If You cant Read This Blog Insatall malayalam Font here

Wednesday, May 5, 2010

വലിയ ദുബായ് ഉം ചെറിയ മനുഷ്യരും!!!

ഈ പോസ്റ്റ്‌ എന്നെ എഴുതാന്‍ പ്രേരിപ്പിച്ച ഒരു സംഭവം ഉണ്ട്..ഞാന്‍ ബുര്‍ജ് ദുബായ് ഛെ അല്ല ബുര്‍ജ് ഖലിഫ കാണാന്‍ പോയ ഒരു സംഭവം..ദുബായ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാരുടെം മനസിലേക്ക് ഓടി വരുന്നത് വലിയ കെട്ടിടങ്ങളും കാര്‍ കളും ഷോപ്പിംഗ്‌ മാള്‍ കളും  ഒക്കെ ആണ്..അതൊക്കെ ഇവിടെ ഉണ്ട്..ഇതൊക്കെ നമ്മള്‍ വെളിയില്‍ നിന്നു നോക്കുമ്പോള്‍..പിന്നെ ഗള്‍ഫ്‌ ഇല്‍ പോയ എല്ലാ ആള്‍ക്കാര്‍ക്കും കാശ് ഉണ്ട്..അങ്ങനെ ഒക്കെ ആണ് അല്ലെ? അത് കൊണ്ടു ഞാനും വിചാരിച്ചിരുന്നത് ഇവിടെ എന്ന കാശ് അങ്ങ് ചുമ്മാ കൊടുക്കുവാരിക്കും എല്ലാര്ക്കും എന്ന് ആരുന്നു..ഇപ്പോള്‍ ഓര്‍മ വരുന്ന ഒരു dialouge ഉണ്ട്  ശ്രീനിവാസന്‍ അഴകിയ രാവണനില്‍ പറയുന്നത്..ഇവിടെ വരുന്ന എല്ലാര്ക്കും 100 രൂപ കൊടുക്കുന്നുണ്ടെന്നു കേട്ടു,അത് മേടിക്കാന്‍ വന്നതാ..അത് കിട്ടിയിരുന്നേല്‍ അങ്ങ് പോകമാരുന്നു എന്ന് പറയുന്ന ആ dialouge ..പക്ഷെ നമ്മള്‍ ദുബായ് ല്‍ ശരിക്ക് ഒന്ന് നോക്കിയാല്‍ കാണുന്ന ചിത്രം വളരെ ദയനീയം ആണ്..ഞാന്‍ ഈ പോസ്റ്റ്‌ ന്‍റെ കവര്‍ ആയി ഇട്ടിരിക്കുന്ന ഈ പടം ആണ് എന്നെ ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ച ആ സംഭവം..828 മീറ്റര്‍ ഉയരം ഉണ്ട് ബുര്‍ജ് നു..പക്ഷെ അത് ഉണ്ടാവാന്‍ വേണ്ടി പണി എടുത്ത ലക്ഷ കണക്കിന് പണിക്കാരുടെ വേദന നമ്മള്‍ ആരും കണ്ടില്ല..ഹോ 800 മീറ്റര്‍ പോക്കതിന്നു ഒക്കെ..ഞാന്‍ അതൊന്നും കണ്ടില്ല..പക്ഷെ rope   ല്‍ തൂങ്ങി കിടന്നു അത് തുടക്കുന്നത് കാണാന്‍ പറ്റി..സമ്മതിച്ചു കൊടുക്കണം..ഇതൊക്കെ ചെയ്യുന്നത് ഡെയിലി 1000  രൂപ പോലും കിട്ടാത്ത പണി ആണെന്നുള്ളതാണ് അതിലും സങ്കടം..ചെയ്യുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഉള്ള സൌത്ത് ഏഷ്യന്‍സ് ഉം..പണ്ട് നാട്ടില്‍ എല്ലാരും പറയ്ന്നത് എത്ര ശരിയാ...ഇവന്‍ ഇതൊക്കെ ഇവിടെ കാണി ചിരുന്നേല്‍...ഇത് ഒരു ഉദാഹരണം മാത്രം..പച്ച വെള്ളം പോലും കിട്ടാത്ത മണലാരണ്യത്തില്‍ പോയി കിടന്നു കെട്ടിടം പണിയുന്ന ആള്‍ക്കാരും ഉണ്ട്..പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവിടെ ഇന്ത്യന്‍സ് നു ഒക്കെ ഒരു 3rd റേറ്റ് പരിഗണന ആണ് എനുള്ളത്‌ ഒരു സത്യം ആണ്..ആ കാര്യത്തില്‍ നമ്മള്‍ ഒക്കെ അമേരിക്ക യെ സമ്മതിച്ചു കൊടുക്കണം..ആ പിന്നെ അവിടെ എല്ലാം കുടി ഏറ്റക്കാര്‍ ആണല്ലോ...ശരിക്കും ഇവിടെ വന്ന ദിവസം മുതല്‍ ഞാന്‍ വിചാരിച്ചിട്ടുണ്ട് ഈ അറബികളെ പറ്റി..They are really privillaged ppl..to be born in such a country..ഒന്നും  ചെയ്യാതെ ബോസ്സ് ആയി ഇരിക്കുവ..അങ്ങനത്ത എത്ര അറബാബ് മാര്‍..അറബാബ് എന്നാല്‍ അറിയാത്തവര്‍ക്ക് വേണ്ടി അറബാബ് എന്നാല്‍ ഇവിടെ ബിസിനസ്‌ ചെയ്യണേല്‍ ഒരു അറബി partner വേണം..അയാളെ ഓമനതത്തോടെ വിളിക്കുന്ന പേര് ആണ് അത്..നമ്മുടെ പ്രായത്തില്‍ ഉള്ള അറബികള്‍ ഒക്കെ ഇപ്പൊ reception ലും ഒക്കെ ഇരിക്കാന്‍ തുടങ്ങി..അങ്ങനെ ഒരു രാജ്യം..അവിടെ ഒരു unprivillaged expat ആയി ഞാനും ഇവിടെ!!!

No comments:

Post a Comment