If You cant Read This Blog Insatall malayalam Font here

Monday, February 15, 2010

വീണ്ടും ഒരു പ്രണയ ദിനം കൂടി!!!!

അങ്ങനെ ഒരു valantines ഡേ കൂടി കടന്നു പോയി...പ്രണയം ഉള്ളവന് അത് തുറന്നു പറയാനും ആഘോഷിക്കാനും  ഒരു ദിവസം....already ലൈന്‍ ഉള്ളവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഗിഫ്റ്റ് കള്‍ കൊടുക്കാനും ഉള്ള ഒരു ദിവസം...പ്രണയം  ഇല്ലാത്തവര്‍ക്ക് കരിങ്കൊടി കാണിക്കാനും അലമ്പ് ഉണ്ടാക്കാനും ഒരു ദിവസം...അങ്ങനെ എത്ര എത്ര Possibilities...എന്നാല്‍ എങ്ങനെ ആണ് ഈ ഡേ ഉണ്ടായതു എന്ന് അറിയുന്നവര്‍ ചുരുക്കം ആണ്...അതിന്‍റെ കഥ ചെറുതായി ഒന്ന് പറയാന്‍ ശ്രമിക്കാം...

അങ്ങ് ദൂരെ റോമില്‍ പണ്ട് Claudius രാജാവ്‌ ഭരിച്ചു കൊണ്ടിരുന്ന കാലം...valantine എന്ന ആള്‍ കത്തോലിക സഭ ഇലെ ബിഷപ്പ് ആണ്..പ്രണയത്തെ വളരെ അധികം ആരാധിച്ചിരുന്ന  മനുഷ്യന്‍......അങ്ങനെ ഇരിക്കെ ചക്രവര്‍ത്തി ഒരു തീരുമാനം എടുത്തു...പട്ടാളത്തില്‍ ഉള്ള എലാവരും bachelors  ആകണം എന്ന്(ഹോ ഇപ്പോള്‍ ആരുന്നേല്‍ ashlee ഒക്കെ സന്തോഷം കൊണ്ടു തുള്ളി മറിഞ്ഞേനെ)..നമ്മുടെ ബിഷപ്പ് നു ഇത് സഹിക്കുമോ....അദ്ദേഹം രഹസ്യമായി വീണ്ടും വിവാഹങ്ങള്‍ നടത്തിക്കൊണ്ടു ഇരുന്നു...എങ്ങനെയോ ഈ വിവരം ചക്രവര്‍ത്തി ഉടെ ചെവിയില്‍ എത്തി...ദേഷ്യം വരില്ലേ...രാജാവ്‌ നമ്മുടെ ബിഷപ്പ് നെ ജയില്‍ ഇല്‍ അടച്ചു...പക്ഷെ നമുക്ക് ഒക്കെ അറിയാവുന്ന പോലെ ഈ പ്രണയത്തിന്റെ  ഒരു ശക്തി ഹോ അത് ഭയങ്കരം തന്നെ ആണ്...പുള്ളി കാരന്‍ ആ ജയില്‍ ല്‍ കിടന്നു ജയിലര്‍ ടെ അന്ധ ആയ മകളെ ലൈന്‍ അടിച്ചു വീഴ്ത്തി!!!...(ഡാ ഭയങ്കര നീ സഞ്ജു നെ തോപ്പിച്ചല്ലോ)...വേറെ എങ്ങും പോകാതെ രാജാവും ഇത് അറിഞ്ഞു...അദ്ദേഹം ഉണ്ടോ അടങ്ങുന്നു...മൂന്നാര്‍ വെട്ടി നിരത്തുന്ന വി ഏസ് നെ പോലെ അദ്ദേഹം നമ്മുടെ ബിഷപ്പ് ന്‍റെ തല വെട്ടാന്‍ കല്‍പ്പിച്ചു..കഷ്ടം അല്ലെ...എന്നാല്‍ തല വെട്ടാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് ബിഷപ്പ് തന്റെ കാമുകിക്ക് ആയി ഒരു കുറിപ്പ് എഴുതി വച്ചു..."From Your Valantine" എന്നായിരുന്നു ആ കുറിപ്പ്..അങ്ങനെ ആണ് ഫെബ്രുവരി 14 പ്രണയ ദിനം ആയി ആഗോഷിക്കാന്‍ തുടങ്ങിയത്...

എനിക്ക് feb 14 നെ പറ്റി സ്വീറ്റ് ആയ ഒരുപാടു ഓര്‍മ്മകള്‍ ഉണ്ട്...അതില്‍ ഏറ്റവും സ്വീറ്റ് ആയതു മേരി  മിസ്സ്‌ നു റോസ് കൊടുത്തത് ആണ്..അതും ഒരു സിനിമ സ്റ്റൈല്‍ ഇല്‍...മുട്ടില്‍ ഇരുന്നു ഒക്കെ...ഇനി മേരി മിസ്സ്‌ ആരാന്നു പറഞ്ഞില്ലല്ലോ...എന്‍റെ കോളേജിലെ MATHEMATICS GUEST LECTURER ആരുന്നു...പാലാക്കാരി...ഞങ്ങടെ ഒക്കെ ഒരു ആവേശം..അതും കാണാന്‍ എന്തൊരു ക്യൂട്ട് ആണെന്നോ...പിന്നെ നടത്തം..ഈ അന്നനട എന്നൊക്കെ പറയില്ലേ...അത് തന്നെ...ഞാന്‍ കോളേജിന്റെ അടുത്ത് തന്നെ ആരുന്നു താമസിച്ചിരുന്നത്..ഒരു 9 മണിക്ക് ഇറങ്ങിയാലും സമയത്ത് കോളേജില്‍ എത്താം...എന്നാലും മിസ്സ്‌ വരുന്ന വണ്ടിക്കു വരന്‍ വേണ്ടി രാവിലെ ഇറങ്ങും..എന്നിട്ട് മിസ്സ്‌ ഇന്‍റെ കൂടെ ഇറങ്ങും...എന്നിട്ട്  മിസ്സ്‌ ന്റെ പുറകെ നടക്കും...ഈ മിസ്സ്‌ ആണെങ്ങില്‍ വളരെ പതുക്ക്കെ ആണ് നടുക്കുക..കറക്റ്റ് അന്നനട...നമ്മള്‍ ഒക്കെ SLOWMOTION ല്‍ നടന്നാലും അതിലും  വേഗം അങ്ങ് എത്തും...ആ‍ 15 മിനിറ്റ് കയറ്റം ഒരു രസം തന്നെ ആരുന്നു...അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ആ‍ കൊല്ലത്തെ FEB 14 വരുന്നത്...ആര്‍ക്കു കൊടുക്കും പൂവ്...ക്ലാസ്സ്‌ ല്‍ ഒക്കെ ആണേല്‍ അധികം കൊള്ളാവുന്ന GIRLS ഒന്നും ഇല്ല...അല്ല കൊള്ളാവുന്ന ഉണ്ടേലും നമ്മളെ അറിയവുന്നോണ്ട് നടക്കാന്‍ പോകുന്നില്ല...പിന്നെ എന്താണ് ചെയ്യുക..രാവിലെ വന്നപ്പോള്‍ തന്നെ ROSE ഒക്കെ റെഡി ആണ്..ഒരു 5 റോസ് എന്‍റെ കയ്യില്‍ തന്നെ ഉണ്ട്...അന്ന് അത് 30  രൂപ മുടക്കി അന്ന് മേടിച്ചത്...ആകെ കണ്‍ഫ്യൂഷന്‍ ആര്‍ക്കു കൊടുക്കും...ഇതൊക്കെ ആലോചിച്ചു ELECTRONICS ബ്ലോക്ക്‌ ല്‍ നിന്നും ELECTRICAL ബ്ലോക്ക്‌ ലേക്ക് ഒന്ന് കണ്ണ് അയച്ചു...ദാണ്ടേ വരുന്നു മേരി മിസ്സ്‌..അന്ന് എന്തോ  മിസ്സ്‌ കൂടുതല്‍ സുന്ദരി ആരുന്നു..ഒരു കടും ചുവപ്പ് സാരി ഒക്കെ ആയി...മിസ്സ്‌ ഞങ്ങടെ ബ്ലോക്ക്‌ ലേക്ക് വരുവാണ്..ജിബു ഇതാണ് അവസരം എന്‍റെ VALANTINE ഹൃദയം എന്നോട് പറഞ്ഞു...ഒന്നും ആലോചിച്ചില്ല...നേരെ താഴെ ഇറങ്ങി മിസ്സ്‌ ന്റെ അടുത്ത് എത്തി  മുട്ടില്‍ ഇരുന്നു...അതങ്ങ് കൊടുത്തു...മിസ്സ്‌ അത് മേടിച്ചു...എന്നെ ഒന്ന് നോക്കി..ഹോ ആ‍ നോട്ടം...ഇപ്പോളും എന്‍റെ മനസ്സില്‍ ഉണ്ട്...എന്നിട്ട് മിസ്സ്‌ ഒരു DIALOUGE.. ഞാന്‍ ഇത് മേടിച്ചു എന്നെ ഉള്ളൂ വേറെ രീതിയില്‍ ഒന്നും എടുക്കേണ്ട!!!ആ‍ എന്തായാലും മേടിച്ചല്ലോ...അങ്ങനെ സമാധാനിച്ചു..എന്നാല്‍ ഞാന്‍ പിന്നിട് ആണ് അറിഞ്ഞത് അന്ന് ഒരു ദിവസം കൊണ്ട് ഏതാണ്ട് 35 ഓളം റോസ് കള്‍ ആണ് മേരി മിസ്സ്‌ നു കിട്ടിയത് ഏന്നു...അത് കഴിഞ്ഞു അതിലും കളര്‍ ഫുള്‍ ആയ ഒരുപാടു FEB 14 കള്‍ കടന്നു പോയി...ലൈന്‍ ഉള്ള FEB 14, GIFT കിട്ടിയ FEB 14..എത്ര ഓര്‍മ്മകള്‍!!!അതൊക്കെ എന്ത് ആയാലും എന്ന് ഓര്‍മിക്കുന്ന ഒരു FEB 14 ആരുന്നു മേരി മിസ്സ്‌ നു റോസ് കൊടുത്ത ആ‍ FEB14...

