If You cant Read This Blog Insatall malayalam Font here

Friday, September 17, 2010

ചില ഡ്രൈ ഡേ ചിന്തകള്‍!!

പരീകുട്ടി : കറുത്തമ്മ  പോയാല്‍  ഞാന്‍  എന്നും  ഇവിടിരുന്നു കറുത്തമ്മ യെ ഓര്‍ത്തു  ഉറക്കെ  ഉറക്കെ  പാടും
കറുത്തമ്മ : ഞാന്‍  അത്  കേട്ടു  thrikkunna പുഴയില്‍  ഇരുന്നു  ഓര്‍ത്ത്  ഓര്‍ത്തു  നിലവിളിക്കും
പരീകുട്ടി : അങ്ങനെ  പാടി  പാടി ഞാന്‍  ചങ്ക്  പൊട്ടി  ചാവും 


മാനസ മൈനേ വരൂ ....

 വീണ്ടും  ഒരു ഫ്രൈഡേ വീണ്ടും ഡ്രൈ ഡേ..അങ്ങനെ ഒരു പണിയും ഇല്ലാതെ ഇരുന്നപ്പോള്‍ ആണ് ബ്ലോഗ്‌ എഴുതുന്നതില്‍ പരം സമയം പോകാന്‍ ഒരു നല്ല പരിപാടി ഇല്ലല്ലോ എന്ന് ഓര്‍ത്തത്‌..കൊറേ ആയി വല്ലോം എഴുതിട്ടു..എന്ന പറയാനാ ജീവിതത്തില്‍ ആദ്യം ആയി പണി ഒക്കെ എടുക്കുമ്പോള്‍ ടൈം കിട്ടുന്നില്ല..കിട്ടിയാല്‍ തന്നെ ഇവിടെ ഫ്ലാറ്റ് ഇല്‍ വന്ന പിന്നെ ഫുഡ്‌ അടിക്കുക ഉറങ്ങുവ ഇതൊക്കെ തന്നെ..ആകെ പാടെ ഒരു mechanical ലൈഫ്..മടുത്തു..കേരളത്തില്‍ ഒക്കെ ആരുന്നപ്പോള്‍ ഈ പച്ചപ്പ്‌,മഴ ഒക്കെ കാണുമ്പോള്‍ എനിക്കും ഒന്നും തോന്നരു ഇല്ലാരുന്നു..ഇപ്പൊ കൂട്ടുകാരുടെ Albums ഒക്കെ കാണുമ്പോള്‍ ആകെ പാടെ ഒരു മിസ്സിംഗ്‌ ഫീലിംഗ്..ഇവിടെ ഈ മണലാരണ്യത്തില്‍ എന്നാ ഉണ്ടാവാന..ആ പിന്നെ പണ്ട് ശ്രീനിവാസന്‍ ഏതോ സിനിമ ഇല്‍ പറഞ്ഞ പോലെ അവിടെ ഉള്ളത് ഒന്നും ഇവിടേം ഇല്ല ഇവിടെ ഉള്ളത് ഒന്നും അവിടേം ഇല്ല..അത്ര തന്നെ..നാട്ടില്‍ മഴ ഉണ്ട്..ബുര്‍ജ് ഖലിഫ ഇല്ലല്ലോ..പച്ചപ്പ്‌ ഉണ്ട് റോഡ്‌ ഇന്റെ നടുക്ക് LAWN ഇല്ലല്ലോ.. നാട്ടില്‍ ഫോറം mall ഒക്കെ കണ്ടിട്ട് കിടു ആണെന്ന് പറയുന്നോനെ ഒക്കെ ദുബായ് mall കൊണ്ടേ കാണിക്കണം..ആ ഷേക്ക്‌ സയെദ് റോഡ്‌ ഇല്‍ കൂടെ പോകുന്നെ തന്നെ ഒരു അഴക്‌ ആണ്..പിന്നെ ഷേക്ക്‌ മോഹമ്മേദ്‌ ഇച്ചിര കടത്തില്‍ ആണ് അതിപ്പോ ആര്‍ക്കാ  കടം ഇല്ലാത്തതു...ഒന്നും ചെയ്യാതെ തുണി ഉം ഗിഫ്റ്റ് ഉം  മേടിച്ച വകയില്‍ ഞാനും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇല്‍ പണം അടക്കാന്‍ ഉണ്ട്..