധിക്കപെട്ടവര്‍ ആണ്....അതിനെ പറ്റി ആലോചിച്ചു കൊണ്ട് നടന്നാല്‍ അത് അങ്ങനെ പോകും...പിന്നെ ഉള്ളത് മലയാളി തരുണി മണികള്‍ ആണ്...ഞാന്‍ ഒക്കെ പഠിക്കുന്ന കാലത്ത് ഒരു വിധം നല്ല കാണാന്‍ കൊള്ളാവുന്ന പെണ് കുട്ടികള്‍ ഒക്കെ എഞ്ചിനീയറിംഗ് പഠിച്ചാല്‍ ജോലി ഉറപ്പാരുന്നു..അത്രക്കും ക്യാമ്പസ്‌ ഇന്റര്‍വ്യൂ അല്ലാരുന്നോ നടന്നോണ്ട്‌ ഇരുന്നത്...എന്തായാലും ഫ്രെഷര്‍ നെ എടുക്കുമ്പോള്‍ മറ്റു എന്ത് നോക്കാന്‍...എന്തായാലും ഒന്നും അറിയാം എന്ന് പറഞ്ഞല്ല എടുക്കുന്നത്(ഒന്നും അറിഞ്ഞിട്ടും വലിയ കാര്യം  ഒന്നും ഇല്ല എന്നുള്ളത് വേറെ ഒരു കാര്യം)...പിന്നെ പെണ്ണ് ആയാല്‍ എന്ത് ആണ്‍ ആയാല്‍ എന്ത്,എന്നാല്‍ പിന്നെ നല്ല പെണ്ണ് ആയിക്കോട്ടെ എന്നുള്ളത് ആരുന്നു മിക്ക ആളിനെ എടുക്കാന്‍ വരുന്നവാന്മാരുടെം ഒരു ലൈന്‍...ഞാന്‍ പോയ ചില interviews നു ഒക്കെ പേരിനു മാത്രം ചില ആണുങ്ങളെ എടുക്കും ബാക്കി എല്ലാം തരുണി മണികള്‍...ആ മിണ്ടാനും പറയാനും എങ്കിലും ആരെങ്കിലും ആകുമല്ലോ എന്ന ചിന്ത ആരിക്കും...എന്തായാലും അത് നല്ലത് ആണ് ഐ ടി യില്‍ വര്‍ക്ക്‌ ചെയ്യുമ്പോള്‍ ഉള്ള ഒരു പ്രഷര്‍ കുറയാന്‍ ഇത് ഇച്ചിരി സഹായിക്കും...A thing of beauty is a joy forever എന്നാണല്ലോ ...ആ അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ഇങ്ങനെ എടുക്കുന്ന കേരള സുന്ദരിമാരില്‍ ഒരു 75% വും വരുന്ന സ്ഥലം ആണ് ബാംഗ്ലൂര്‍...അതില്‍ തന്നെ ഏതാണ്ട് 75% വും വരുന്ന സ്ഥലം മടിവാളയും..ആ എന്തായാലും മലയാളി പെണ് കുട്ടികളെ പറ്റി എനിക്ക് ഹൈദരാബാദ് ഇല്‍ വച്ചു തോന്നിയ ആ പുച്ഛം ഇവിടെ വന്നപ്പോള്‍ മാറി..എന്താ സ്റ്റൈല്‍...അതിനെ പറ്റി  മറ്റൊരു പോസ്റ്റ്‌ ഇല്‍ ...എന്നാല്‍ ഒരു കമന്‍റ് എങ്കിലും അടിക്കാന്‍ പറ്റുമോ...അതില്ല അതാരുന്നു എന്‍റെ ദുഃഖം...ഹോട്ടല്‍ കള്‍ പിന്നെ എല്ലാം മലയാളി ആണ്..ഈ കണ്ണൂര്‍ കോഴിക്കോട് ഭാഗത്ത് നിന്നുള്ളവരുടെ മറ്റൊരു ഗള്‍ഫ്‌ ആണ് ബാംഗ്ലൂര്‍...പക്ഷെ അകെ പാടെ ഒരു കുറവ് ഉള്ളത് മടിവാള യില്‍ ഒരു നല്ല പാര്‍ക്ക്‌ ഇല്ല...ബാംഗ്ലൂര്‍ ലെ മറ്റെല്ലാ സ്ഥലത്തും കിടിലന്‍ പാര്‍ക്സ് ഉള്ളപ്പോള്‍ ഇവിടെ അതിനു ഒരു ക്ഷാമം ആണ്...ആ മലയാളി ഉള്ളത് കൊണ്ട് ആരിക്കും...അല്ലെങ്കിലും ഒരു ആണും ഒരു പെണ്ണും ഒരുമിച്ചു ഒന്ന് പാര്‍ക്ക്‌ ഇല്‍ ഇരുന്ന അത് ബന്ധം ആണെന്ന് പറയുന്ന കപട സദാചാര ബോധം ഉള്ളവനല്ലോ മലയാളി...അതാരിക്കും ഇല്ലാത്തതു...ആ അത് ഇല്ലെങ്കില്‍ വേണ്ടാ..അത്രേ ഉള്ളൂ..എന്തൊക്കെ പറഞ്ഞാലും കേരളം വിട്ടതിനു ശേഷം ഞാന്‍ കണ്ട ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്ന് ആണ് ബാംഗ്ലൂര്‍ പ്രത്യേകിച്ചും ഞങ്ങടെ മടിവാള!!

1 comment: