ദേ ഒരു ആഴ്ച കൂടി കടന്നു പോയി...എന്നാ സംഭവിച്ചു എന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഒന്നും ഇല്ല കൊറേ തിന്നു ,സിനിമ കണ്ടു ,ഓഫീസി ല്‍ പോയി, കൊറേ പാകിസ്ഥാനികളെ തെറി പറഞ്ഞു , ബോസ്സ് ന്റെ കയ്യില്‍ നിന്നു കൊറേ തെറി കേട്ടു ഇതൊക്കെ തന്നെ..ഇങ്ങനെ ഒന്നും പോയാല്‍ പോരാ എന്ന് ഒരു തോന്നല്‍ ആയി കൊണ്ടു ഇരിക്കുന്നൂ..പിന്നെ അരി പ്രശ്നം ആയതു കൊണ്ടും പിന്നെ ഇനി ഇതും ഇട്ടേച്ചു ചെനാല്‍ വീട്ടില്‍ കേട്ടുകേല എന്ന് വീട്ടുകാര്‍ indirect ആയി പറഞ്ഞത് കൊണ്ടും വേറെ എന്നാ ചെയ്യാനാ ഗതികേട് അല്ലാതെ എന്താ..പിന്നെ ഒരു കണക്കിന് നോക്കുമ്പോള്‍ ഇതിനെ ഒന്നും ഗതികേട് എന്നും പറയന് പറ്റില്ല..ഇന്നലെ ഞാന്‍ കേറിയ ടാക്സി ലെ ചേട്ടന് പറഞ്ഞ പോലെ ചുമ്മാ കണ്ണൂര്‍ കൂടി ഓട്ടോ ഓടിച്ചു 400 -500 രൂപ ഉണ്ടാക്കിക്കൊണ്ട് ഇരുന്നത **രു ഇപ്പൊ ഇവിടെ വന്നു 50 ദിര്‍ഹം ഒത്താല്‍ ആയി..രാവിലെ മൊതല് ടെന്‍ഷന്‍ ..ടൈ , navigation എന്ന് വേണ്ടാ എല്ലാ കോപ്പും ഉണ്ട്..മനസമാധാനം ഇല്ല..അതിന്റെ കൂടെ ദുബായ് ലെ റോഡ് ഫൈന്‍ ഉകളും ..ആകെ dusp ..ആ പിന്നെ എന്റെ colleauge ഭരത് പറയാറുള്ള പോലെ ദുബായ് is a magic world.ചിലര്‍ വന്നു അങ്ങ് കൊമ്പത്ത് കേറി പോകും മറ്റു ചിലര്‍ക്ക് എന്നും കഷ്ടപെടാന്‍ ആണ് വിധി...അത്ര തന്നെ..തെണ്ടാന്‍ ആണ് വിധി എങ്കില്‍ തെണ്ടുക തന്നെ ചെയ്യും സംശയം ഇല്ല..
അത് എന്തേലും ആട്ടെ..ഇന്നു പണ്ട് IBM ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത സംഭവം എഴുതാം..ഒത്ത് അത് ഒരു സംഭവം തന്നെ അല്ലാരുന്നോ ..പിന്നെ കിടിലം..ഒരു ഒന്ന് ഒന്നര കൊല്ലം മുന്‍പ് ആണ്..നമ്മള് കാല് എടുത്തു കുത്തി 2 കൊല്ലം ആകുന്നെനു മുന്‍പ് ആദ്യത്തെ കമ്പനി പൂട്ടിച്ചു.അത് വമ്പന്‍ കഥ ആണ് ഉടനെ അതിനെ പറ്റി ഒരു സമ്പൂര്‍ണ നോവല്‍ എഴുതുന്നുണ്ട്..അങ്ങനെ ആദ്യത്തെ കമ്പനി പറഞ്ഞു വിടുന്ന sthithi ആയി..എന്ത് ചെയ്യാനാ..കപ്പലില്‍ കേറി കപ്പല്‍ വിട്ടു അടുത്ത പോര്‍ട്ട് എത്തി ഇല്ല അതിനു മുന്‍പ് fuel തീര്‍ന്നു കപ്പിത്താന് കടലില്‍ എടുത്തു ചാടുകേം ചെയ്തു..ആകെ പാടെ ചെകുത്താനും കടലിനും നടുക്ക്..എന്ത് ചെയ്യാനാ..വീണ്ടും പെരുവഴി..ഞാന്‍ മുന്‍പേ പറഞ്ഞ പോലെ തെണ്ടാന്‍ ആണ് വിധി എങ്കില്‍ തെണ്ടുക തന്നെ ചെയ്യും..അങ്ങനെ വീണ്ടും shreds ഇലെ പോലെ പോക്കെ interviews അറ്റന്‍ഡ് ചെയ്യാന്‍ തുടങ്ങി..അടി മുടി fake resumes ....ഇപ്പോളും അതൊക്കെ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..ഇരിക്കട്ടെ പിള്ളേരെ ഒക്കെ കാണിക്കാം..എഞ്ചിനീയറിംഗ് പാസ് ആയി 2.5 കൊല്ലം ആകുന്നെനു മുന്‍പ് 3.5 കൊല്ലം എക്സ്പീരിയന്‍സ് ഉള്ള resumes ..നമ്മള് ആരാ മോന്...കൊറേ ഇടത്ത് ഒക്കെ അത് ഏറ്റു..തീരെ നാണം കേട്ട സ്ഥലങ്ങളും ഉണ്ട് കേട്ടോ..അന്നും എന്നെ നാണം കെടുത്തിയത് മലയാളികള്‍ ആരുന്നു..ദ്രോഹികള്‍ അല്ലേലും ഇവന് ഒക്കെ കണ്ണ് കടി ആണ്..അല്ലാതെ എന്താ..ആ സമയത്ത് എന്നെ ഒരുത്തന് വിളിച്ചു അപമാനിച്ചത് കേട്ടാല്‍ ദൈവം പോലും സഹിക്കത്തില്ല..ലോകത്ത് എങ്ങും ഇല്ലാത്ത കൊറേ ചോദ്യം ചോദിച്ചു ഷോ കാണിച്ചിട്ട് മോനെ ഇതൊക്കെ പഠിച്ചിട്ടു വരണം ആത്രേ..എന്റെ നാക്കില്‍ വന്നത് ആണ് ലാ പെണ്ണ് ആ നമ്മുടെ സരസ്വതി..പിന്നെ ഞാന്‍ അങ്ങ് വിട്ടു..അവന് അതില്‍ സന്തോഷിക്കുന്ണേല് സന്തോഷിക്കട്ടെ അല്ലാതെന്ത..bloody മലയാളീസ്.
അങ്ങനെ മൊത്തത്തില്‍ ജീവിതം കടത്തിലേക്കും കടത്തിന് മേലില്‍ കടത്തിലേക്കും നാണം കേടിലെക്കും ഒക്കെ മാറുന്ന സമയത്താണ് IBM മാലാഖ കടന്നു വരുന്നത്..ബാംഗ്ലൂര്‍ ഏതോ കോളേജ് ഇല് വച്ചു അവര്‍ ആളെ എടുക്കുന്നുണ്ട്..ഇതു അറിഞ്ഞ ആഴ്ച പള്ളു കേക്കാന്‍ വീട്ടില്‍ പോയിരുന്ന കൊണ്ടു നടന്നില്ല..എന്റെ എല്ലാ സുഹൃത്ക്ക്കളും Ashlee സായിപ്പു അടക്കം ബാംഗ്ലൂര്‍ പോയി എഴുതി പരാജയപെട്ടു..ഓ സമാധാനം ആര്‍ക്കേലും കിട്ടി ആരുന്നേല്‍ സങ്കടം ആയി പോയേനെ..ആ basically i am also a bloody malayalee..അല്ലെ? അടുത്ത ആഴ്ചയും ഉണ്ട്..ആ പോയി നോക്കാം ഒന്നും ഇല്ലേല് കൊറേ ചരക്ക്സ് നെ എലും കാണാമല്ലോ..നഷ്ടം ആവില്ല..അങ്ങനെ രാവിലെ തന്നെ മടിവാള എന്നാ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി ആ കോളേജില്‍ എത്തി..കൊള്ളം നല്ല സെറ്റ് അപ്പ് ..ക്യൂ ഒക്കെ നിക്കാന്‍ ചെന്ന് നോക്കിയപ്പോള്‍ എല്ലാം നമ്മുടെ സഹ പ്രവര്‍ത്തകര്‍..രാവിലെ ഞങ്ങടെ കമ്പനി cafeteria ഇല് കാണുന്ന എല്ലാവനും ക്യൂ ഇല് ..അളിയാ നീ ഇവിടെ നീ ഇവിടെ ചോദ്യങ്ങള്‍...എല്ലാര്ക്കും അരി പ്രശ്നം അല്ലാതെ എന്താ..ആ ഒന്നും ഇല്ലേല് അന്ന് ഒക്കെ കൂടെ ദുഖിക്കാന്‍ കൊറേ ആള്ക്കാര് ഉണ്ടാരുന്നു...അതൊക്കെ വളരെ different ആയ ഓരോ ഫീലിങ്ങ്സ് ആണ്..അങ്ങനെ IBM ഇലെ കൊറേ HR മാര്വന്നു ഷോ കാണിക്കാന്‍ തുടങ്ങി കാണിക്കെട കാണിക്കു ഒന്ന് കേറിക്കോട്ടെ നിന്നെ ഒക്കെ പെട്ടി പൂട്ടിച്ചു കാണിച്ചു തരാം ഞാന്‍ മനസ്സില്‍ പറഞ്ഞു..ആദ്യം കൊറേ കൂതറ റൌണ്ട്സ്..നമുക്ക് പിന്നെ അതൊക്കെ പുല്ലു ആയതു കൊണ്ടു അതൊക്കെ ചാടി കടന്നു ഇന്റര്‍വ്യൂ ഇല് എത്തി ..അപ്പൊ ദേ കിടക്കുന്നു സവാള വട രണ്ടു ഇന്റര്‍വ്യൂ ആദ്യം technical പിന്നെ മാനേജര്‍ റൌണ്ട്..ആകെ പോക..ടെക്നിക്കല്‍ കട്ട ആണെന്ന് അറ്റന്‍ഡ് ചെയ്തവന് മാര്‍ ഒക്കെ പറയുന്നു...നമ്മള് പഴയ നമ്പര്‍ ഇട്ടു നാളെ വന്ന മതിയോ സാര്‍ ? ഭാഗ്യത്തിന് അവര്‍ അങ്ങ് സമ്മതിച്ചു...അങ്ങനെ അടുത്ത ദിവസം രാവിലെ കുളിച്ചു പൌഡര്‍ ഒക്കെ ഇട്ടു axe ഒക്കെ അടിച്ചു ഇറങ്ങി..പെണ്ണ് ആണ് interviewer ആണെങ്കില്‍ കാര്യം നടന്നാലോ?..വീണ്ടും മടിവാള സ്വര്‍ഗത്തില്‍ നിന്നു ഗാര്ഡന് സിറ്റി കോളേജ് ലേക്ക്.. ആള് കുറഞ്ഞു ..പെരുന്നാള്‍ നു ഉള്ള ആള് ഇല് നിന്നു ഫ്ലോപ്പ് പടത്തിനു ഉള്ള ആള് ലേക്ക്..ആ എന്തേലും ആട്ടെ..ഡോട്ട് നെറ്റ് abcd അറിഞ്ഞൂടാ ..നഷ്ട പെടാന്‍ ഒന്നും ഇല്ലാത്തവന്റെ സുഖം അന്ന് എനിക്ക് മനസിലായി..ലാലേട്ടന് പണ്ട് പറഞ്ഞ പോലെ karthikeyanu ഒന്നും നോക്കാനില്ല..മേലില്‍ ആകാശം താഴെ ഭൂമി..എന്നാലും ഇന്റര്‍വ്യൂ നു പോകുന്നോരെ എല്ലാം ഇരുത്തുന്ന റൂം ഇല് എത്തിയപ്പോള്‍ ടെന്‍ഷന്‍ ആയി..എല്ലാരും പഠിക്കുന്നു..അതും വമ്പന്‍ കാര്യങ്ങള്‍..ഹോ..ഞാന്‍ മാത്രം..നാണം കേടു ആകും...എന്റെ ഉള്ളിലെ കൂതറ ഉണര്‍ന്നു..ആ എന്ന കോപ്പ മാന്യമായി അങ്ങ് പോയി പൊട്ടുക അല്ലാതെ എന്താ..മലയാളി വല്ലോം ആരുന്ന മതിയാരുന്നു..എന്തൊക്കെ ആണേലും നമ്മുടെ നാട്ടുകാരന് അല്ലെ..ഇങ്ങന ഒക്കെ ആലോചിച്ചു ഇരിക്കുമ്പോള്‍ എന്നെ വിളിപ്പിച്ചു...ആഹ ഇനി രക്ഷ ഇല്ല വിധി വിളിക്കുന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു..അങ്ങനെ ആ റൂം ഇല് എത്തി..ഒരു ചന്ത കണക്ക്..കൊറേ മുട്ടന്‍ ആടുകള്‍ ഇരിക്കുന്നു എല്ലാത്തിന്റെം കൂടെ എന്നെ പോലെ ഓരോ പാവം കുഞ്ഞാടുകള്‍..കൊല്ലാന്‍ ആണോ വളര്‍ത്താന്‍ ആണോ?ആഹ ദേ ഇരിക്കുന്നു ഒരു കിണ്ണന് പീസ് ഞാന്‍ അവിടെ തന്നെ കേറി ഇരുന്നു..അവള് എന്നെ ഒരു നോട്ടം ..ഓ..ഞാന്‍ ആകെ പേടിച്ചു എഴുനേറ്റു..അവള് എന്റെ പേടി കണ്ടിട്ട് ഒരു ചിരി എന്നിട്ട് ഒരു പേപ്പര്‍ തന്നു fill it and go to the second counter..അവള് ഓര്‍ഡര്‍ ഇട്ടു..ആരാ പറഞ്ഞത് ഈ ലോകം ഭരിക്കുന്നത് ആണുങ്ങള് ആണെന്ന് ചുമ്മാതെയ..its a girls world..അങ്ങനെ ഞാന്‍ 2nd കൌണ്ടര്‍ ഇല് ഇതു നല്ല കറുത്ത പെടച്ച ഒരുത്തന് ..ഒന്നുകില്‍ തമിഴന് അല്ലേല്‍ തെലുങ്കന് ഒരപ്പിച്ചു..2 ഉം പാര തന്നെ..ആഹ എന്തേലും ആട്ടെ പോയി ഇരുന്നു..പേര് ഒക്കെ ചോദിച്ചു..എന്താ ഇപ്പൊ പരിപാടി എന്നും ചോദിച്ചു.പ്രത്യേകിച്ച് ഒന്നും ഇല്ല ഇതൊക്കെ തന്നെ പ്രഭോ എന്ന് അറിയിച്ചു..എന്നിട്ട് നമ്മുടെ കമ്പനി യെ പറ്റി അങ്ങ് കൊറേ നേരം വാചാലന് ആയി..ഇത് എല്ലാ ഇന്റര്‍വ്യൂ ലും ഞാന്‍ ഇടാര് ഉള്ള ഒരു നമ്പര്‍ ആരുന്നു....കൊറേ സമയം പോയി കിട്ടുമല്ലോ..ആരെ കൊണ്ടു പറ്റും ഈ ടെക്നിക്കല്‍ questions ഒക്കെ ..വലിയ കഷ്ടം ആണെന്നെ...അങ്ങനെ 10 മിനിറ്റ് അങ്ങേരെ എന്റെ വഴിക്ക് ഞാന്‍ എത്തിച്ചു..ഇല്ല രക്ഷ ഇല്ല അങ്ങേരുടെ മുഖത്ത് സ്ഥായീ ഭാവം മാത്രം.എന്ന ഞാന്‍ തുടങ്ങട്ടെ..അങ്ങേരു ചോദിച്ചു..അത് ശരി നമ്മളെ വെച്ച വെള്ളം അവന്റെ കയ്യില്‍
ഉണ്ട്..ഇനി രക്ഷ ഇല്ല..ചോദിച്ചു തുടങ്ങി പതിവ് പോലെ നമ്മളും ഉരുളല്‍ തുടങ്ങി..തെങ്ങില്‍ പശുനെ പിടിച്ചു കെട്ടി പശുനെ വര്‍ണിക്കുന്ന പരിപാടി കൊറേ ചെയ്തു നോക്കി...ഇച്ചിര ഒക്കെ ഏറ്റു..അപ്പോള്‍ അങ്ങേരു ദേ വീണ്ടും ഏതാണ്ട് ഒക്കെ DB ഒക്കെ ചോദിക്കുന്നു...ഒള്ള കാര്യം പറഞ്ഞ ഇതൊക്കെ കേട്ടിട്ടുണ്ട് എന്ന് അല്ലാതെ തീരെ പിടി ഇല്ലല്ലോ..2 ചോദ്യത്തില്‍ തന്നെ പൊട്ടന് ആണെന്ന് അങ്ങേര്‍ക്കു മനസ്സില്‍ ആയി..ഞാനും ആയാലും ചിരി ഒക്കെ തന്നെ..അപ്പോള്‍ ആണ് അങ്ങേര്‍ക്കു നമ്മുടെ hr ചരക്കു ചായ biscut ആദി ആയവ കൊണ്ടേ കൊടുത്തത്..പാവം എനിക്കും ഒരു ചായ ഒക്കെ വപ്പിച്ചു..ഒരു biscut ഉം ..വേണ്ട എന്ന് ഒക്കെ പറഞ്ഞു നോക്കി അങ്ങേരു ഉണ്ടോ വിടുന്നു...തെലുങ്ങന് മാരുടെ ഒരു സേന്ഹം..വേറെ വല്ലോം ചോദിയ്ക്കാന്‍ ഉണ്ടോന്നു അങ്ങേരു..ഞാന്‍ നോക്കിയപ്പോള്‍ എന്ന പോകണ..തുറന്നു അങ്ങ് പറഞ്ഞു സാറെ ഇത് കിട്ടി ഇല്ലേല് വലിയ കഷ്ടം ആണ്..ആകെ പ്രശ്നം ആണ് എന്നൊക്കെ...അങ്ങേരു കന്നിലോട്ടു ഒരു നോട്ടം..അറിയാവുന്ന സെന്റി ഒക്കെ മുഖത്ത് വരുത്തി..ഉടനെ ഒരു ചോദ്യം..വീട്ടില്‍ ആരൊക്കെ ഉണ്ട്..ഏറ്റു..അവിടെ ഏറ്റു..ഞാന്‍ മനസ്സില്‍ പറഞ്ഞു..രോഗി ആയ അച്ഛന് കല്യാണ പ്രായം കഴിഞ്ഞ ചേച്ചിമാര് ഇതൊക്കെ എടുത്തു ഇടാന്‍ അവസരം ആയല്ലോ...കൊറേ സെന്റി അടിച്ചു...പുള്ളി ദേ കിടക്കന്നു..വേറെ ചോദ്യവും പറച്ചിലും ഒന്നും ഇല്ല..എന്റെ ഫോം എഴുത്ത് അങ്ങേരു HR നു കൈ മാറി നോക്കിയപ്പോള്‍ excellent programming ..ഓ കള്ളതരത്തിനും ഇല്ലേ ഒരു ലിമിറ്റ് ഒക്കെ..എന്തായലും അങ്ങേര്‍ക്കു ഒരു കൈ ഒക്കെ കൊടുത്തിട്ടി ഇറങ്ങി അടുത്ത ഇന്റര്‍വ്യൂ നു ഓടി..അത് പിന്നെ ഒരു തിരു മണ്ടന്‍..ഏതോ കൂടിയ കോനണ്ടാര്..പണ്ട് മുതലേ ഈ ടൈപ്പ് നെ വളക്കാന്‍ എളുപ്പം ആണ്...ഇവന് ഒന്നും വലിയ വിവരം ഇല്ല..കൊറേ ഏതേലും ഒക്കെ വലിയ കാര്യങ്ങള്‍ അങ്ങ് സംസാരിക്കുക അത്ര തന്നെ..അങ്ങേര്ക്ക്ക് അറിയത ഒന്ന് രണ്ടു കാര്യം എടുത്തു ഇട്ടു അങ്ങ് തലേല് കേറി അങ്ങേരും ഫ്ലാറ്റ്..പുള്ളി എന്നിക്ക് അന്ന് അവിടെ കൊടുത്ത ഏറ്റവും കൂടിയ ഓഫര്‍ ഇട്ടു എന്നിട്ട് ഒരു dialouge ഉം എന്നെ കൊണ്ടു ഇതാണ് ചെയ്യാവുന്ന മാക്സിമം ..നിങ്ങള്‍ ഭയങ്കര കിടു ആണ്..