If You cant Read This Blog Insatall malayalam Font here

Sunday, November 8, 2009

ASHLEE സായിപ്പു(നിക്കി വിക്കി )-Part1


ഇദ്ദേഹത്തെ പറ്റി ഒന്ന് എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിട്ടു കുറെ നാള്‍ ആയി....ഇങ്ങനെ ഉള്ള ഒരേ ഒരു കഥാ പാത്രത്തിനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു...ഞങ്ങളുടെ ഓള്‍ഡ്‌ റൂം മേറ്റ്‌ വിജയ്‌ ഉടെ ഭാഷ ഇല്‍ പറഞ്ഞാല്‍ A VERY RARE BREED OF ITS OWN KIND...ഈ ഓര്‍ക്കുട്ട് ന്റെ ഒരു ശക്തി ഭയങ്കരം..ഇവനേം ഞാന്‍ ആദ്യം പരിചയപെടുന്നത് ഓര്‍ക്കുട്ട് വഴി തന്നെ...ഒരേ കമ്പനി ഇല്‍ ഒരേ ദിവസം ജോയിന്‍ ചെയ്യാന്‍ പോകുന്നവര്‍...അതിന്‍റെ കമ്മ്യൂണിറ്റി ഇല്‍ നിന്നാണ് എനിക്ക് ഈ സായിപ്പിനെ കിട്ടുന്നത്...ആദ്യം പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ പൊട്ടന്‍ ആണോ എന്ന് ഒരു സംശയം തോന്നി...പിന്നെ പ്രൊഫൈല്‍ വായിച്ചു നോക്കിയപ്പോള്‍ മൊത്തം ചളികള്‍...ആകെ പാടെ ഒരു വശ പിശക്...അല്ലേല്‍ പിന്നെ favourite sport എന്ന് ഉള്ളിടത്ത് നല്ലത് പോലെ ഓടാന്‍ അറിയാം എന്നും cusines എന്ന് ഉള്ളിടത്ത് each day:10 glass milk,1 charuvam rice,5kg apple,85 chappathi...7 plate omplate...1 tank vellom...3 full kozhy..,2 full bufallo......+choclates (oh!! oru hotel thudangaam ayirunu..) എന്നും ഒക്കെ എഴുതുമോ....ആ സഹിച്ചല്ലെ പറ്റൂ....അങ്ങനെ ഞങ്ങടെ സത്യം കമ്മ്യൂണിറ്റി ആക്റ്റീവ് ആയി തുടങ്ങിയ കാലം...രാവിലെ ചൂണ്ട ഇട്ടു ഇരിക്കുന്നവരുടെ കൂട്ടത്തില്‍ Ashlee യും ഉണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു...പക്ഷെ ഒരു പെണ്ണിനെ വളച്ച് എടുക്കാന്‍ ഉള്ള കഴിവ് അന്നും ഇന്നും ഇല്ലാത്തതു കൊണ്ട് ആ ചൂണ്ടയിലെ ഇര  അന്നും കൊളുത്തില്‍ തന്നെ ഇരുന്നു....അപ്പോള്‍ സായിപ്പു കുറെ പുതിയ നമ്പര്‍ കള്‍ ഇടാന്‍ തുടങ്ങി മെംബേര്‍സ് നെ തെലുങ്ക് പഠിപ്പിക്കുക...എത്ര പേര്‍ ഹൈദരാബാദ് വരുന്നു എന്ന് സര്‍വ്വേ നടത്തുക തുടങ്ങിയ കലാ പരിപാടികള്‍ ഇല്‍ ടിയാന്‍ വ്യാപ്രിതന്‍ ആയി...എന്നാല്‍ സിന്ധി പശു വിനെ കാണാന്‍ പോയ ഒരു സംഭവം ഉണ്ട്(അത് മറ്റു ഒരു പോസ്റ്റ്‌ ഇല്‍)...അതോടു കൂടി ഞങ്ങള്‍ തമ്മില്‍ ഒരു ശത്രുത ഉണ്ടായി..എന്നാല്‍ പിന്നീട് ശരത്തും ആ കോര്‍ട്ട് ഇല്‍ കളിക്കുന്നുണ്ടാരുന്നു എന്ന കാര്യം  അറിഞ്ഞപ്പോള്‍ ഇത് പൊതുവായ ഒരു രോഗം ആണ് എന്ന് മനസിലാക്കി ഞങ്ങള്‍ അത് ഒത്തു തീര്‍ത്തു...ആദ്യമായി ടിയാനെ നേരില്‍ കാണുന്നത് രാജഗിരി കോളേജില്‍ Accenture recruitment ഇന് പോയപ്പോള്‍ ആണ്...ഞാന്‍ ഇവനെ കണ്ടു ഞെട്ടി...