If You cant Read This Blog Insatall malayalam Font here

Sunday, September 19, 2010

ചില നഗ്ന സത്യങ്ങള്‍ !!!

ഇന്നലെ ഒരു പോസ്റ്റ്‌ ഇട്ടപ്പോള്‍ കൊറേ പേര് വിളിച്ചു വീണ്ടും എഴുതണം എന്നൊക്കെ പറഞ്ഞു അത് ഒന്ന് ഇരുത്തിയതാണോ അതോ പ്രോത്സഹിപ്പിച്ചതാണോ എന്നോ ഇപ്പോളും പിടി കിട്ടി ഇട്ടില്ല..എന്നാലും തട്ടുകട ഇല്‍ നിന്നു ഫുഡ്‌ അടിച്ചു ദേ വന്നു ഇരിക്കുന്നു..തട്ടുകട എന്ന് പറഞ്ഞാല്‍ നാട്ടില്‍ ആണ് കൂതറ ദുബായ് ഇല്‍ തട്ടുകട വമ്പന്‍ കിടിലം...ഈ ദുബായ് ന്‍റെ ഒരു കാര്യം.ജീവിതവുമായി ബന്ധപെടുത്തി എഴുതുന്നതാണല്ലോ ഇപ്പോള്‍ ഉള്ള ഒരു ട്രെന്‍ഡ്..ആണോ?ആ ആണെന്ന് തോന്നുന്നു..എന്തേലും ആട്ടെ..എന്‍റെ ജീവിതത്തില്‍ എന്തായാലും വലിയ കഥ ഒന്നും ഇല്ലരുന്നോണ്ട് ബോര്‍ അടിക്കുമെന്ന് തോന്നുന്നില്ല..എന്തായാലും ചിലത് ഒന്നും എഴുതാതെ വിട്ടിട്ടും കാര്യം ഇല്ല..ആരെ കാണിക്കാന ഈ പൊയ്  മുഖം..എന്ത് എഴുതണം ..മണ്ടത്തരം എഴുതണോ..ഛെ കണ്‍ഫ്യൂഷന്‍ ആയോ കൊറേ ഉണ്ടാരുന്നോണ്ട്..എന്ന പിന്നെ എഞ്ചിനീയര്‍ ആയ കഥ എഴുതാം..അതെ അതാവുമ്പോള്‍ ഇച്ചിര എഴുതാന്‍ ഉണ്ട്..പിന്നെ ഇപ്പൊ ഉള്ള ഒരു 70 % പിള്ളേരും പഠിക്കുന്ന ഒരു സംഭാവോം ആണല്ലോ പുള്ളിംഗ് കിട്ടാതിരിക്കില്ല..ഡാ കിടക്കുന്നു..സവാള വട..ഒന്നാം ക്ലാസ്സ്‌ മുതല്‍ തുടങ്ങാം..ഈ തറ പറ ഒക്കെ പഠിക്കുന്ന കാലം..എല്ലാര്ക്കും അന്ന് സ്കൂള്‍ ഇല്‍ പോകാന്‍ ഒക്കെ മടി ആണ്..എനിക്ക് ഭയങ്കര താല്പര്യം..കാരണം എനിക്ക് ആ ക്ലാസ്സ്‌ ഇലെ ഒരു പെണ്ണിനെ ഭയങ്കരമായി ഇഷ്ടപ്പെട്ടു..പേര് എഴുതിയാല്‍ കൊഴപ്പം ആണ് കാരണം അവളും കെട്ടി ഇട്ടില്ല..ആ അങ്ങനെ ഇഷ്ടം ആയി..അവടെ നോട്ടം ചിരി ഒക്കെ എനിക്ക് അങ്ങ് ഭയങ്കര ഇഷ്ടം ആയി..ഇവള് വരുന്നതും പോകുന്നതും ഒക്കെ നോക്കുന്നതാണ് എന്‍റെ മെയിന്‍ പരിപാടി..പിന്നെ അവള് ചെയ്യുന്ന പോലെ ഒക്കെ ചെയ്യാന്‍ ശ്രമിക്കുക...ഹോ എന്തൊക്കെ ആരുന്നു..ടിയാന്റെ അമ്മ ആ സ്കൂള്‍ ഇലെ തന്നെ ടീച്ചര്‍ ആയോണ്ട് വലിയ കളി ഒന്നും നടന്നില്ല..ഇന്നും അതൊക്കെ ആലോചിക്കുമ്പോള്‍ ഒരു കുളിര് ആണ്..ഒന്നാം ക്ലാസ്സ്‌ ഇല്‍ ഒക്കെ പ്രണയം..എന്ത് അറിഞ്ഞിട്ടു ആരുന്നോ എന്തോ..പിന്നെ 2 ,3 ,4 , ക്ലാസ്സ്‌ കള്‍ ഒന്ന് ഒന്ന് ആയി കഴിഞ്ഞു പോയി..ഒരു പാട്ടു background ഇല്‍ ഇട്ടു ആണും പെണ്ണും ബെഡ് റൂം ഇല്‍ കേറി കതകു അടച്ചാല്‍ ഉടനെ കുട്ടി ഉണ്ടാകും എന്ന് ഒക്കെ വിചാരിച്ചിരുന്ന കാലം..കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല antenna ഒക്കെ വച്ചു DD National  മാത്രം കാണുന്ന കാലംഅതില്‍ കാണിക്കുന്നത് ഇതൊക്കെ...ഏറ്റവും ഇഷ്ടം ഉള്ള പരസ്യം moods ന്‍റെ ആ പരസ്യം..ഓ  അതൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോളും ചിരി വരും..പണ്ട് ചുമ്മാ ഒന്നും ആലോചിക്കാതെ പൊട്ടത്തരത്തിനു moods എന്നൊക്കെ പറഞ്ഞിട്ടുണ്ട്..അങ്ങനെ ഞാന്‍ നാലാം ക്ലാസ്സ്‌ ഇല്‍ എത്തി..അപ്പോള്‍ ആണ് അത് സംഭവിച്ചത് അത് വരെ കൂതറ ആരുന്ന ഞങ്ങളെ ഒക്കെ ഒന്ന് ഭാവി ഉള്ള കുട്ടികള്‍ ആക്കാന്‍ ഗ്ര‍സ് അമ്മ ടീച്ചര്‍ തീരുമാനിച്ചു..ആഹ എന്ന പിന്നെ ഒരു കൈ നോക്കാന്‍ ഞാനും തീരുമാനിച്ചു..എല്ലാരും ഓരോന്ന് ഒക്കെ എഴുതുന്നു അപ്പോള്‍ ആണ്  ഞാന്‍ അത് മനസിലാക്കിയത് എനിക്ക്ക് അങ്ങനെ പ്രത്യേകിച്ച് ambition ഒന്നും ഇല്ല..വല്ലോം തിന്നുക ഉറങ്ങുക വായി നോക്കുക  അതൊക്കെ inborn ആയി കിട്ടിട്ടുണ്ട് .പിന്നെ ഇങ്ങനെ ഒന്നും അന്ന്  ആലോചിച്ചിട്ടും ഇല്ല..എന്‍റെ അടുത്ത് ഇരുന്നവന്‍ ആണേല്‍ പൈലറ്റ് ആകണം ഒക്കെ എഴുതുന്നു.. ശശി അണ്ണന്‍ ഫ്ലയിംഗ് ക്ലബ്‌ തുടങ്ങാന്‍ പ്ലാന്‍ ഉണ്ടാരുന്നോ എന്തോ...അപ്പൊ ആണ് പെട്ടന്ന് തലേല്‍ ഒരു കത്ത് കത്തിയത്..എനിക്ക് അറിയാവുന്ന ഒരു കിടിലം ചേട്ടന്‍ ഉണ്ട് പുള്ളി ബാംഗ്ലൂര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍..അന്ന് ഈ സോഫ്റ്റ്‌വെയര്‍ ഒക്കെ ആയി വരുന്നതെ ഉള്ളൂ...അപ്പൊ ആര്‍ക്കും ഇതിനെ പറ്റി വലിയ വിവരം ഒന്നും ഇല്ല..എല്ലാം ഒരു പോക ആണ്..എന്‍റെ പപ്പാ ഒക്കെ പറയുന്ന  കേക്കാം അവനു അവിടെ വന്‍ സെറ്റ് അപ്പ്‌ ആനെന്നു...പിന്നെ പുള്ളി വീട്ടില്‍ ഒക്കെ വരുമ്പോള്‍ എല്ലാര്ക്കും ഭയങ്കര സ്നേഹം..പുള്ളി അങ്ങ് വെളുത് സുന്ദരനും ആയി..ആകെ പാടെ അങ്ങേരു ആണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും കിടിലം..ഓ അങ്ങനെ ആണേല്‍ അത് എഴുതിയാലോ..ആഹ അത് മതി...ഞാന്‍ അത് എഴുതി..സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് എഴുതാന്‍ പോലും അറിയാത്ത കാലം..അന്ന് ഞാന്‍ ambition അത് എഴുതി...ടീച്ചര്‍ ഒക്കെ വായിച്ചിട്ട് ഞെട്ടി..ഒത്ത് പിള്ളേരുടെ ഒക്കെ ഓരോ ആഗ്രഹങ്ങളെ..