നിങ്ങള്‍ക്ക് ഉടനെ തന്നെ നമ്മള് ആണേ മേടിച്ചു തരും ചേന മേടിച്ചു തരും അങ്ങനെ കൊറേ dialouges ഉം ..ഞാന്‍ ഞെട്ടി..എന്നെ പറ്റി തന്നെ ആണോ ഇതൊകെ..അങ്ങനെ employment ഫോം ഫില്‍ ചെയ്യാന്‍ ചെല്ലുന്നു ദേ അടുത്ത് എന്റെ നെക്സ്റ്റ് eltp ബാച്ച് ലെ ഏറ്റവും മുട്ടന്‍ പീസ് ശിഖ സിംഗ് പണ്ടൊക്കെ അവളെ ഒളിഞ്ഞു നിന്നു നോക്കിട്ടു ഉണ്ട്....ഹോ അവള് എന്റെ അടുത്ത് വന്നു doubts ചോദിക്കുന്നു..ഞാന്‍ മോളില് ഒട്ടു നോക്കി ദൈവമേ നിന്റെ ഓരോ കളികളെ ..അങ്ങനെ ആ ദിവസം..വീട്ടില്‍ വന്നു എല്ലാര്ക്കും മുട്ടന്‍ ട്രീറ്റ്..ഹോ ആകെ പാടെ സന്തോഷം excitement എഴുതി പിടിപ്പിക്കാന്‍ പറ്റുന്നില്ല..
ആ എന്തൊക്കെ ആയാലും ജിവിതത്തില്‍ ഏറ്റവും മറക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ ഒന്ന് ആരുന്നു അത്..പക്ഷെ കാരണവന്മാര് പറയുന്ന പോലെ പെട്ടന്ന് വരുന്ന സൌഭാഗ്യങ്ങള്‍ പെട്ടന്ന് പോകാനും chance ഉണ്ടല്ലോ..എന്റെ കാര്യത്തില്‍ അത് തന്നെ സംഭവിച്ചു..മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പു...ആ അത് തന്നെ..വലിയ ആയുസ് ഇല്ലാതെ തന്നെ ഞാന്‍ അവിടുന്ന് ചാടി...ഉപ്പു ഇല്ലാതെ തിളച്ച ആ സാംബാര്‍..എന്തൊക്കെ ആയാലും ആ തെലുങ്ങന് ..ഹോ പാവം...ജയ് തെലുങ്ങന് ജയ് thelungana..അല്ല പിന്നെ.
If You cant Read This Blog Insatall malayalam Font here
Sunday, September 26, 2010
Sunday, September 19, 2010
ചില നഗ്ന സത്യങ്ങള്‍ !!!
ഇന്നലെ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ കൊറേ പേര് വിളിച്ചു വീണ്ടും എഴുതണം എന്നൊക്കെ പറഞ്ഞു അത് ഒന്ന് ഇരുത്തിയതാണോ അതോ പ്രോത്സഹിപ്പിച്ചതാണോ എന്നോ ഇപ്പോളും പിടി കിട്ടി ഇട്ടില്ല..എന്നാലും തട്ടുകട ഇല് നിന്നു ഫുഡ് അടിച്ചു ദേ വന്നു ഇരിക്കുന്നു..തട്ടുകട എന്ന് പറഞ്ഞാല്‍ നാട്ടില്‍ ആണ് കൂതറ ദുബായ് ഇല് തട്ടുകട വമ്പന്‍ കിടിലം...ഈ ദുബായ് ന്റെ ഒരു കാര്യം.ജീവിതവുമായി ബന്ധപെടുത്തി എഴുതുന്നതാണല്ലോ ഇപ്പോള്‍ ഉള്ള ഒരു ട്രെന്‍ഡ്..ആണോ?ആ ആണെന്ന് തോന്നുന്നു..എന്തേലും ആട്ടെ..എന്റെ ജീവിതത്തില്‍ എന്തായാലും വലിയ കഥ ഒന്നും ഇല്ലരുന്നോണ്ട് ബോര് അടിക്കുമെന്ന് തോന്നുന്നില്ല..എന്തായാലും ചിലത് ഒന്നും എഴുതാതെ വിട്ടിട്ടും കാര്യം ഇല്ല..ആരെ കാണിക്കാന ഈ പൊയ് മുഖം..എന്ത് എഴുതണം ..മണ്ടത്തരം എഴുതണോ..ഛെ കണ്ഫ്യൂഷന് ആയോ കൊറേ ഉണ്ടാരുന്നോണ്ട്..എന്ന പിന്നെ എഞ്ചിനീയര്‍ ആയ കഥ എഴുതാം..അതെ അതാവുമ്പോള്‍ ഇച്ചിര എഴുതാന്‍ ഉണ്ട്..പിന്നെ ഇപ്പൊ ഉള്ള ഒരു 70 % പിള്ളേരും പഠിക്കുന്ന ഒരു സംഭാവോം ആണല്ലോ പുള്ളിംഗ് കിട്ടാതിരിക്കില്ല..ഡാ കിടക്കുന്നു..സവാള വട..ഒന്നാം ക്ലാസ്സ് മുതല്‍ തുടങ്ങാം..ഈ തറ പറ ഒക്കെ പഠിക്കുന്ന കാലം..എല്ലാര്ക്കും അന്ന് സ്കൂള്‍ ഇല് പോകാന്‍ ഒക്കെ മടി ആണ്..എനിക്ക് ഭയങ്കര താല്പര്യം..കാരണം എനിക്ക് ആ ക്ലാസ്സ് ഇലെ ഒരു പെണ്ണിനെ ഭയങ്കരമായി ഇഷ്ടപ്പെട്ടു..പേര് എഴുതിയാല്‍ കൊഴപ്പം ആണ് കാരണം അവളും കെട്ടി ഇട്ടില്ല..ആ അങ്ങനെ ഇഷ്ടം ആയി..അവടെ നോട്ടം ചിരി ഒക്കെ എനിക്ക് അങ്ങ് ഭയങ്കര ഇഷ്ടം ആയി..ഇവള് വരുന്നതും പോകുന്നതും ഒക്കെ നോക്കുന്നതാണ് എന്റെ മെയിന്‍ പരിപാടി..പിന്നെ അവള് ചെയ്യുന്ന പോലെ ഒക്കെ ചെയ്യാന്‍ ശ്രമിക്കുക...ഹോ എന്തൊക്കെ ആരുന്നു..ടിയാന്റെ അമ്മ ആ സ്കൂള്‍ ഇലെ തന്നെ ടീച്ചര്‍ ആയോണ്ട് വലിയ കളി ഒന്നും നടന്നില്ല..ഇന്നും അതൊക്കെ ആലോചിക്കുമ്പോള്‍ ഒരു കുളിര് ആണ്..ഒന്നാം ക്ലാസ്സ് ഇല് ഒക്കെ പ്രണയം..എന്ത് അറിഞ്ഞിട്ടു ആരുന്നോ എന്തോ..പിന്നെ 2 ,3 ,4 , ക്ലാസ്സ് കള്‍ ഒന്ന് ഒന്ന് ആയി കഴിഞ്ഞു പോയി..ഒരു പാട്ടു background ഇല് ഇട്ടു ആണും പെണ്ണും ബെഡ് റൂം ഇല് കേറി കതകു അടച്ചാല്‍ ഉടനെ കുട്ടി ഉണ്ടാകും എന്ന് ഒക്കെ വിചാരിച്ചിരുന്ന കാലം..കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല antenna ഒക്കെ വച്ചു DD National മാത്രം കാണുന്ന കാലംഅതില് കാണിക്കുന്നത് ഇതൊക്കെ...ഏറ്റവും ഇഷ്ടം ഉള്ള പരസ്യം moods ന്റെ ആ പരസ്യം..ഓ അതൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോളും ചിരി വരും..പണ്ട് ചുമ്മാ ഒന്നും ആലോചിക്കാതെ പൊട്ടത്തരത്തിനു moods എന്നൊക്കെ പറഞ്ഞിട്ടുണ്ട്..അങ്ങനെ ഞാന്‍ നാലാം ക്ലാസ്സ് ഇല് എത്തി..അപ്പോള്‍ ആണ് അത് സംഭവിച്ചത് അത് വരെ കൂതറ ആരുന്ന ഞങ്ങളെ ഒക്കെ ഒന്ന് ഭാവി ഉള്ള കുട്ടികള്‍ ആക്കാന്‍ ഗ്രസ് അമ്മ ടീച്ചര്‍ തീരുമാനിച്ചു..ആഹ എന്ന പിന്നെ ഒരു കൈ നോക്കാന്‍ ഞാനും തീരുമാനിച്ചു..എല്ലാരും ഓരോന്ന് ഒക്കെ എഴുതുന്നു അപ്പോള്‍ ആണ് ഞാന്‍ അത് മനസിലാക്കിയത് എനിക്ക്ക് അങ്ങനെ പ്രത്യേകിച്ച് ambition ഒന്നും ഇല്ല..വല്ലോം തിന്നുക ഉറങ്ങുക വായി നോക്കുക അതൊക്കെ inborn ആയി കിട്ടിട്ടുണ്ട് .പിന്നെ ഇങ്ങനെ ഒന്നും അന്ന് ആലോചിച്ചിട്ടും ഇല്ല..എന്റെ അടുത്ത് ഇരുന്നവന് ആണേല്‍ പൈലറ്റ് ആകണം ഒക്കെ എഴുതുന്നു.. ശശി അണ്ണന് ഫ്ലയിംഗ് ക്ലബ് തുടങ്ങാന്‍ പ്ലാന്‍ ഉണ്ടാരുന്നോ എന്തോ...അപ്പൊ ആണ് പെട്ടന്ന് തലേല് ഒരു കത്ത് കത്തിയത്..എനിക്ക് അറിയാവുന്ന ഒരു കിടിലം ചേട്ടന് ഉണ്ട് പുള്ളി ബാംഗ്ലൂര്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍..അന്ന് ഈ സോഫ്റ്റ്വെയര് ഒക്കെ ആയി വരുന്നതെ ഉള്ളൂ...അപ്പൊ ആര്‍ക്കും ഇതിനെ പറ്റി വലിയ വിവരം ഒന്നും ഇല്ല..എല്ലാം ഒരു പോക ആണ്..എന്റെ പപ്പാ ഒക്കെ പറയുന്ന കേക്കാം അവനു അവിടെ വന്‍ സെറ്റ് അപ്പ് ആനെന്നു...പിന്നെ പുള്ളി വീട്ടില്‍ ഒക്കെ വരുമ്പോള്‍ എല്ലാര്ക്കും ഭയങ്കര സ്നേഹം..പുള്ളി അങ്ങ് വെളുത് സുന്ദരനും ആയി..ആകെ പാടെ അങ്ങേരു ആണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും കിടിലം..ഓ അങ്ങനെ ആണേല്‍ അത് എഴുതിയാലോ..ആഹ അത് മതി...ഞാന്‍ അത് എഴുതി..സോഫ്റ്റ്വെയര് എഞ്ചിനീയര്‍ എന്ന് എഴുതാന്‍ പോലും അറിയാത്ത കാലം..അന്ന് ഞാന്‍ ambition അത് എഴുതി...ടീച്ചര്‍ ഒക്കെ വായിച്ചിട്ട് ഞെട്ടി..ഒത്ത് പിള്ളേരുടെ ഒക്കെ ഓരോ ആഗ്രഹങ്ങളെ..അങ്ങനെ അന്ന് മുതല്‍ എവിടെ ചോദിച്ചാലും എനിക്ക് ഇത് ആകണം എന്നാണ് ആഗ്രഹം..വേറെ ഒന്നും ആലോചിക്കണ്ടല്ലോ..12 തീരാര്‍ ആയപ്പോള്‍ ആണ് ഇത് അകണേല്‍ എന്തോ പരീക്ഷ എഴുതണം അത് കറക്കി കുത്താന്‍ ടൈം മാനേജ്മന്റ് പഠിക്കണം എന്നൊക്കെ കേക്കുന്നെ അപ്പോള്‍ ആണ് വീണ്ടും എഞ്ചിനീയര്‍ മോഹം മുളച്ചു വന്നത്..നിനക്ക് എഞ്ചിനീയര്‍ അകെണ്ടേ? എന്നാല്‍ ടൈം മാനേജ്മന്റ് പഠിച്ചു കുത്തണം അല്ലേല്‍ ഒന്നും കിട്ടുള്ള എല്ലാരും ഒരേ സ്വരം..ഞാന്‍ വീട്ടില്‍ ചെന്നപ്പോ പപ്പാ ഉം ഇത് തന്നെ...എന്നാ അറിഞ്ഞിട്ടു ആണോ Commerce പഠിച്ച പുള്ളി അത് പറഞ്ഞെന്നു ഇപ്പോളും എനിക്ക് മനസിലായിട്ടില്ല...അങ്ങനെ കാശ് മുടക്കി അതിനും പോയി...അപ്പോള്‍ ആണ് ഇത് ആവണം എന്ന് ആഗ്രഹം ഉള്ള ഇത്രേം ജനങ്ങള്‍ ഉണ്ടെന്നു ഞാന്‍ അറിയുന്നെ..കൊറേ പേര് പാല ഇല് പോകുന്നു വേറെ കൊറേ എണ്ണം പി സീ എന്ന് പറഞ്ഞു തെറി വിളി കേക്കാന്‍ തൃശൂര്‍ ക്ക് പോകുന്നു..ആകെ ബഹളം..ഇത്രേം ഒന്നും പോകാന്‍ ഉള്ള വക ഇല്ലരുന്നോണ്ട് ഞാന്നമ്മുടെ തിരുവല്ല വരെ പോയി അത് പഠിച്ചു..അങ്ങനെ കൊറേ മാനേജ്മന്റ് ഒക്കെ പഠിച്ചു പോയി കുത്തി..