If You cant Read This Blog Insatall malayalam Font here
Friday, December 11, 2009
സ്റെപ്പിനി ഷെറിന്‍!!!
വീണ്ടും ഒരു വെള്ളി ആഴ്ച കൂടി...പ്രവാസികള്ക്ക് അകെ പാടെ വെള്ളം അടിക്കാനും ഉറങ്ങാനും എന്ജോയ് മാടാനും(ഈ ഇട ആയി കന്നഡ ഇടയ്ക്കു ഒക്കെ വന്നു പോകുന്നു)കിട്ടുന്ന ഒരു ദിവസം..ഇത് എന്റെ വാക്കുകള് അല്ല,ഇന്നു പ്രിന്സ് സാറുമായി ചാറ്റ് ചെയ്തപ്പോള് കിട്ടിയതാണ്...അങ്ങനെ ഇരിക്കുമ്പോള് ആണ് പണ്ട് ഞങ്ങളുടെ കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം വീണ്ടും എന്റെ മനസിലേക്ക് ഓടി എത്തിയത്...എന്നാല് പിന്നെ ഇതിലേക്ക് അത് അങ്ങ് പോസ്റ്റ് ചെയ്താല് എന്തെന്ന് കരുതി..കഥ നടക്കുന്നത് എഞ്ചിനീയറിംഗ് 5th Semester പഠിക്കുമ്പോള് ആണ്...കോളേജ് ജീവിതം അതിന്റെ പാരമ്യത്തില് എത്തി നില്ക്കുന്നു...Supply ക്ക് മുകളില് Supply കള്...അകെ പാടെ ഒരുപാടു പ്രശ്നങ്ങള്..ജോലി ആകണം,എല്ലാം പാസ് ആകണം ഇതൊക്കെ ആണല്ലോ വീട്ടുകാരുടെ ആഗ്രഹങ്ങള്...അതിനെ പറ്റി ഒക്കെ ഇടയ്ക്കു ചിന്തിക്കും...അപ്പോള് തന്നെ മനസ് പറയും മോനെ അര്‍ഹിക്കാത്തത് ആഗ്രഹിക്കരുത് എന്ന്...അപ്പോള് അത് ഉപേക്ഷിക്കും...വീണ്ടും പഴയ കളി തന്നെ..ആ സമയം ആയപ്പോളേക്കും പുലിമട ഇലേക്ക് താമസം മാറി ഇരുന്നു...പുലിമട എന്നാല് ഞങ്ങടെ എഞ്ചിനീയറിംഗ് ജീവിതത്തിലെ രണ്ടാമത്തെ താവളം ആരുന്നു...ഞങ്ങള് പുലീം പൂച്ചേം ഒന്നും ആയിട്ട് അല്ല ആ പേര്...പണ്ട് ആ വീട്ടില് താമസിച്ച seniors വലിയ പുള്ളികള് ആരുന്നു അത്രേ...അങ്ങനെ ആണ് ആ പേര് വന്നത്..ഒരു വീട്ടുപേര് വീണാല് പിന്നെ മാറ്റാന് ബുദ്ധിമുട്ട് ആണല്ലോ...അത് അങ്ങനെ തന്നെ കിടക്കട്ടെ എന്ന് ഞങ്ങളും കരുതി...വിനയ് സാര്‍ ,സായി കുട്ടന്‍ ,പ്രാവോ സാര്‍ പിന്നെ ഈ പാവം ഞാന് ഇത്രേം പേര് ആരുന്നു ആ പുലിമടയിലെ പുലി കുട്ടികള്...ഈ പുലിമട ഉടെ മുന്പില് മീനച്ചില് ആര്‍ ആണ്...ഹോ അന്ന് അവിടെ ഒളിച്ചു നിന്ന് കണ്ട കുളി സീനുകള്....അകെ പാടെ ഒരു തണുപ്പ് ഒക്കെ ആണ് അവിടെ...