അങ്ങനെ അന്ന് മുതല്‍ എവിടെ ചോദിച്ചാലും എനിക്ക് ഇത് ആകണം എന്നാണ് ആഗ്രഹം..വേറെ ഒന്നും ആലോചിക്കണ്ടല്ലോ..12 തീരാര്‍ ആയപ്പോള്‍ ആണ് ഇത് അകണേല്‍ എന്തോ പരീക്ഷ എഴുതണം അത് കറക്കി കുത്താന്‍ ടൈം മാനേജ്‌മന്റ്‌ പഠിക്കണം എന്നൊക്കെ കേക്കുന്നെ അപ്പോള്‍ ആണ് വീണ്ടും എഞ്ചിനീയര്‍ മോഹം മുളച്ചു വന്നത്..നിനക്ക് എഞ്ചിനീയര്‍ അകെണ്ടേ? എന്നാല്‍ ടൈം മാനേജ്‌മന്റ്‌ പഠിച്ചു കുത്തണം അല്ലേല്‍ ഒന്നും കിട്ടുള്ള എല്ലാരും ഒരേ സ്വരം..ഞാന്‍ വീട്ടില്‍ ചെന്നപ്പോ പപ്പാ ഉം ഇത് തന്നെ...എന്നാ  അറിഞ്ഞിട്ടു ആണോ Commerce പഠിച്ച പുള്ളി അത് പറഞ്ഞെന്നു ഇപ്പോളും എനിക്ക് മനസിലായിട്ടില്ല...അങ്ങനെ കാശ് മുടക്കി അതിനും പോയി...അപ്പോള്‍ ആണ് ഇത് ആവണം എന്ന് ആഗ്രഹം ഉള്ള ഇത്രേം ജനങ്ങള്‍ ഉണ്ടെന്നു ഞാന്‍ അറിയുന്നെ..കൊറേ പേര്‍ പാല ഇല്‍ പോകുന്നു വേറെ കൊറേ എണ്ണം പി സീ എന്ന് പറഞ്ഞു തെറി വിളി കേക്കാന്‍ തൃശൂര്‍ ക്ക് പോകുന്നു..ആകെ ബഹളം..ഇത്രേം ഒന്നും പോകാന്‍ ഉള്ള വക ഇല്ലരുന്നോണ്ട് ഞാന്‍നമ്മുടെ തിരുവല്ല വരെ പോയി അത് പഠിച്ചു..അങ്ങനെ കൊറേ മാനേജ്‌മന്റ്‌ ഒക്കെ പഠിച്ചു പോയി കുത്തി..റിസള്‍ട്ട്‌ വന്നു എട്ടു നിലേല്‍ പൊട്ടി അപ്പോള്‍ ആകെ ഉണ്ടാരുന്ന സമാധാനം നമ്മുടെ മുന്നില്‍ ഉള്ലെലും ആളുകള്‍ പൊറകില്‍ ഉണ്ടാലോ എന്ന ഒരു സമാധാനം ആരുന്നു..കിട്ടാന്‍ ഒരു രക്ഷേം ഇല്ല..എല്ലാര്ക്കും റാങ്ക് ഒക്കെ പരെമ്പോള്‍ പുച്ഛം..ഇവന്‍ ഒക്കെ ആണ് ആ പരീക്ഷേടെ Question കണ്ടു പിടിച്ചത് എന്ന കണക്കാണ് പുച്ഛം..ഹോ അന്നൊക്കെ അനുഭവിച്ച മാനസിക പീഡനം..കേസ് കൊടുത്തിരുന്നേല്‍ കൊറേ പേര്‍ ജയില്‍ ഇല്‍ ആയേനെ..പക്ഷെ കര്‍ത്താവു കനിഞ്ഞു ആ കൊല്ലം അങ്ങും ഇങ്ങും എല്ലാം കൊറേ കോളേജ് അങ്ങ് തുടങ്ങാന്‍ സര്‍കാര്‍ ഉത്തരവിട്ടു..അങ്ങനെ മൊത്തത്തില്‍ സീറ്റ്‌ കൂടി..അങ്ങനെ ഒരു വെളിച്ചം വന്നു..അപ്പോള്‍ ആണ് അടുത്ത പ്രശനം ബ്രാഞ്ച് ഇതു എടുക്കും..ചിലര് പറേന്നു ബ്രാഞ്ച് ചിലര് പറേന്നു സ്ട്രീം ചിലര് പറേന്നു  ട്രേഡ് എന്താണോ ഇതൊക്കെ..ഇത് ആകേണം എന്ന് അല്ലാതെ എങ്ങനെ എന്ന് ആലോചിചിട്ടെ ഇല്ല കാരണം അത് ambition ആണല്ലോ..എന്‍റെ വീട്ടില്‍ ആണേല്‍ ആരും ഇതൊന്നും പഠിച്ചിട്ടും ഇല്ല..അവര്‍ക്കും ഇതിനെ പറ്റി വലിയ വിവരം ഇല്ല..ആരോടേലും ചോദിച്ചാലോ അവന്മാര്‍ക്ക് ഒക്കെ വമ്പന്‍ ജാഡ..പിന്നെ ആകെ ഉള്ള ഒരു ആശ്വാസം മനോരമ ആണ്..