If You cant Read This Blog Insatall malayalam Font here
Friday, May 14, 2010
മലബാറി Vs പാകിസ്ഥാനി !!!
എല്ലാവര്‍ക്കും സുഖം എന്ന് വിശ്വസിക്കുന്നു..ഇവിടേം വലിയ തരക്കേട് ഇല്ല..ജീവിച്ചു പോകുന്നു..എന്നാ പിന്നെ വെള്ളി ആഴ്ച ആണ് ഒരു പോസ്റ്റ് എഴുതാം എന്ന് വിചാരിക്കുന്നു..ഇത് എഴുതാന്‍ കാരണം ഒരു ടാക്സി യാത്ര ആണ്..ടാക്സി യാത്ര ഏന് പറയുമ്പോള്‍ ഇവിടുത്തെ ടാക്സി യെ പറ്റി ഒന്ന് പറയാതെ പറ്റില്ല..നാട്ടില്‍ ഉള്ള പോലെ ഉള്ള ഓട്ടോ, ambassdor അങ്ങനത്ത സാധനം ഒന്നും ഇവിടെ ഇല്ല...ഇവിടെ ഉള്ള ടാക്സി എന്ന് പറഞ്ഞാല്‍ Toyota Camry ആണ്..ഇന്ത്യ ഇല്‍ വച്ചു Camry ഞാന്‍ കണ്ടിട്ടുള്ളത് വലിയ കാശ് കാരുടെ കയ്യില്‍ ഒക്കെ ആണ്..ഇവിടെ ദേ ടാക്സി വരെ...ഹോ സമ്മതിക്കണം,എണ്ണയുടെ ഒരു പവര്‍!!!ഒരു ദിവസം പണി ഒക്കെ കഴിഞ്ഞു തളര്‍ന്നു ബസ് സ്റ്റോപ്പ് ഇല്‍ ബസ് കേറാന്‍ നിക്കുവാണ്..ഒരു പത്തു മിനിറ്റ് നോക്കി ബസ് വരുന്നില്ല..അപ്പൊ ദേ അടുത്ത് നിന്ന ഒരു മലയാളി വന്നു ചോദിക്കുന്നു Rolla ക്ക് അല്ലെ?നമ്മള്‍ 2 പേരും ഉണ്ട്, ടാക്സി ഷെയര്‍ ചെയ്യാം,പിന്നെ എനിക്കാണോ പ്രശ്നം?ചലോ rolla..ടാക്സി ഇല്‍ കേറി..ഇവിടുത്തെ ടാക്സി ഡ്രൈവര്‍ മാര്‍ 80% ഉം അഫ്ഘാനി പാകിസ്ഥാനി തുടങ്ങിയ ജാതി ആണ്...അത് ഓരോ സെക്ടര്‍ കൈ അടക്കി വെച്ചിരുക്കുന്നത് ഓരോ ജാതി ആണ്..supermarket മൊത്തം നടത്തുന്നത് മലയാളി കള്‍ ആണ്,അവിടെ എല്ലാം കൌണ്ടര്‍ ഇല്‍ ഇരിക്കുന്നത് philippinos ആണ് ..അങ്ങനെ ഓരോരുത്തര്‍ ഓരോന്ന് കൈ അടക്കി വച്ചു ഇരിക്കുന്നു..അങ്ങനെ ടാക്സി യാത്ര ആരംഭിച്ചു..ഇച്ചിര ട്രാഫിക് ഒക്കെ ഉണ്ട്..നല്ല ശക്തി ഉള്ള ac ആയതു കൊണ്ടു ഞാന്‍ ഒന്ന് ഉറക്കം പിടിച്ചു വരുവാരുന്നു..അപ്പോളാണ് ദേ അവിടെ RTA ഉടെ ഒരു ബസ് puncture ആയി ട്രാഫിക് ഇച്ചിര ബ്ലോക്ക് ആയതു..RTA എന്നാല്‍ ദുബായ് ഇലെ KSRTC ..അതിന്‍റെ ഡ്രൈവര്‍ അത് ഒതുക്കി ഇട്ടു വണ്ടി ഒക്കെ തിരിച്ചു വിടുന്നു..അവന്‍റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് അവന്‍ മലയാളി ആണെന്ന്..RTA കൈ അടക്കി വച്ചിരിക്കുന്നത് മലയാളികള്‍ ആണ്..അവന്‍റെ മുഖം കണ്ടതും ഈ പകിസ്തനിക്ക് കലി ഇളകി..അവന്‍ അങ്ങ് ഇവനെ ചീത്ത വിളിക്കാന്‍ തുടങ്ങി..ഇവനൊക്കെ ഇത് മാറ്റി ഇട്ടു കൂടെ മൊട്ട ആയാല്‍ എന്നൊക്കെ അയാള്‍ ഹിന്ദി ഇല്‍ പറയുന്നു..പിന്നെ കൊറേ ചീത്ത ഉം..അല്ലേലും ഈ മലബാറികള്‍ എല്ലാം ഇങ്ങനെ ആണ് എന്നൊക്കെ..ഇനി മലാബാരികളെ പറ്റി..അത് മറ്റാരുമല്ല നമ്മള്‍ മലയാളികള്‍ തന്നെ..