പിന്നെ ദുബായ് ന്നു പരെന്ന ഇത്രേം കിടിലന്‍ സെറ്റ് അപ്പ്‌ ഉണ്ടാക്ക്കിയ ആള്‍ക്ക് കടം ഉണ്ടായിക്കൂടെ..അല്ല പിന്നെ..ഫേസ് ബുക്ക്‌ ഇല്‍ കേറി ഷേക്ക്‌ മോഹമ്മേദ്‌ നു ഒരു ലൈക്‌ കൊടുത്തു..അഹ ഷേക്ക്‌ നോട കളി...താഴെ ഷേക്ക്‌ മോഹമ്മേദ്‌ റോക്ക്സ് എന്നും എഴുതി..അറബികള്‍ വല്ലോം കണ്ടു നല്ല പണി തന്നാലോ..ഇരിക്കട്ടെ..പോയാല്‍ ഒരു ക്ലിക്ക്കിട്ടിയാലോ..കാലം പോകുന്ന അനുസരിച്ച് ചൊല്ലുകളും  rewrite ചെയ്യണം..പിന്നെ കഴിഞ്ഞ ഒരു 2 മാസത്തിനു ഇടയില്‍ സംഭവിച്ച മേജര്‍ difference എന്ന് വച്ചാല്‍ ഓര്‍ക്കുട്ട് ഇനോട് ഉള്ള ആസക്തി കുറഞ്ഞു ഫേസ് ബുക്ക്‌ ഇല്‍ എത്തി..ഇപ്പൊ ഫേസ് ബുക്ക്‌ അല്ലെ സ്റ്റൈല്‍.കൊച്ചു പിള്ളേര്‍ എല്ലാം അതില്‍ അല്ലെ..മുട്ടന്‍ updates ആണ്..കല്യാണം കഴിച്ചാല്‍ എന്താ എന്ന് ഒരു ആലോചനയും വരാതെ ഇല്ല..ഇതു പ്രൊഫൈല്‍ ഇല്‍ കേറിയാലും wedding പിക്സ്,engagment പിക്സ് ഇതൊക്കെയേ കാണാന്‍ ഉള്ളൂ..ഇനി മെയില്‍ ഒന്ന്നു ഓപ്പണ്‍ ചെയ്യാം എന്ന് വച്ചാല്‍ ആരേലും മെയില്‍ അയക്കും..ദേ ഇതാണ് എന്‍റെ വുഡ് ബി/fiancee നീ നോക്ക് എങ്ങനെ ഉണ്ട് എന്നൊക്കെ..ആകെ പാടെ സെന്റി ആവും ഇതൊക്കെ കാണുമ്പോള്‍..പണ്ട് കൂടെ Ashlee സായിപ്പു ഉണ്ടാരുന്നപ്പോള്‍ കൂടെ ദുഖിക്കാന്‍ ഒരാള്‍ ഉണ്ടാരുന്നു..പുള്ളി ഇപ്പോളും അത് തന്നെ പക്ഷെ ഞാന്‍ ഇവിടെ ആയി പോയല്ലോ...എന്ന പിന്നെ ഒരെണ്ണം നോക്കി കളയാം എന്ന് കരുതി m4 marry ഇല്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിട്ടു ഒരു പട്ടി കുഞ്ഞു പോലും കേറി നോക്കുന്നില്ല..അവിടേം senti ..ഇനി  എന്നാണോ നമുക്ക് ഒക്കെ..ദേ അതിന്‍റെ ഇടെല്‍ ആണ് ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫ്രണ്ട് വിളിച്ചു senti അടിച്ചത് അവന്‍റെ വൈഫ്‌ അവന്‍റെ ചാറ്റിങ് ഹിസ്റ്ററി മൊത്തം വായിച്ചു നോക്കി ഇതാര അതാരാ എന്നൊക്കെ ചോദിയ്ക്കാന്‍ തുടങ്ങി അത്രേ..ഇത് കേട്ടതും ഞാന്‍ എന്‍റെ ചാറ്റ് ഹിസ്റ്ററി മൊത്തത്തില്‍ ഡിലീറ്റ് ചെയ്താലോ എന്ന് ആലോചിക്കുവാ...