നല്ല ഗ്ലാമര്‍ പയ്യന്‍...പക്ഷെ അതിലും കൂടുതല്‍ എന്നെ അമ്പരപ്പിച്ചത് മറ്റൊന്ന് ആണ്...അവന്‍റെ കൂടെ ഒരു പെണ്ണ്...അതും മാരക പീസ്....ഹോ അവനും പെണ്ണ്..ഞാനും വിജയ്‌ ഉം ഓരോ നെടു വീര്‍പ്പു ഇട്ടു...പക്ഷെ വിജയ്‌ അത് ഇട്ടതു എന്തയാനനെന്നു എനിക്ക് അന്നും ഇന്നും മനസിലായിട്ടില്ല...അന്ന് മുതല്‍ എനിക്ക് സായിപ്പിനെ പട്ടി ഒരു impression ആയി...ഇവന്‍ കിടു ആണ് അല്ലേല്‍ പിന്നെ അത്രേം നല്ല ഒരു പെണ്ണിനെ വളക്കാന്‍ പറ്റുമോ..എനിക്ക് എന്തെന്നില്ലാത്ത ഒരു ബഹുമാനം ashlee ഓടു തോന്നി...അടുത്ത ആഴ്ച വീണ്ടും എന്നെ നടുക്കിയ ഒരു സംഭവം ഉണ്ടായി M G University എഞ്ചിനീയറിംഗ് റിസള്‍ട്ട്‌ വന്നു ashlee കു ഒന്നാം റാങ്ക്...ഈ റാങ്ക് റാങ്ക് എന്നൊക്കെ കേട്ടിട്ട് ഉള്ളത് അല്ലാതെ അത് കിട്ടിയ ഒരുത്തനെ പോലും നേരിട്ട് എനിക്ക് പരിചയം ഇല്ല...പെണ്ണുങ്ങള്‍ ഉണ്ട്..അത് പിന്നെ എന്റെ എഞ്ചിനീയറിംഗ് ക്ലാസ്സ്‌ ഇലും ഉണ്ടാരുന്നു...ഹോ ആണ് ഒരുത്തന്‍ അതും ഈ അലമ്പ് എല്ലാം കാണിക്കുന്നവന്‍ ഒന്നാം റാങ്ക് അടിച്ചിരിക്കുന്നു...അവന്‍ എന്‍റെ സഹ പ്രവര്‍ത്തകന്‍ ആകാന്‍ പോകുന്നു...മാരകം...എന്നെ സത്യത്തില്‍ എടുത്ത ഡാനിയല്‍ അച്ചായന് ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ ashlee യെ വിളിച്ചു congartz പറഞ്ഞു...അങ്ങനെ ആ ഡിസംബര്‍ വന്നെത്തി ഞങ്ങളും സോഫ്റ്റ്‌വെയര്‍ ഇലേക്ക് കാല്‍ എടുത്തു വച്ചു...ഹൈദരാബാദ് ല്‍ സിന്ധി പശു വിനും നോര്‍ത്ത് ഇന്ത്യ കാരികള്‍കും ഒപ്പം കറങ്ങി നടന്ന സമയങ്ങള്‍...അന്ന് ആണ് ഞാന്‍ ആ സത്യം മനസിലാക്കിയത് ashlee യുടെ ജീവിതത്തില്‍ പെണ്ണില്ല...അന്ന് കണ്ടത് വെറും ഒരു Adjustment മാത്രം...DUMPS പഠിച്ചും കോപ്പി അടിച്ചും OLA കള്‍ പാസ്‌ ആയ സമയങ്ങള്‍...ഞങ്ങള്‍ ദിവസവും 10-15 ചായ വീതം കോഫി മെഷീന്‍ ഇല്‍ നിന്ന് അടിച്ചു കളഞ്ഞു കൊണ്ട് ഇരുന്നപ്പോലും ashlee അങ്ങനെ ഒന്നും ചെയ്യുമാരുന്നില്ല...He was a really dedicated associate...Akbar khan,Agarwal Uncle,പേര് അറിയാത്ത ആ ആന്റി ഇവരുടെ ഒക്കെ ഫ്ലാറ്റ് ഉകളില്‍ ഞങ്ങള്‍ റൂം മേറ്റ്സ് ആരുന്നു...ആ ഹൈദരാബാദ് ഇല്‍ ഉള്ള എല്ലാം സെറ്റപ്പ് കളിലും ഞങ്ങള്‍ ഒരുമിച്ചു കറങ്ങി..പ്രത്യേകിച്ചും സിന്ധി പശു പോയതിനു ശേഷം...അതിന് ഇടയില്‍ ashlee റിങ്കു വിനു നൂറു വട്ടം ഉള്ള ലെറ്റര്‍ കൊടുത്തത് ഒരു വന്‍ ഹിറ്റ്‌ ആരുന്നു...പിന്നെ ബാംഗ്ലൂര്‍ എത്തിയപ്പോള്‍ ആണ് വലിയ കഥകള്‍ ആരംഭിച്ചത്...അത് അടുത്ത എപിടോസ് ഇല്‍.....

1 comment:

  1. nicky vicky u r gr8..........ee pic ithinu cherum...good slctn jibu....

    ReplyDelete