പിന്നെ തൊട്ടു അടുത്ത് അശ്വതി ഹോട്ടല്...ഹോ അവിടുന്ന് എന്തോരം പൊറോട്ട യും കറികളും ആണെന്നോ തിന്നിട്ടു ഉള്ളത്...പിന്നെ ഈ പുലി മടയില് ഇടയ്ക്കിടെ വന്നു പുലികുട്ടികള് ആകുന്ന ചിലര് ഉണ്ടാരുന്നു...ഷെറിന്, മാര്‍ഷല്‍ ഒക്കെ ആ കൂട്ടത്തില് ഉള്ളവര് ആരുന്നു...ഷെറിന്‍ എന്ന് വച്ചാല് ആണ്‍ ഷെറിന്‍..എന്റെ ക്ലാസ്സ് ഇല് ഒരു പെണ്ണ് ഷെറിന്‍ ഉം ഉണ്ടാരുന്നു.. മീനച്ചില്‍ ആറ്റില് കുളിക്കാനും Assignment കോപ്പി അടിക്കാനും ഒക്കെ ആയി അവരും അവിടെ വന്നു പോയിരുന്നു...ആ ഇടക്കാണ് കൂടെ പഠിക്കുന്ന സജിന് ന്റെ പെങ്ങടെ കല്യാണം അതും എറണാകുളത്തു വച്ചു...പോകണം പോകാതിരിക്കാന്‍ പറ്റില്ല..എങ്ങനെ പോകും..ആ ഇടക്കാണ് ഷെറിന് ന്റെ വീട്ടില് ഒരു കാര്‍ എടുത്തത്..ഉടനെ ഷെറിന് പിടി വീണു...ഷേറിനെ എങ്ങനെ ആണ് ഹരിഷ് ചോദിച്ചു...ഷെറിന് നു പിന്നെ അപ്പോള് ഷെറിന് പറഞ്ഞു എന്റെ കാറില് പോകാം...ഓക്കേ...ഹോ സമാധാനം ആയി..ഇനി ഷെറിന്‍ ന്‍റെ കാര്‍ നെ പറ്റി..നല്ല വണ്ടി..അന്നൊക്കെ മാരുതി സെന്‍ ഒക്കെ ഒരു ആവേശം ഉള്ള വണ്ടി ആണ്...അങ്ങനെ ആ ദിവസം വന്നെത്തി...രാവിലെ തന്നെ ഷെറിന്‍ തന്റെ സെന്‍ ഉം ആയി പുലിമട ഇല്‍ എത്തി..കൊള്ളാം നല്ല വണ്ടി...നല്ല സൌണ്ട് ഒക്കെ ഉള്ള CD പ്ലയെര്‍ ഒക്കെ ഉണ്ട്..ആ ഇനി എന്ന വേണം..മുന്‍പിലെ സീറ്റ് ഇല്‍ തന്നെ കേറി ഞാന്‍ ഇരിപ്പ് ഉറപ്പിച്ചു..എല്ലാരും കേറി...ഹരിഷ് അണ്ണന്‍ ഒക്കെ ഉണ്ട്...പുള്ളി ആണേല്‍ കിടിലന്‍ ഡ്രൈവര്‍..കൊച്ചി ഇല്‍ ഒക്കെ അവന്‍ ഓടിചോളും..ഷെറിന്‍ അത്ര expert ഡ്രൈവര്‍ അല്ല അന്ന്..അങ്ങനെ വണ്ടി ഓടി തുടങ്ങി..നല്ല പാട്ട്,എ സി മൊത്തത്തില്‍ കൊള്ളം..ഞാന്‍ ഒന്ന് മയക്കം പിടിച്ചു...അപ്പോള്‍ ആണ് അത് സംഭവിച്ചത്..ഏറ്റുമാനൂര്‍ തവള കുഴി എത്തി കാണും..ഷെറിന്‍ ഉ vekili തുടങ്ങി...വണ്ടി നിര്‍ത്തി...എന്നാ പറ്റി ഞാന്‍ ചോദിച്ചു..ഷെറിന്‍ ആകെ ടെന്‍ഷന്‍ ആയി..എനിക്കും ഇത് കണ്ടപ്പോള്‍ ടെന്‍ഷന്‍..എന്നാ പറ്റി...ഷെറിന്‍ ഫോണ്‍ എടുക്കുന്നു...വിളിക്കുന്നു...ഓടി നടക്കുന്നു ആകെ ബഹളം...വണ്ടി Puncture ആണ് അതാണ് പ്രോബ്ലം...ഹോ ഇനി എന്നാ എടുക്കും..ഷെറിന്‍ എല്ലാരേം വിളിക്കുന്നു..ബാംഗ്ലൂര്‍ ഉള്ള ചേട്ടനെ വരെ വിളിച്ചു എന്ന് തോന്നുന്നു..അപ്പോള്‍ ആണ് നമ്മുടെ കാര്‍ Expert ഹരീഷ് സര്‍ ഇറങ്ങി വരുന്നത്..സാര്‍ ഉ അപ്പോള്‍ ആണ് കാര്യങ്ങള്‍ ഒക്കെ മനസിലായി വരുന്നത്..ഹരിഷ് വന്നു ചോദിച്ചു സ്റെപ്പിനി ഇല്ലേ..ഷെറിന്‍ പറഞ്ഞു ഇല്ല ഒന്നും ഇല്ല..aahaa അത് എങ്ങനെ aanne ഞാന്‍ ഒരു സെന്‍ കാര്‍ ഉം 4 ടയര്‍ ഉം കൂടി അല്ലെ മേടിച്ചത്...വേറെ ഒന്നും ഇല്ല...എനിക്ക് പിന്നെ അന്ന് വീട്ടില്‍ കാര്‍ ഉണ്ടെല്ലും ഇതൊന്നും...അറിയാന്‍ മേലാ..അല്ലേലും വണ്ടിടെ അടിയില്‍ കേറി ഉള്ള പണി ചെയ്യാന്‍ മേലതോണ്ട് ആണല്ലോ electronics പഠിക്കാന്‍ വന്നത്..അങ്ങനെ ആകാന്‍ വഴി ഇല്ലല്ലോ ഹരിഷ് പറഞ്ഞു..ഇല്ല ഷെറിന്‍ സമ്മതിക്കുന്നില്ല...അതെങ്ങനാ അവര്‍ ഫ്രീ ആയി തരുമോ ഞാന്‍ മേടിക്കാതെ..ആഹ എന്നാല്‍ അങ്ങനെ ആരിക്കും ഹരിഷ് ഉം അടങ്ങി...ഒരു 10 മിനിറ്റ് ഉം കൂടി കഴിഞ്ഞു...ഒന്നും നടക്കുന്നില്ല..കല്യാണം മിസ്സ് ആകുമോ..ഒരു ഡൌട്ട് ഇല്ലാതെ ഇല്ല..അപ്പോള്‍ ആണ് ഹരിഷ് പതുക്കെ സെന്‍ ഇന്റെ ഡിക്കി ഒന്ന് പൊക്കി നോക്കിയത്...ദാണ്ടേ ഇരിക്കുന്നു സ്റെപ്പിനി,jackyഎല്ലാം..ഹരീഷ് ഷെറിന്‍ ഏ അടുത്ത് വിളിച്ചു ചോദിച്ചു...ഇത് എന്നതാ...അപ്പോള്‍ ആണ് പാവം ഷെറിന്‍ അവന്റെ കാര്‍ ഇന്റെ ഡിക്കി ആദ്യം ആയി കാണുന്നത്...പാവം...അന്ന് ഷെറിന്‍ ന്‍റെ മുഖത്ത് ഉണ്ടായ ആ ചമ്മല്‍..പാവം ഞങ്ങള്‍ക്ക് വേണ്ടി കാര്‍ ഉം എടുത്തു വന്നതാ എന്നിട്ട് എല്ലാരും അവനെ കളി ആക്കി കൊന്നു...ഇന്ന് ഖത്തര്‍ ഇല്‍ ഇരുന്നു എന്‍ജോയ് ചെയ്യുമ്പോളും എനിക്ക് ഉറപ്പാണ് ഷെറിന്‍ ഇതൊന്നും മറന്നു പോകാന്‍ ഇടയില്ലാ..കാരണം അത്ര പബ്ലിസിറ്റി ആരുന്നു..ആ സംഭവത്തിന് ഞങ്ങടെ കോളേജില്‍ കിട്ടിയത്...പാവം ഷെറിന്‍..അല്ല സ്റെപ്പിനി ഷെറിന്‍!!!
Subscribe to:
Post Comments (Atom)
ഇഷ്ടപ്പെട്ടു ആശംസകള്‍ അഭിവാദ്യങ്ങള്‍
ReplyDeleteTHANK U!!!
ReplyDelete