ഇതെങ്ങാനും കണ്ടാല്‍ എപ്പോ divorce ആയി എന്ന് ചോദിച്ചാല്‍  പോരെ..അല്ലേല്‍ തന്നെ എത്ര കള്ളത്തരം പറഞ്ഞിട്ട് ആണ് ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയത് തന്നെ..Athletic ബില്‍ഡ്,ക്യൂട്ട്,handsome ,കര്‍ത്താവു പോലും പൊറുക്കില്ല..അത്രേം ഉടായിപ്പ് കാണിച്ചിട്ട് കെട്ടി കൊണ്ടേ വന്നു divorce ഉം കൂടെ ആയ പിന്നെ പറയേണ്ടാ. ഇവിടെ പിന്നെ ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം എന്‍റെ കൊറേ old colleauges ഇവിടെ ഉണ്ട് girls..എല്ലാരും married ..പക്ഷെ അവര്‍ എപ്പോ പാര്‍ട്ടി നടത്തിയാലും എന്നെ വിളിക്കാറുണ്ട്.. ഞാന്‍ ആണ് ആകെ ഉള്ള ഒരു bachelor ..അവരോടു ഉള്ള നന്ദി ഈ അവസരത്തില്‍ ഞാന്‍ പ്രകാശിപ്പിക്കുന്നു ..ഒള്ള കാര്യം പറയാമല്ലോ...matrimonial ഇല്‍ ഒന്നും ഇട്ടിട്ടു വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല..എന്ന പിന്നെ ബ്ലോഗ്‌ എഴുതി ഒന്ന് ട്രൈ ചെയ്തേക്കാം എന്ന് കരുതി അത് ആണ് ഈ ബ്ലോഗ്‌..എല്ലാ നൂതന സങ്കേതങ്ങളും പരീക്ഷിചെക്കാം..പോയാല്‍ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ കിട്ടിയാലോ..പിന്നെ ഈ ഫോട്ടോ ഉം ആദ്യത്തെ dialouges ഉം ഞാന്‍ ഇത് എന്‍റെ ഗുരുനാഥന്‍  ആയ വിജയ്‌ പൌള്‍ നു സമര്‍പ്പിക്കുന്നു..സെന്റി എങ്ങനെ അടിക്കണം എന്ന് ഞാന്‍ പിച്ച വച്ചു നടന്ന കാലത്ത് എന്നെ പഠിപ്പിച്ച വിജയ്‌ ക്ക് ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു...ചെമ്മീന്‍ ഇല്‍ തുടങ്ങിയത് അല്ലെ അവിടെ തന്നെ അവസാനിപ്പിച്ചേക്കാം..


പരീകുട്ടി: കറുത്തമ്മ യാത്ര ചോദിയ്ക്കാന്‍ വന്നത് ആരിക്കും അല്ലെ ,,ഇത് വരെ നാം ഒരുമിച്ചു ആരുന്നു ഇനി ഞാന്‍ ഒറ്റക്കാണ്

കറുത്തമ്മ: എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളി 

പരീകുട്ടി: കറുത്തമ്മ പോയാല്‍ ഈ കടപ്പുറത്ത് നിന്നു  ഞാന്‍ പോകില്ല 

കറുത്തമ്മ:എന്‍റെ  കൊച്ചു മുതലാളി .

പരീകുട്ടി:ഞാന്‍ എന്നും ഇവിടെ ഇരുന്നു കറുത്തമ്മ യെ  ഓര്‍ത്തു ഉറക്കെ ഉറക്കെ പാടും 

 THE END

10 comments: