If You cant Read This Blog Insatall malayalam Font here

Friday, May 14, 2010

മലബാറി Vs പാകിസ്ഥാനി !!!

എല്ലാവര്‍ക്കും സുഖം എന്ന് വിശ്വസിക്കുന്നു..ഇവിടേം വലിയ തരക്കേട് ഇല്ല..ജീവിച്ചു പോകുന്നു..എന്നാ  പിന്നെ വെള്ളി ആഴ്ച ആണ് ഒരു പോസ്റ്റ്‌ എഴുതാം എന്ന് വിചാരിക്കുന്നു..ഇത് എഴുതാന്‍ കാരണം ഒരു ടാക്സി യാത്ര ആണ്..ടാക്സി യാത്ര ഏന് പറയുമ്പോള്‍ ഇവിടുത്തെ ടാക്സി യെ പറ്റി ഒന്ന് പറയാതെ പറ്റില്ല..നാട്ടില്‍ ഉള്ള പോലെ ഉള്ള ഓട്ടോ, ambassdor  അങ്ങനത്ത സാധനം ഒന്നും ഇവിടെ ഇല്ല...ഇവിടെ ഉള്ള ടാക്സി എന്ന് പറഞ്ഞാല്‍ Toyota Camry ആണ്..ഇന്ത്യ ഇല്‍ വച്ചു Camry ഞാന്‍ കണ്ടിട്ടുള്ളത് വലിയ കാശ് കാരുടെ കയ്യില്‍ ഒക്കെ ആണ്..ഇവിടെ ദേ ടാക്സി വരെ...ഹോ സമ്മതിക്കണം,എണ്ണയുടെ ഒരു പവര്‍!!!ഒരു ദിവസം പണി ഒക്കെ കഴിഞ്ഞു തളര്‍ന്നു ബസ്‌ സ്റ്റോപ്പ്‌ ഇല്‍ ബസ്‌ കേറാന്‍ നിക്കുവാണ്..ഒരു പത്തു മിനിറ്റ് നോക്കി ബസ്‌ വരുന്നില്ല..അപ്പൊ ദേ അടുത്ത് നിന്ന ഒരു മലയാളി വന്നു ചോദിക്കുന്നു Rolla ക്ക് അല്ലെ?നമ്മള്‍ 2 പേരും ഉണ്ട്, ടാക്സി ഷെയര്‍ ചെയ്യാം,പിന്നെ എനിക്കാണോ പ്രശ്നം?ചലോ rolla..ടാക്സി ഇല്‍ കേറി..ഇവിടുത്തെ ടാക്സി ഡ്രൈവര്‍ മാര്‍ 80% ഉം അഫ്ഘാനി പാകിസ്ഥാനി തുടങ്ങിയ ജാതി ആണ്...അത് ഓരോ സെക്ടര്‍ കൈ അടക്കി വെച്ചിരുക്കുന്നത് ഓരോ ജാതി ആണ്..supermarket മൊത്തം നടത്തുന്നത് മലയാളി കള്‍ ആണ്,അവിടെ എല്ലാം കൌണ്ടര്‍ ഇല്‍ ഇരിക്കുന്നത് philippinos ആണ് ..അങ്ങനെ ഓരോരുത്തര്‍ ഓരോന്ന് കൈ അടക്കി വച്ചു ഇരിക്കുന്നു..അങ്ങനെ ടാക്സി യാത്ര ആരംഭിച്ചു..ഇച്ചിര ട്രാഫിക്‌ ഒക്കെ ഉണ്ട്..നല്ല ശക്തി ഉള്ള ac ആയതു കൊണ്ടു ഞാന്‍ ഒന്ന് ഉറക്കം പിടിച്ചു വരുവാരുന്നു..അപ്പോളാണ് ദേ അവിടെ RTA ഉടെ ഒരു ബസ്‌ puncture ആയി ട്രാഫിക്‌ ഇച്ചിര ബ്ലോക്ക്‌ ആയതു..RTA എന്നാല്‍ ദുബായ് ഇലെ KSRTC ..അതിന്‍റെ ഡ്രൈവര്‍ അത് ഒതുക്കി ഇട്ടു വണ്ടി ഒക്കെ തിരിച്ചു വിടുന്നു..അവന്‍റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് അവന്‍ മലയാളി ആണെന്ന്..RTA കൈ അടക്കി വച്ചിരിക്കുന്നത് മലയാളികള്‍ ആണ്..അവന്‍റെ മുഖം കണ്ടതും ഈ പകിസ്തനിക്ക് കലി ഇളകി..അവന്‍ അങ്ങ് ഇവനെ ചീത്ത വിളിക്കാന്‍ തുടങ്ങി..ഇവനൊക്കെ ഇത് മാറ്റി ഇട്ടു കൂടെ മൊട്ട ആയാല്‍ എന്നൊക്കെ അയാള്‍ ഹിന്ദി ഇല്‍ പറയുന്നു..പിന്നെ കൊറേ ചീത്ത ഉം..അല്ലേലും ഈ മലബാറികള്‍ എല്ലാം ഇങ്ങനെ ആണ് എന്നൊക്കെ..ഇനി മലാബാരികളെ പറ്റി..അത് മറ്റാരുമല്ല നമ്മള്‍ മലയാളികള്‍ തന്നെ..ഇവിടെ നമ്മള്‍ അങ്ങനെ ആണ് അറിയപ്പെടുന്നത്..തിരുവിതാംകൂര്‍ കാരും കൊച്ചിക്കാരും ഒന്നും ഇല്ലേ ഇവിടെ..ഉണ്ടേലും എല്ലാരും മലബാറികള്‍ ആണ്..അങ്ങേരു ഈ മലാബാരികളെ കുറ്റം പറഞ്ഞതും എന്‍റെ അടുത്തിരുന്ന മലയാളിക്ക് അത് അങ്ങ് കൊണ്ടു..പുള്ളി അങ്ങ് രോഷം കൊണ്ടു..നിങ്ങള്‍ ഇങ്ങനെ ആണോ..മറ്റു ഒരുത്തന് ദുഃഖം വരുമ്പോള്‍ സന്തോഷിക്കുവാണോ..ഞാന്‍ 25 കൊല്ലം ആയി ഇവിടെ ഉണ്ട് നിങ്ങളെ പോലെ ഒരുത്തനെ കണ്ടിട്ടില്ല എന്നൊക്കെ..നിങ്ങള്ക്ക് ബോധം ഇല്ല എന്നൊക്കെ പുള്ളി..അത് പകിസ്തനിക്കും അങ്ങ് കൊണ്ടു...അവന്‍ പറേന്നത്‌ നിങ്ങടെ മൊട്ട ചാവല്‍ കഴിച്ചാല്‍ വയറു വക്കും എന്നെ ഉള്ളൂ ശക്തി വേണേല്‍ പാകിസ്ഥാനി റൊട്ടി കഴിക്കണം അത്രേ..ഇവര് തമ്മില്‍ പൊരിഞ്ഞ വാഗ്വാദം..ഇത് കേട്ടു ഞാനും പിന്നെ ഒരു പാവം തമിഴനും..അവന്‍ എന്ന പറയാനാ പാവം...ഞാന്‍ മൊബൈല്‍ ഇല്‍ പാട്ടു ഇച്ചിര  കൂടി ഉറക്കെ വച്ചു..മലബാരിയെ സപ്പോര്‍ട്ട് ചെയ്യണം എന്ന് ഞാന്‍ വിചാരിച്ചതാണ്..പക്ഷെ നമ്മുടെ അച്ചായന്‍ ഫുള്‍ ഫോം ഇല്‍ ആണ്..ആരും വേണ്ട ഞാന്‍ ഒറ്റയ്ക്ക് തീര്തോളം..എന്ന മട്ടിലാണ്‌ അങ്ങേരു...പോരാട്ടം മുറുകി...അച്ചായന്‍ പറേന്നത്‌ പക്സിതനികള്‍ ക്ക് ബുദ്ധി ഇല്ല..അത് ഒരു കുഞ്ഞി കുരു  ന്‍റെ അത്രേ ഉള്ളൂ എന്നാണ്...പാകിസ്ഥാനി പറേന്നത്‌ മലബാരിക്ക് ശക്തി ഇല്ല എന്ന്...അങ്ങനെ thakkath ഉം dimaag തമ്മില്‍ ഉള്ള അടി ആയി അത് മാറി..അച്ചായന്‍ ഇങ്ങേരെ അടിക്കും എന്ന സ്ഥിതി ആയി..അവന്‍റെ മുഖവും അങ്ങ് ചുവന്നു ആകെ പാടെ ഹോ ഒന്ന് കാണേണ്ടാതരുന്നു...തമിഴന്‍ നഹി നഹി എന്നൊക്കെ പറഞ്ഞു നോക്കി..എന്ന ആവാന്‍..ഒന്നും നടക്കുന്നില്ല..ഞാന്‍ അച്ചായനോട് പറഞ്ഞു അച്ചായ മതി നിര്‍ത്തു..ഇല്ല ഒന്ന് അടങ്ങിയെലും അച്ചായന്‍ വിടുന്ന മട്ടില്ല..അങ്ങനെ അങ്ങ് rolla വരെ ഈ കളി തുടര്‍ന്നു..ഇറങ്ങാന്‍  ആയപ്പോള്‍ അച്ചായന്‍ അങ്ങേരോട് അങ്ങ് കമ്പനി ആയി..ചുമ്മാ പറഞ്ഞതാ എന്നൊക്കെ അങ്ങേരും അങ്ങനെ തന്നെ ..22 ദിര്‍ഹം ആയി 20 മതി എന്ന് അയാള്‍...ഹോ അടേം ചക്കരേം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്..ഭയങ്കര സ്നേഹം...ഇതാണ് ഇവിടുത്തെ സ്ഥിതി..എന്തൊക്കെ പറഞ്ഞാലും ഇവന്മാരുടെ റൊട്ടി കിടിലം ആണ്...ഒരു പാകിസ്ഥാനി  റൊട്ടി കഴിച്ചു കൊണ്ടു ഈ കഥ അവസാനിപ്പിക്കുന്നു

Wednesday, May 5, 2010

വലിയ ദുബായ് ഉം ചെറിയ മനുഷ്യരും!!!

ഈ പോസ്റ്റ്‌ എന്നെ എഴുതാന്‍ പ്രേരിപ്പിച്ച ഒരു സംഭവം ഉണ്ട്..ഞാന്‍ ബുര്‍ജ് ദുബായ് ഛെ അല്ല ബുര്‍ജ് ഖലിഫ കാണാന്‍ പോയ ഒരു സംഭവം..ദുബായ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാരുടെം മനസിലേക്ക് ഓടി വരുന്നത് വലിയ കെട്ടിടങ്ങളും കാര്‍ കളും ഷോപ്പിംഗ്‌ മാള്‍ കളും  ഒക്കെ ആണ്..അതൊക്കെ ഇവിടെ ഉണ്ട്..ഇതൊക്കെ നമ്മള്‍ വെളിയില്‍ നിന്നു നോക്കുമ്പോള്‍..പിന്നെ ഗള്‍ഫ്‌ ഇല്‍ പോയ എല്ലാ ആള്‍ക്കാര്‍ക്കും കാശ് ഉണ്ട്..അങ്ങനെ ഒക്കെ ആണ് അല്ലെ? അത് കൊണ്ടു ഞാനും വിചാരിച്ചിരുന്നത് ഇവിടെ എന്ന കാശ് അങ്ങ് ചുമ്മാ കൊടുക്കുവാരിക്കും എല്ലാര്ക്കും എന്ന് ആരുന്നു..ഇപ്പോള്‍ ഓര്‍മ വരുന്ന ഒരു dialouge ഉണ്ട്  ശ്രീനിവാസന്‍ അഴകിയ രാവണനില്‍ പറയുന്നത്..ഇവിടെ വരുന്ന എല്ലാര്ക്കും 100 രൂപ കൊടുക്കുന്നുണ്ടെന്നു കേട്ടു,അത് മേടിക്കാന്‍ വന്നതാ..അത് കിട്ടിയിരുന്നേല്‍ അങ്ങ് പോകമാരുന്നു എന്ന് പറയുന്ന ആ dialouge ..പക്ഷെ നമ്മള്‍ ദുബായ് ല്‍ ശരിക്ക് ഒന്ന് നോക്കിയാല്‍ കാണുന്ന ചിത്രം വളരെ ദയനീയം ആണ്..ഞാന്‍ ഈ പോസ്റ്റ്‌ ന്‍റെ കവര്‍ ആയി ഇട്ടിരിക്കുന്ന ഈ പടം ആണ് എന്നെ ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ച ആ സംഭവം..828 മീറ്റര്‍ ഉയരം ഉണ്ട് ബുര്‍ജ് നു..പക്ഷെ അത് ഉണ്ടാവാന്‍ വേണ്ടി പണി എടുത്ത ലക്ഷ കണക്കിന് പണിക്കാരുടെ വേദന നമ്മള്‍ ആരും കണ്ടില്ല..ഹോ 800 മീറ്റര്‍ പോക്കതിന്നു ഒക്കെ..ഞാന്‍ അതൊന്നും കണ്ടില്ല..പക്ഷെ rope   ല്‍ തൂങ്ങി കിടന്നു അത് തുടക്കുന്നത് കാണാന്‍ പറ്റി..സമ്മതിച്ചു കൊടുക്കണം..ഇതൊക്കെ ചെയ്യുന്നത് ഡെയിലി 1000  രൂപ പോലും കിട്ടാത്ത പണി ആണെന്നുള്ളതാണ് അതിലും സങ്കടം..ചെയ്യുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഉള്ള സൌത്ത് ഏഷ്യന്‍സ് ഉം..പണ്ട് നാട്ടില്‍ എല്ലാരും പറയ്ന്നത് എത്ര ശരിയാ...ഇവന്‍ ഇതൊക്കെ ഇവിടെ കാണി ചിരുന്നേല്‍...ഇത് ഒരു ഉദാഹരണം മാത്രം..പച്ച വെള്ളം പോലും കിട്ടാത്ത മണലാരണ്യത്തില്‍ പോയി കിടന്നു കെട്ടിടം പണിയുന്ന ആള്‍ക്കാരും ഉണ്ട്..പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവിടെ ഇന്ത്യന്‍സ് നു ഒക്കെ ഒരു 3rd റേറ്റ് പരിഗണന ആണ് എനുള്ളത്‌ ഒരു സത്യം ആണ്..ആ കാര്യത്തില്‍ നമ്മള്‍ ഒക്കെ അമേരിക്ക യെ സമ്മതിച്ചു കൊടുക്കണം..ആ പിന്നെ അവിടെ എല്ലാം കുടി ഏറ്റക്കാര്‍ ആണല്ലോ...ശരിക്കും ഇവിടെ വന്ന ദിവസം മുതല്‍ ഞാന്‍ വിചാരിച്ചിട്ടുണ്ട് ഈ അറബികളെ പറ്റി..They are really privillaged ppl..to be born in such a country..ഒന്നും  ചെയ്യാതെ ബോസ്സ് ആയി ഇരിക്കുവ..അങ്ങനത്ത എത്ര അറബാബ് മാര്‍..അറബാബ് എന്നാല്‍ അറിയാത്തവര്‍ക്ക് വേണ്ടി അറബാബ് എന്നാല്‍ ഇവിടെ ബിസിനസ്‌ ചെയ്യണേല്‍ ഒരു അറബി partner വേണം..അയാളെ ഓമനതത്തോടെ വിളിക്കുന്ന പേര് ആണ് അത്..നമ്മുടെ പ്രായത്തില്‍ ഉള്ള അറബികള്‍ ഒക്കെ ഇപ്പൊ reception ലും ഒക്കെ ഇരിക്കാന്‍ തുടങ്ങി..അങ്ങനെ ഒരു രാജ്യം..അവിടെ ഒരു unprivillaged expat ആയി ഞാനും ഇവിടെ!!!