If You cant Read This Blog Insatall malayalam Font here
Sunday, May 2, 2010
മലയാളി അറബി!!!
അങ്ങനെ ഗള്‍ഫില്‍ പോകാന്‍ വേണ്ടി ഞാന്‍ നമ്മുടെ nedumbassery എയര്‍പോര്‍ട്ട് ഇല്‍ എത്തി..ഉള്ളത് പറയണമല്ലോ,നല്ല എയര്‍പോര്‍ട്ട്..അവിടെ വച്ചു ആദ്യമായി ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് ഇല്‍ പറക്കുവാന്..ടെന്‍ഷന്‍ ഉണ്ടാരുന്നു..പിന്നെ aunty യും കസിന്‍സ് ഉം ഉണ്ടാരുന്നത് കൊണ്ടും..അവര്‍ക്ക് ഇത് എല്ലാ 2 -3 മാസം കൂടുമ്പോള്‍ ഉള്ള ഒരു ഹോബി ആയതു കൊണ്ടും വലിയ ടെന്‍ഷന്‍ തോന്നിയില്ല..എയര്‍ അറേബ്യ വിമാനത്തില്‍ ആണ് പറക്കുന്നത്..അറബി എയര്‍ ഹോസ്റ്റെസ് നെ ഒക്കെ വായി നോക്കി ശശി തരൂര്‍ ന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ആ cattle class വിമാനത്തില്‍ ഞാന്‍ പറന്നു..ഒരു 3 .5 മണിക്കൂര്‍ നു ഉള്ളില്‍ sharjah എയര്‍പോര്‍ട്ട് എത്തി..അപ്പോള്‍ ആണ് ചടങ്ങുകള്‍..ഇന്ത്യ അല്ല...ആദ്യമായി എനിക്ക് പണ്ട് പഠിച്ച ഇന്ത്യ ഇല്‍ നമുക്ക് ഉണ്ടാരുന്ന ആ അവകാശം നെ പറ്റി ഓര്‍മ വന്നു.എല്ലാ ഇന്ത്യ കാര്‍ക്കും ഇന്ത്യ ല്‍ എവിടെ വേണേലും സഞ്ചരിക്കാം.അവിടെ ആരുന്നപ്പോള്‍ അതുകൊണ്ട് ചാടി കേറി ഇന്നു ബാംഗ്ലൂര്‍ നാളെ ഹൈദരാബാദ് ഒക്കെ നടക്കമാരുന്നു..ഇവിടെ ആ കളി പറ്റില്ല..വിസ വേണം...അത് ഒക്കെ ഓകേ ആനെങ്ങിലെ അകത്തു കടക്കാന്‍ പറ്റൂ..കോപ്പി എന്‍റെ കയ്യില്‍ ഉണ്ട് ഒറിജിനല്‍ പോയി മേടിക്കണം..ശരി ആയിക്കോട്ടെ..ഞാന്‍ അവിടെ പോയി മേടിച്ചു..അപ്പോള്‍ ദേ അടുത്ത തോല്ല..ഐ ടെസ്റ്റ്..അവിടെ കേറണം എങ്കില്‍ കണ്ണിലെ എന്തോ ഒരു സാധനം identify ചെയ്യും അത്രേ..എന്നാല്‍ ആയിക്കോട്ടെ എന്തായാലും ഇനി തിരിച്ചു പോകാന്‍ പറ്റില്ല വന്നു പോയല്ലോ..ചെന്ന് നിന്നു...ഹോ അറബി ആണ്..ആദ്യമായി ആണ് ഒരു അറബിയെ അവന്‍റെ നാട്ടില്‍ ഞാന്‍ കാണുന്നത്..ഈ സിംഹത്തിനെ അതിന്‍റെ മടയില്‍ ചെന്ന് കാണുക എന്നൊക്കെ പറയുന്ന പോലെ..എന്തെന്നില്ലാത്ത ഒരു ബഹുമാനം ഒക്കെ എനിക്ക് അറബിയോട് തോന്നി അപ്പോള്‍..എന്നാലും ഈ കാണുന്നത് ഒക്കെ ഉണ്ടാക്കിയ വര്‍ഗം അല്ലെ...നമിച്ചിരിക്കുന്നു അണ്ണാ നമിച്ചിരിക്കുന്നു..ബഹുമാനം കാരണം എനിക്ക് അങ്ങോട്ട് ഇടിച്ചു കേറാന്‍ തന്നെ ഒരു മടി..ഞാന്‍ ലൈന്‍ ല്‍ ഇങ്ങനെ നിക്കുവാണ്..