Saturday, February 13, 2010

എല്ലാ നസ്രാണി കള്‍ക്കും വേണ്ടി .....

ഹോ ഞാന്‍ ഈ കണ്ട പോസ്റ്റ്‌ കള്‍ ഒക്കെ എഴുതിയെങ്കിലും എന്‍റെ സ്വന്തം ജാതി ആയ നസ്രാണി കള്‍ക്കും വേണ്ടി ഒന്നും ഇത് വരെ എഴുതിയില്ല..മോശം അല്ലെ...അത് കൊണ്ടു ഈ പോസ്റ്റ്‌ എല്ലാ നസ്രാണി കള്‍ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു...അല്ലത്തവര്‍ക്കും ഇത് നല്ല ഒരു ഇന്‍ഫര്‍മേഷന്‍ ആരിക്കും...പ്രത്യേകിച്ചും നസ്രാണികളെ പറ്റി അറിയാന്‍ ആഗ്രഹം ഉള്ള എല്ലാവര്‍ക്കും..ഈ നസ്രാണി ആണ് അച്ചായന്‍ എന്നൊക്കെ അറിയപ്പെടുന്നത്...എന്നെ അച്ചായന്‍ എന്ന് വിളിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടു തുടരട്ടെ....നസ്രാണികള്‍ എന്നാല്‍ St Thomas christians ആണ്...അതില്‍ ഒരു പാട് സഭകള്‍ ഉണ്ട്...ഈ pentecost ഒന്നും ഇതില്‍ വരില്ല...അതിന്‍റെ ഒരു ചിത്രം ഞാന്‍ താഴെ കൊടുക്കുന്നു
കാണാം എന്ന് വിശ്വസിക്കുന്നു...കാണുന്നില്ല എങ്കില്‍ ആ പദത്തില്‍ ഒന്ന് ക്ലിക്കിയാ മതി..വലുതാവും...ഇത് നസ്രാണികള്‍ ഇല്‍ തന്നെ പലര്‍ക്കും അറിയാത്ത ഒരു കാര്യം ആണ്...കണ്ടു മനസിലായി എന്ന് വിചാരിക്കുന്നു...ഞങ്ങള്‍ മാര്‍ തോമ കാര്‍ ഒക്കെ പുത്തന്‍ കൂട്ടുകാര്‍ ആണ്...RC കാര്‍ ആണെന്ന് തോന്നുന്നു പഴയ കൂട്ടുകാര്‍...എന്തായാലും എനിക്ക് ഈ പഴയതിലും പുതിയതിലും ഒക്കെ സുഹൃത്തുക്കള്‍ ഉണ്ട്..ഇതില്‍ പറഞ്ഞിട്ടില്ലാത്ത christians  ഇലും ഉണ്ട്...ഇച്ചിര ധൃതി ഉണ്ട്....അത് കൊണ്ടു അവസാനിപ്പിക്കുന്നു...വീണ്ടും അടുത്ത പോസ്റ്റ്‌ ഇല്‍...അത് വരെ വിട പറഞ്ഞു പിരിയുന്നത് മറ്റാരുമല്ല നിങ്ങളുടെ സ്വന്തം നസ്രാണി ജിബുചായന്‍!!!!ഇച്ചിരി ഓവര്‍ ആയി അല്ലെ..ആഹ സാരമില്ല ഇരിക്കട്ടെ...