റിസള്‍ട്ട് വന്നു എട്ടു നിലേല് പൊട്ടി അപ്പോള്‍ ആകെ ഉണ്ടാരുന്ന സമാധാനം നമ്മുടെ മുന്നില്‍ ഉള്ലെലും ആളുകള്‍ പൊറകില് ഉണ്ടാലോ എന്ന ഒരു സമാധാനം ആരുന്നു..കിട്ടാന്‍ ഒരു രക്ഷേം ഇല്ല..എല്ലാര്ക്കും റാങ്ക് ഒക്കെ പരെമ്പോള് പുച്ഛം..ഇവന് ഒക്കെ ആണ് ആ പരീക്ഷേടെ Question കണ്ടു പിടിച്ചത് എന്ന കണക്കാണ് പുച്ഛം..ഹോ അന്നൊക്കെ അനുഭവിച്ച മാനസിക പീഡനം..കേസ് കൊടുത്തിരുന്നേല്‍ കൊറേ പേര് ജയില്‍ ഇല് ആയേനെ..പക്ഷെ കര്‍ത്താവു കനിഞ്ഞു ആ കൊല്ലം അങ്ങും ഇങ്ങും എല്ലാം കൊറേ കോളേജ് അങ്ങ് തുടങ്ങാന്‍ സര്‍കാര്‍ ഉത്തരവിട്ടു..അങ്ങനെ മൊത്തത്തില്‍ സീറ്റ് കൂടി..അങ്ങനെ ഒരു വെളിച്ചം വന്നു..അപ്പോള്‍ ആണ് അടുത്ത പ്രശനം ബ്രാഞ്ച് ഇതു എടുക്കും..ചിലര്‍ പറേന്നു ബ്രാഞ്ച് ചിലര്‍ പറേന്നു സ്ട്രീം ചിലര്‍ പറേന്നു ട്രേഡ് എന്താണോ ഇതൊക്കെ..ഇത് ആകേണം എന്ന് അല്ലാതെ എങ്ങനെ എന്ന് ആലോചിചിട്ടെ ഇല്ല കാരണം അത് ambition ആണല്ലോ..എന്റെ വീട്ടില്‍ ആണേല്‍ ആരും ഇതൊന്നും പഠിച്ചിട്ടും ഇല്ല..അവര്‍ക്കും ഇതിനെ പറ്റി വലിയ വിവരം ഇല്ല..ആരോടേലും ചോദിച്ചാലോ അവന്മാര്ക്ക് ഒക്കെ വമ്പന്‍ ജാഡ..പിന്നെ ആകെ ഉള്ള ഒരു ആശ്വാസം മനോരമ ആണ്..അന്നും ഇന്നും മനോരമ റോക്ക്സ്..അത് എടുത്തു നോക്കി..mechanical electronics ഇതില്‍ ഏതേലും എടുത്താലെ രക്ഷ ഉള്ളൂ..സിവില്‍, IT , CS ഒക്കെ ഇച്ചിചി..ഇത് കണ്ടതും ആ കൊല്ലം കോളേജ് തുടങ്ങിയ കലമന്നില് അച്ചായന് ഒക്കെ റേറ്റ് വച്ചു EC ക്ക് 4 CS നു 1 ആകെ കച്ചോടം..എന്നതിന് ആരുന്നോ electronics നു demand ..ഈ മനോരമ ക്കാരുടെ ഓരോ കളികളെ..അങ്ങനെ ഞാനും പോയി ഒരു electronics സീറ്റ് ഒപ്പിച്ചു..അപ്പോള്‍ ഉം ആഗ്രഹം സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആകണം എന്ന് തന്നെ ആരുന്നു..അതാപ്പോ അങ്ങനെ ആകും..ഞാന്‍ എന്നോട് തന്നെ ചോദിച്ചു..കഥയില്‍ ചോദ്യമില്ല..മനസ് മന്ത്രിച്ചു..അങ്ങനെ അവിടെ എത്തി എന്തൊക്കെയോ 4 കൊല്ലം കാട്ടി കൂട്ടി..കൊറേ കാണാതെ പഠിച്ചു കൊറേ എഴുതി കൊറേ തിന്നു കുടിച്ചു armadhichu സപ്പ്ളി അടിച്ചു ..അവസാനം ആയി കൊറേ placements അതും പുതിയ അനുഭവം നാട്ടിലെ പൊരി വെയിലത്ത് ടൈ ഒക്കെ കെട്ടി നോക്ക് കുത്തി പോലെ ..പക്ഷെ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആകണമല്ലോഈ കോഡ് ചെയ്യുന്നോനു ടൈ ഒക്കെ എന്നതിന് ആണെന്ന് എനിക്ക് ഇപ്പോലം പിടി കിട്ടിട്ടില്ല ..എല്ലാം സഹിച്ചു .. അങ്ങനെ ഒരെണ്ണം ഞാനും ഒപ്പിച്ചു..2 കൊല്ലം കഴിഞ്ഞു പുല്ലു പോലെ ഇട്ടു എറിഞ്ഞിട്ടു പോന്നു..ഇപ്പോളും ആലോചിക്കാറുണ്ട് എന്തിനരുന്നു ഇതൊക്കെ അന്ന് 4 ആം ക്ലാസ്സ് ഇല് ആ ടീച്ചര്‍ ന്റെ ചോദ്യം ആരുന്നോ എന്നെ അങ്ങനെ ആക്കിയത്...എന്തായാലും വലിയ പ്രയോജനം ഒന്നും ഉണ്ടായില്ലെങ്കിലും തുല്യ ദുക്ഖിതര് ആയ കൊറേ ആള്‍ക്കാരെ പരിചയ പെടാന്‍ പറ്റി..പണ്ട് എന്റെ ഒരു കോളേജ് മേറ്റ് 20 സപ്പ്ളി ആയപ്പോ പറഞ്ഞ പോലെ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ മേടിക്കുന്ന പോലെ ആണ് ആണ് എഞ്ചിനീയറിംഗ്..ആ എന്തായാലും കഞ്ഞി കുടിച്ചു പോകാന്‍ ഉള്ളത് ഒക്കുന്നുണ്ട്...അതിനു എന്നും നമ്മുടെ ടീച്ചര്‍ നോട് കടപ്പാട് ഉണ്ട്..എന്റെ ആദ്യ കാമുകിയെ ഒന്നുടെ ഓര്‍ത്തു കൊണ്ടു പോസ്റ്റ് ചുരുക്കുന്നു..ഇല്ലേല് പിന്നെ നാളെ പോകാന്‍ പറ്റുകേല...അപ്പൊ വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം..വിട പറഞ്ഞു പിരിയുന്നത് മറ്റാരുമല്ല നിങ്ങടെ സ്വന്തം ജിബു kooi kooi ..
Friday, September 17, 2010
ചില ഡ്രൈ ഡേ ചിന്തകള്‍!!
പരീകുട്ടി : കറുത്തമ്മ പോയാല്‍ ഞാന്‍ എന്നും ഇവിടിരുന്നു കറുത്തമ്മ യെ ഓര്‍ത്തു ഉറക്കെ ഉറക്കെ പാടും
കറുത്തമ്മ : ഞാന്‍ അത് കേട്ടു thrikkunna പുഴയില്‍ ഇരുന്നു ഓര്‍ത്ത് ഓര്‍ത്തു നിലവിളിക്കും
പരീകുട്ടി : അങ്ങനെ പാടി പാടി ഞാന്‍ ചങ്ക് പൊട്ടി ചാവും
മാനസ മൈനേ വരൂ ....
വീണ്ടും ഒരു ഫ്രൈഡേ വീണ്ടും ഡ്രൈ ഡേ..അങ്ങനെ ഒരു പണിയും ഇല്ലാതെ ഇരുന്നപ്പോള്‍ ആണ് ബ്ലോഗ് എഴുതുന്നതില്‍ പരം സമയം പോകാന്‍ ഒരു നല്ല പരിപാടി ഇല്ലല്ലോ എന്ന് ഓര്‍ത്തത്..കൊറേ ആയി വല്ലോം എഴുതിട്ടു..എന്ന പറയാനാ ജീവിതത്തില്‍ ആദ്യം ആയി പണി ഒക്കെ എടുക്കുമ്പോള്‍ ടൈം കിട്ടുന്നില്ല..കിട്ടിയാല്‍ തന്നെ ഇവിടെ ഫ്ലാറ്റ് ഇല് വന്ന പിന്നെ ഫുഡ് അടിക്കുക ഉറങ്ങുവ ഇതൊക്കെ തന്നെ..ആകെ പാടെ ഒരു mechanical ലൈഫ്..മടുത്തു..കേരളത്തില്‍ ഒക്കെ ആരുന്നപ്പോള് ഈ പച്ചപ്പ്,മഴ ഒക്കെ കാണുമ്പോള്‍ എനിക്കും ഒന്നും തോന്നരു ഇല്ലാരുന്നു..ഇപ്പൊ കൂട്ടുകാരുടെ Albums ഒക്കെ കാണുമ്പോള്‍ ആകെ പാടെ ഒരു മിസ്സിംഗ് ഫീലിംഗ്..ഇവിടെ ഈ മണലാരണ്യത്തില്‍ എന്നാ ഉണ്ടാവാന..ആ പിന്നെ പണ്ട് ശ്രീനിവാസന് ഏതോ സിനിമ ഇല് പറഞ്ഞ പോലെ അവിടെ ഉള്ളത് ഒന്നും ഇവിടേം ഇല്ല ഇവിടെ ഉള്ളത് ഒന്നും അവിടേം ഇല്ല..അത്ര തന്നെ..നാട്ടില്‍ മഴ ഉണ്ട്..ബുര്‍ജ് ഖലിഫ ഇല്ലല്ലോ..പച്ചപ്പ് ഉണ്ട് റോഡ് ഇന്റെ നടുക്ക് LAWN ഇല്ലല്ലോ.. നാട്ടില്‍ ഫോറം mall ഒക്കെ കണ്ടിട്ട് കിടു ആണെന്ന് പറയുന്നോനെ ഒക്കെ ദുബായ് mall കൊണ്ടേ കാണിക്കണം..ആ ഷേക്ക് സയെദ് റോഡ് ഇല് കൂടെ പോകുന്നെ തന്നെ ഒരു അഴക് ആണ്..പിന്നെ ഷേക്ക് മോഹമ്മേദ് ഇച്ചിര കടത്തില്‍ ആണ് അതിപ്പോ ആര്‍ക്കാ കടം ഇല്ലാത്തതു...ഒന്നും ചെയ്യാതെ തുണി ഉം ഗിഫ്റ്റ് ഉം മേടിച്ച വകയില്‍ ഞാനും ക്രെഡിറ്റ് കാര്‍ഡ് ഇല് പണം അടക്കാന്‍ ഉണ്ട്..പിന്നെ ദുബായ് ന്നു പരെന്ന ഇത്രേം കിടിലന്‍ സെറ്റ് അപ്പ് ഉണ്ടാക്ക്കിയ ആള്‍ക്ക് കടം ഉണ്ടായിക്കൂടെ..അല്ല പിന്നെ..ഫേസ് ബുക്ക് ഇല് കേറി ഷേക്ക് മോഹമ്മേദ് നു ഒരു ലൈക് കൊടുത്തു..അഹ ഷേക്ക് നോട കളി...താഴെ ഷേക്ക് മോഹമ്മേദ് റോക്ക്സ് എന്നും എഴുതി..അറബികള്‍ വല്ലോം കണ്ടു നല്ല പണി തന്നാലോ..ഇരിക്കട്ടെ..പോയാല്‍ ഒരു ക്ലിക്ക്കിട്ടിയാലോ..കാലം പോകുന്ന അനുസരിച്ച് ചൊല്ലുകളും rewrite ചെയ്യണം..പിന്നെ കഴിഞ്ഞ ഒരു 2 മാസത്തിനു ഇടയില്‍ സംഭവിച്ച മേജര്‍ difference എന്ന് വച്ചാല്‍ ഓര്‍ക്കുട്ട് ഇനോട് ഉള്ള ആസക്തി കുറഞ്ഞു ഫേസ് ബുക്ക് ഇല് എത്തി..ഇപ്പൊ ഫേസ് ബുക്ക് അല്ലെ സ്റ്റൈല്‍.കൊച്ചു പിള്ളേര് എല്ലാം അതില്‍ അല്ലെ..മുട്ടന്‍ updates ആണ്..കല്യാണം കഴിച്ചാല്‍ എന്താ എന്ന് ഒരു ആലോചനയും വരാതെ ഇല്ല..ഇതു പ്രൊഫൈല്‍ ഇല് കേറിയാലും wedding പിക്സ്,engagment പിക്സ് ഇതൊക്കെയേ കാണാന്‍ ഉള്ളൂ..ഇനി മെയില്‍ ഒന്ന്നു ഓപ്പണ്‍ ചെയ്യാം എന്ന് വച്ചാല്‍ ആരേലും മെയില്‍ അയക്കും..ദേ ഇതാണ് എന്റെ വുഡ് ബി/fiancee നീ നോക്ക് എങ്ങനെ ഉണ്ട് എന്നൊക്കെ..ആകെ പാടെ സെന്റി ആവും ഇതൊക്കെ കാണുമ്പോള്‍..പണ്ട് കൂടെ Ashlee സായിപ്പു ഉണ്ടാരുന്നപ്പോള്‍ കൂടെ ദുഖിക്കാന്‍ ഒരാള്‍ ഉണ്ടാരുന്നു..പുള്ളി ഇപ്പോളും അത് തന്നെ പക്ഷെ ഞാന്‍ ഇവിടെ ആയി പോയല്ലോ...എന്ന പിന്നെ ഒരെണ്ണം നോക്കി കളയാം എന്ന് കരുതി m4 marry ഇല് ഒരു പ്രൊഫൈല്‍ ഉണ്ടാക്കിട്ടു ഒരു പട്ടി കുഞ്ഞു പോലും കേറി നോക്കുന്നില്ല..അവിടേം senti ..ഇനി എന്നാണോ നമുക്ക് ഒക്കെ..ദേ അതിന്റെ ഇടെല് ആണ് ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫ്രണ്ട് വിളിച്ചു senti അടിച്ചത് അവന്റെ വൈഫ് അവന്റെ ചാറ്റിങ് ഹിസ്റ്ററി മൊത്തം വായിച്ചു നോക്കി ഇതാര അതാരാ എന്നൊക്കെ ചോദിയ്ക്കാന്‍ തുടങ്ങി അത്രേ..ഇത് കേട്ടതും ഞാന്‍ എന്റെ ചാറ്റ് ഹിസ്റ്ററി മൊത്തത്തില്‍ ഡിലീറ്റ് ചെയ്താലോ എന്ന് ആലോചിക്കുവാ...ഇതെങ്ങാനും കണ്ടാല്‍ എപ്പോ divorce ആയി എന്ന് ചോദിച്ചാല്‍ പോരെ..അല്ലേല്‍ തന്നെ എത്ര കള്ളത്തരം പറഞ്ഞിട്ട് ആണ് ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയത് തന്നെ..Athletic ബില്‍ഡ്,ക്യൂട്ട്,handsome ,കര്‍ത്താവു പോലും പൊറുക്കില്ല..അത്രേം ഉടായിപ്പ് കാണിച്ചിട്ട് കെട്ടി കൊണ്ടേ വന്നു divorce ഉം കൂടെ ആയ പിന്നെ പറയേണ്ടാ. ഇവിടെ പിന്നെ ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം എന്റെ കൊറേ old colleauges ഇവിടെ ഉണ്ട് girls..എല്ലാരും married ..പക്ഷെ അവര്‍ എപ്പോ പാര്‍ട്ടി നടത്തിയാലും എന്നെ വിളിക്കാറുണ്ട്.. ഞാന്‍ ആണ് ആകെ ഉള്ള ഒരു bachelor ..അവരോടു ഉള്ള നന്ദി ഈ അവസരത്തില്‍ ഞാന്‍ പ്രകാശിപ്പിക്കുന്നു ..ഒള്ള കാര്യം പറയാമല്ലോ...matrimonial ഇല് ഒന്നും ഇട്ടിട്ടു വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല..എന്ന പിന്നെ ബ്ലോഗ് എഴുതി ഒന്ന് ട്രൈ ചെയ്തേക്കാം എന്ന് കരുതി അത് ആണ് ഈ ബ്ലോഗ്..എല്ലാ നൂതന സങ്കേതങ്ങളും പരീക്ഷിചെക്കാം..പോയാല്‍ ഒരു ബ്ലോഗ് പോസ്റ്റ് കിട്ടിയാലോ..പിന്നെ ഈ ഫോട്ടോ ഉം ആദ്യത്തെ dialouges ഉം ഞാന്‍ ഇത് എന്റെ ഗുരുനാഥന് ആയ വിജയ് പൌള്‍ നു സമര്‍പ്പിക്കുന്നു..സെന്റി എങ്ങനെ അടിക്കണം എന്ന് ഞാന്‍ പിച്ച വച്ചു നടന്ന കാലത്ത് എന്നെ പഠിപ്പിച്ച വിജയ് ക്ക് ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു...ചെമ്മീന്‍ ഇല് തുടങ്ങിയത് അല്ലെ അവിടെ തന്നെ അവസാനിപ്പിച്ചേക്കാം..
പരീകുട്ടി: കറുത്തമ്മ യാത്ര ചോദിയ്ക്കാന്‍ വന്നത് ആരിക്കും അല്ലെ ,,ഇത് വരെ നാം ഒരുമിച്ചു ആരുന്നു ഇനി ഞാന്‍ ഒറ്റക്കാണ്
കറുത്തമ്മ: എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളി
പരീകുട്ടി: കറുത്തമ്മ പോയാല്‍ ഈ കടപ്പുറത്ത് നിന്നു ഞാന്‍ പോകില്ല
കറുത്തമ്മ:എന്റെ കൊച്ചു മുതലാളി .
പരീകുട്ടി:ഞാന്‍ എന്നും ഇവിടെ ഇരുന്നു കറുത്തമ്മ യെ ഓര്‍ത്തു ഉറക്കെ ഉറക്കെ പാടും
THE END
Subscribe to:
Posts (Atom)