അന്നും ഇന്നും മനോരമ റോക്ക്സ്..അത് എടുത്തു നോക്കി..mechanical electronics ഇതില്‍ ഏതേലും എടുത്താലെ രക്ഷ ഉള്ളൂ..സിവില്‍, IT , CS ഒക്കെ ഇച്ചിചി..ഇത് കണ്ടതും ആ കൊല്ലം കോളേജ് തുടങ്ങിയ കലമന്നില്‍ അച്ചായന്‍ ഒക്കെ റേറ്റ് വച്ചു EC ക്ക് 4 CS നു 1 ആകെ കച്ചോടം..എന്നതിന് ആരുന്നോ electronics നു demand ..ഈ മനോരമ ക്കാരുടെ ഓരോ കളികളെ..അങ്ങനെ ഞാനും പോയി ഒരു electronics  സീറ്റ്‌ ഒപ്പിച്ചു..അപ്പോള്‍ ഉം ആഗ്രഹം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകണം എന്ന് തന്നെ ആരുന്നു..അതാപ്പോ അങ്ങനെ ആകും..ഞാന്‍ എന്നോട് തന്നെ ചോദിച്ചു..കഥയില്‍ ചോദ്യമില്ല..മനസ് മന്ത്രിച്ചു..അങ്ങനെ അവിടെ എത്തി എന്തൊക്കെയോ 4 കൊല്ലം കാട്ടി കൂട്ടി..കൊറേ കാണാതെ പഠിച്ചു കൊറേ എഴുതി കൊറേ തിന്നു കുടിച്ചു armadhichu സപ്പ്ളി അടിച്ചു  ..അവസാനം ആയി കൊറേ placements അതും പുതിയ അനുഭവം നാട്ടിലെ പൊരി വെയിലത്ത്‌ ടൈ ഒക്കെ കെട്ടി നോക്ക് കുത്തി പോലെ ..പക്ഷെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകണമല്ലോഈ കോഡ് ചെയ്യുന്നോനു ടൈ ഒക്കെ എന്നതിന് ആണെന്ന് എനിക്ക് ഇപ്പോലം പിടി കിട്ടിട്ടില്ല ..എല്ലാം സഹിച്ചു .. അങ്ങനെ ഒരെണ്ണം ഞാനും ഒപ്പിച്ചു..2 കൊല്ലം കഴിഞ്ഞു പുല്ലു പോലെ ഇട്ടു എറിഞ്ഞിട്ടു  പോന്നു..ഇപ്പോളും ആലോചിക്കാറുണ്ട് എന്തിനരുന്നു ഇതൊക്കെ അന്ന് 4 ആം ക്ലാസ്സ്‌ ഇല്‍ ആ ടീച്ചര്‍ ന്‍റെ ചോദ്യം ആരുന്നോ എന്നെ അങ്ങനെ ആക്കിയത്...എന്തായാലും വലിയ പ്രയോജനം ഒന്നും ഉണ്ടായില്ലെങ്കിലും തുല്യ ദുക്ഖിതര്‍ ആയ കൊറേ ആള്‍ക്കാരെ പരിചയ പെടാന്‍ പറ്റി..പണ്ട് എന്‍റെ ഒരു കോളേജ് മേറ്റ്‌ 20 സപ്പ്ളി ആയപ്പോ പറഞ്ഞ പോലെ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ മേടിക്കുന്ന പോലെ ആണ് ആണ് എഞ്ചിനീയറിംഗ്..ആ എന്തായാലും കഞ്ഞി കുടിച്ചു പോകാന്‍ ഉള്ളത് ഒക്കുന്നുണ്ട്...അതിനു എന്നും നമ്മുടെ ടീച്ചര്‍ നോട് കടപ്പാട് ഉണ്ട്..എന്‍റെ ആദ്യ കാമുകിയെ ഒന്നുടെ ഓര്‍ത്തു കൊണ്ടു പോസ്റ്റ്‌ ചുരുക്കുന്നു..ഇല്ലേല്‍ പിന്നെ നാളെ പോകാന്‍ പറ്റുകേല...അപ്പൊ വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം..വിട പറഞ്ഞു പിരിയുന്നത് മറ്റാരുമല്ല നിങ്ങടെ സ്വന്തം ജിബു kooi  kooi ..

No comments:

Post a Comment