ഒരു ഇടവേളയ്ക്കു ശേഷം....

 ഒരുപാടു നാളായി എന്തേലും ഒന്ന് കുത്തി കുറിച്ചിട്ടു...ജീവിതം വളരെ ഭീകരവും പൈശാചികവും ആയി പോകുന്നത് കൊണ്ടു ആരിക്കും എഴുതാന്‍ തോന്നിയില്ല... എന്നാലും ഇന്നു ഒന്ന് എഴുതാന്‍ തീരുമാനിച്ചു..ഇന്നു എന്‍റെ ഒരു കൂട്ടുകരിടെ കല്യാണം ആണ്...അതും ആശ്ലീ സായിപ്പു 100 വട്ടം ഉള്ള ലെറ്റര്‍ കൊടുത്ത ആ പെണ്‍കുട്ടി..ഇഷ്ടമാണ്+100 വട്ടം...മനസിലായി കാണും എന്ന് കരുതുന്നു...ആ ചളി പ്രവര്‍ത്തി ഇല്‍ ആണ് ആ പെണ്‍കുട്ടി സായിപ്പിനെ ഇട്ടേച്ചു പോയെത്‌ എന്ന് ആണ് പ്രണയം ഉള്ള ഞങ്ങടെ സുഹൃത്തുക്കള്‍ അന്ന് പറഞ്ഞത്...എന്തോ എനിക്ക് ലൈന്‍ ഇല്ലാത്തോണ്ട് അറിയില്ല...ആരിക്കും അല്ലെ...
ഇന്നു അങ്ങനെ വായി നോക്കുന്നെണ്ടേ ഇടയില്‍ നമ്മുടെ നയന്‍സ് ഇന്റെ ഒഫീഷ്യല്‍ സൈറ്റ് കണ്ടു...കൊള്ളം കിടു...ലിങ്ക് ഇവിടെ ഇടുന്നു...വേണ്ടവര്‍ക്ക് കേറി നോക്കാം
http://nayanthara.sifymax.com/home/
ഇത് പോലെ ഒരെണ്ണം എനിക്കും ഉണ്ടാക്കണം..ആഹ ഏതേലും അറബിയെ ചാക്ക് ഇടണം...ആ അത് ഞാന്‍ ഇവിടെ എഴുതിയില്ല എന്ന് തോന്ന്നുന്നു...ഒരു സമ്പൂര്‍ണ്ണ മലയാളി ആകാന്‍ ഞാന്‍ തീരുമാനിച്ചു...പ്രവാസം എന്നത് എല്ലാ മലയാളിയുടെയും ജീവിതത്തിലെ ഒരു ഒഴിച്ച് കൂടാനാകാത്ത സംഭവം ആണല്ലോ.....പണ്ട് മുതലേ ഒരുപാടു കേട്ടിട്ടുള്ള സ്ഥലം ആണ് ഈ ദുബായ്...അവിടുത്തെ ബുര്‍ജ് ഖലീഫ യും Palm Islands ഉം ഒക്കെ ഒന്ന് കാണണം..അങ്ങനെ ഞാനും ഒന്ന് ദുബായ് വരെ പോകുവാന്...ഒരുപാടു പ്രതീക്ഷകളോടെ...