അങ്ങനെ എന്‍റെ ടേണ്‍ വന്നു..പണ്ട് പട്ടണ പ്രവേശത്തില്‍ ഗഫൂര്‍ ലാലേട്ടന് പഠിപ്പിച്ചു കൊടുത്ത പോലെ എന്‍റെ ചില സുഹൃത്തുക്കള്‍ എന്നേം കൊറേ അറബി പഠിപ്പിച്ചരുന്നു..ഞാന്‍ ഒരു സലാമു അലെക്കും ഒക്കെ തട്ടി വിട്ടു..ദേ വന്നു വാഹ് അലെക്കും ഉസലാം..ഹോ ഞാന്‍ തന്നെ ഒന്ന് പൊങ്ങി!!അറബിടെ വായില്‍ നിന്നു അടുത്ത sentence വന്നതും ഞാന്‍ ഞെട്ടി..ഇതിലേക്ക് കണ്ണ് കാണിക്കു എന്ന് മലയാളത്തില്‍..അത് നല്ല പച്ച മലയാളത്തില്‍...ഞാന്‍ ഒന്ന് കണ്ണ് അടച്ചു തുറന്നു...ഇത് അറബി തന്നെ ആണോ?അതെ തൊപ്പി ഉണ്ട്..വെള്ള കുപ്പായം ഉണ്ട്..ഇനി പണ്ട് ലാലേട്ടനും ശ്രീനിവാസനും ചെന്ന് ഇറങ്ങിയ പോലെ വല്ലോം ആണോ..ഇങ്ങനെ ആലോചിച്ചു ഞാന്‍ കണ്ണ് ആ മെഷീന്‍ ഇല്‍ വച്ചു..ദേ അടുത്ത dialouge സ്വല്പം മുന്നോട്ടു സ്വല്പം പിറകോട്ടു..വീണ്ടും ഞെട്ടല്‍..അങ്ങനെ കീ സൌണ്ട് അടിച്ചു എന്‍റെ Data റെക്കോര്‍ഡ് ആയി.."പോകാം" അതും മലയാളത്തില്‍ ഞാന്‍ ഇയാളെ ഒന്നുടെ ഒന്ന് ശരിക്ക് നോക്കി..ഏയ് അല്ല മലയാളി അല്ല...ആ വൃത്തികേടു ഒന്ന് ഫേസ് ല്‍ കാണാന്‍ ഇല്ല..എന്നാലും അത് ഒരു ഞെട്ടല്‍ തന്നെ ആരുന്നു ആദ്യമായി UAE ല്‍ ചെന്നപ്പോള്‍..പിന്നെ ഞാന്‍ wikipidea നോക്കിയപ്പോള്‍ ആണ് അറിഞ്ഞത്...uae population ല്‍ 18 % മാത്രം ആണ് UAE Nationals .80% South Asians..അതില്‍ തന്നെ 70 % മലയാളീസ്..അന്ന് ആണ് UAE എന്നാല്‍ United Kerala ആണെന്ന് അലക്സ് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് പിടി കിട്ടിയത്..എന്നാലും എനിച്ചു മലയാളം കൊരച്ചു കൊരച്ചു അറിയാം എന്ന് പറയുന്ന എല്ലാത്തിനേം ഈ അറബികളെ കൊണ്ടു കാണിക്കണം എന്ന് തോന്നിപ്പോകും...ജയ് മലയാളീസ്,ജയ് കേരള,ജയ് UAE,ജയ് അറബി!!
Subscribe to:
Post Comments (Atom)
Welcome to യുനൈറ്റഡ് കേരള!
ReplyDeleteഇനി എന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കുന്നു!
അറബി മലയാളം പറഞ്ഞത് കേട്ടല്ലോ? ഇനി മലയാളി അറബി പറയുന്നത് കേള്‍ക്കാം. സായിപ്പിനെ ഇംഗ്ലീഷ് പഠിപ്പിക്കാനും മടിക്കില്ല നമ്മള്‍!! (വേണമെങ്കില്‍ അവരോടു മലയാളവും പറയും. ദുബായ് സിനിമ കണ്ടില്ലാരുന്നോ?)
united kerala...kollaaam...
ReplyDeleteenjoy ur stay der!
ellavarkkum thanks!!!ivide onnu payattatte
ReplyDelete