ഇവിടെ നമ്മള്‍ അങ്ങനെ ആണ് അറിയപ്പെടുന്നത്..തിരുവിതാംകൂര്‍ കാരും കൊച്ചിക്കാരും ഒന്നും ഇല്ലേ ഇവിടെ..ഉണ്ടേലും എല്ലാരും മലബാറികള്‍ ആണ്..അങ്ങേരു ഈ മലാബാരികളെ കുറ്റം പറഞ്ഞതും എന്‍റെ അടുത്തിരുന്ന മലയാളിക്ക് അത് അങ്ങ് കൊണ്ടു..പുള്ളി അങ്ങ് രോഷം കൊണ്ടു..നിങ്ങള്‍ ഇങ്ങനെ ആണോ..മറ്റു ഒരുത്തന് ദുഃഖം വരുമ്പോള്‍ സന്തോഷിക്കുവാണോ..ഞാന്‍ 25 കൊല്ലം ആയി ഇവിടെ ഉണ്ട് നിങ്ങളെ പോലെ ഒരുത്തനെ കണ്ടിട്ടില്ല എന്നൊക്കെ..നിങ്ങള്ക്ക് ബോധം ഇല്ല എന്നൊക്കെ പുള്ളി..അത് പകിസ്തനിക്കും അങ്ങ് കൊണ്ടു...അവന്‍ പറേന്നത് നിങ്ങടെ മൊട്ട ചാവല്‍ കഴിച്ചാല്‍ വയറു വക്കും എന്നെ ഉള്ളൂ ശക്തി വേണേല്‍ പാകിസ്ഥാനി റൊട്ടി കഴിക്കണം അത്രേ..ഇവര് തമ്മില്‍ പൊരിഞ്ഞ വാഗ്വാദം..ഇത് കേട്ടു ഞാനും പിന്നെ ഒരു പാവം തമിഴനും..അവന്‍ എന്ന പറയാനാ പാവം...ഞാന്‍ മൊബൈല്‍ ഇല്‍ പാട്ടു ഇച്ചിര കൂടി ഉറക്കെ വച്ചു..മലബാരിയെ സപ്പോര്‍ട്ട് ചെയ്യണം എന്ന് ഞാന്‍ വിചാരിച്ചതാണ്..പക്ഷെ നമ്മുടെ അച്ചായന്‍ ഫുള്‍ ഫോം ഇല്‍ ആണ്..ആരും വേണ്ട ഞാന്‍ ഒറ്റയ്ക്ക് തീര്തോളം..എന്ന മട്ടിലാണ് അങ്ങേരു...പോരാട്ടം മുറുകി...അച്ചായന്‍ പറേന്നത് പക്സിതനികള്‍ ക്ക് ബുദ്ധി ഇല്ല..അത് ഒരു കുഞ്ഞി കുരു ന്‍റെ അത്രേ ഉള്ളൂ എന്നാണ്...പാകിസ്ഥാനി പറേന്നത് മലബാരിക്ക് ശക്തി ഇല്ല എന്ന്...അങ്ങനെ thakkath ഉം dimaag തമ്മില്‍ ഉള്ള അടി ആയി അത് മാറി..അച്ചായന്‍ ഇങ്ങേരെ അടിക്കും എന്ന സ്ഥിതി ആയി..അവന്‍റെ മുഖവും അങ്ങ് ചുവന്നു ആകെ പാടെ ഹോ ഒന്ന് കാണേണ്ടാതരുന്നു...തമിഴന്‍ നഹി നഹി എന്നൊക്കെ പറഞ്ഞു നോക്കി..എന്ന ആവാന്‍..ഒന്നും നടക്കുന്നില്ല..ഞാന്‍ അച്ചായനോട് പറഞ്ഞു അച്ചായ മതി നിര്‍ത്തു..ഇല്ല ഒന്ന് അടങ്ങിയെലും അച്ചായന്‍ വിടുന്ന മട്ടില്ല..അങ്ങനെ അങ്ങ് rolla വരെ ഈ കളി തുടര്‍ന്നു..ഇറങ്ങാന്‍ ആയപ്പോള്‍ അച്ചായന്‍ അങ്ങേരോട് അങ്ങ് കമ്പനി ആയി..ചുമ്മാ പറഞ്ഞതാ എന്നൊക്കെ അങ്ങേരും അങ്ങനെ തന്നെ ..22 ദിര്‍ഹം ആയി 20 മതി എന്ന് അയാള്‍...ഹോ അടേം ചക്കരേം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്..ഭയങ്കര സ്നേഹം...ഇതാണ് ഇവിടുത്തെ സ്ഥിതി..എന്തൊക്കെ പറഞ്ഞാലും ഇവന്മാരുടെ റൊട്ടി കിടിലം ആണ്...ഒരു പാകിസ്ഥാനി റൊട്ടി കഴിച്ചു കൊണ്ടു ഈ കഥ അവസാനിപ്പിക്കുന്നു
Subscribe to:
Post Comments (Atom)
KOLLAM I LIKE IT.......INIUM EYUUTHANAM.....................GUD LUCK...................BRO........................
ReplyDelete