If You cant Read This Blog Insatall malayalam Font here
Friday, May 14, 2010
മലബാറി Vs പാകിസ്ഥാനി !!!
എല്ലാവര്‍ക്കും സുഖം എന്ന് വിശ്വസിക്കുന്നു..ഇവിടേം വലിയ തരക്കേട് ഇല്ല..ജീവിച്ചു പോകുന്നു..എന്നാ പിന്നെ വെള്ളി ആഴ്ച ആണ് ഒരു പോസ്റ്റ് എഴുതാം എന്ന് വിചാരിക്കുന്നു..ഇത് എഴുതാന്‍ കാരണം ഒരു ടാക്സി യാത്ര ആണ്..ടാക്സി യാത്ര ഏന് പറയുമ്പോള്‍ ഇവിടുത്തെ ടാക്സി യെ പറ്റി ഒന്ന് പറയാതെ പറ്റില്ല..നാട്ടില്‍ ഉള്ള പോലെ ഉള്ള ഓട്ടോ, ambassdor അങ്ങനത്ത സാധനം ഒന്നും ഇവിടെ ഇല്ല...ഇവിടെ ഉള്ള ടാക്സി എന്ന് പറഞ്ഞാല്‍ Toyota Camry ആണ്..ഇന്ത്യ ഇല്‍ വച്ചു Camry ഞാന്‍ കണ്ടിട്ടുള്ളത് വലിയ കാശ് കാരുടെ കയ്യില്‍ ഒക്കെ ആണ്..ഇവിടെ ദേ ടാക്സി വരെ...ഹോ സമ്മതിക്കണം,എണ്ണയുടെ ഒരു പവര്‍!!!ഒരു ദിവസം പണി ഒക്കെ കഴിഞ്ഞു തളര്‍ന്നു ബസ് സ്റ്റോപ്പ് ഇല്‍ ബസ് കേറാന്‍ നിക്കുവാണ്..ഒരു പത്തു മിനിറ്റ് നോക്കി ബസ് വരുന്നില്ല..അപ്പൊ ദേ അടുത്ത് നിന്ന ഒരു മലയാളി വന്നു ചോദിക്കുന്നു Rolla ക്ക് അല്ലെ?നമ്മള്‍ 2 പേരും ഉണ്ട്, ടാക്സി ഷെയര്‍ ചെയ്യാം,പിന്നെ എനിക്കാണോ പ്രശ്നം?ചലോ rolla..ടാക്സി ഇല്‍ കേറി..ഇവിടുത്തെ ടാക്സി ഡ്രൈവര്‍ മാര്‍ 80% ഉം അഫ്ഘാനി പാകിസ്ഥാനി തുടങ്ങിയ ജാതി ആണ്...അത് ഓരോ സെക്ടര്‍ കൈ അടക്കി വെച്ചിരുക്കുന്നത് ഓരോ ജാതി ആണ്..supermarket മൊത്തം നടത്തുന്നത് മലയാളി കള്‍ ആണ്,അവിടെ എല്ലാം കൌണ്ടര്‍ ഇല്‍ ഇരിക്കുന്നത് philippinos ആണ് ..അങ്ങനെ ഓരോരുത്തര്‍ ഓരോന്ന് കൈ അടക്കി വച്ചു ഇരിക്കുന്നു..അങ്ങനെ ടാക്സി യാത്ര ആരംഭിച്ചു..ഇച്ചിര ട്രാഫിക് ഒക്കെ ഉണ്ട്..നല്ല ശക്തി ഉള്ള ac ആയതു കൊണ്ടു ഞാന്‍ ഒന്ന് ഉറക്കം പിടിച്ചു വരുവാരുന്നു..അപ്പോളാണ് ദേ അവിടെ RTA ഉടെ ഒരു ബസ് puncture ആയി ട്രാഫിക് ഇച്ചിര ബ്ലോക്ക് ആയതു..RTA എന്നാല്‍ ദുബായ് ഇലെ KSRTC ..അതിന്‍റെ ഡ്രൈവര്‍ അത് ഒതുക്കി ഇട്ടു വണ്ടി ഒക്കെ തിരിച്ചു വിടുന്നു..അവന്‍റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് അവന്‍ മലയാളി ആണെന്ന്..RTA കൈ അടക്കി വച്ചിരിക്കുന്നത് മലയാളികള്‍ ആണ്..അവന്‍റെ മുഖം കണ്ടതും ഈ പകിസ്തനിക്ക് കലി ഇളകി..അവന്‍ അങ്ങ് ഇവനെ ചീത്ത വിളിക്കാന്‍ തുടങ്ങി..ഇവനൊക്കെ ഇത് മാറ്റി ഇട്ടു കൂടെ മൊട്ട ആയാല്‍ എന്നൊക്കെ അയാള്‍ ഹിന്ദി ഇല്‍ പറയുന്നു..പിന്നെ കൊറേ ചീത്ത ഉം..അല്ലേലും ഈ മലബാറികള്‍ എല്ലാം ഇങ്ങനെ ആണ് എന്നൊക്കെ..ഇനി മലാബാരികളെ പറ്റി..അത് മറ്റാരുമല്ല നമ്മള്‍ മലയാളികള്‍ തന്നെ..ഇവിടെ നമ്മള്‍ അങ്ങനെ ആണ് അറിയപ്പെടുന്നത്..തിരുവിതാംകൂര്‍ കാരും കൊച്ചിക്കാരും ഒന്നും ഇല്ലേ ഇവിടെ..ഉണ്ടേലും എല്ലാരും മലബാറികള്‍ ആണ്..അങ്ങേരു ഈ മലാബാരികളെ കുറ്റം പറഞ്ഞതും എന്‍റെ അടുത്തിരുന്ന മലയാളിക്ക് അത് അങ്ങ് കൊണ്ടു..പുള്ളി അങ്ങ് രോഷം കൊണ്ടു..നിങ്ങള്‍ ഇങ്ങനെ ആണോ..മറ്റു ഒരുത്തന് ദുഃഖം വരുമ്പോള്‍ സന്തോഷിക്കുവാണോ..ഞാന്‍ 25 കൊല്ലം ആയി ഇവിടെ ഉണ്ട് നിങ്ങളെ പോലെ ഒരുത്തനെ കണ്ടിട്ടില്ല എന്നൊക്കെ..നിങ്ങള്ക്ക് ബോധം ഇല്ല എന്നൊക്കെ പുള്ളി..അത് പകിസ്തനിക്കും അങ്ങ് കൊണ്ടു...അവന്‍ പറേന്നത് നിങ്ങടെ മൊട്ട ചാവല്‍ കഴിച്ചാല്‍ വയറു വക്കും എന്നെ ഉള്ളൂ ശക്തി വേണേല്‍ പാകിസ്ഥാനി റൊട്ടി കഴിക്കണം അത്രേ..ഇവര് തമ്മില്‍ പൊരിഞ്ഞ വാഗ്വാദം..ഇത് കേട്ടു ഞാനും പിന്നെ ഒരു പാവം തമിഴനും..അവന്‍ എന്ന പറയാനാ പാവം...ഞാന്‍ മൊബൈല്‍ ഇല്‍ പാട്ടു ഇച്ചിര കൂടി ഉറക്കെ വച്ചു..മലബാരിയെ സപ്പോര്‍ട്ട് ചെയ്യണം എന്ന് ഞാന്‍ വിചാരിച്ചതാണ്..പക്ഷെ നമ്മുടെ അച്ചായന്‍ ഫുള്‍ ഫോം ഇല്‍ ആണ്..ആരും വേണ്ട ഞാന്‍ ഒറ്റയ്ക്ക് തീര്തോളം..എന്ന മട്ടിലാണ് അങ്ങേരു...പോരാട്ടം മുറുകി...അച്ചായന്‍ പറേന്നത് പക്സിതനികള്‍ ക്ക് ബുദ്ധി ഇല്ല..അത് ഒരു കുഞ്ഞി കുരു ന്‍റെ അത്രേ ഉള്ളൂ എന്നാണ്...പാകിസ്ഥാനി പറേന്നത് മലബാരിക്ക് ശക്തി ഇല്ല എന്ന്...അങ്ങനെ thakkath ഉം dimaag തമ്മില്‍ ഉള്ള അടി ആയി അത് മാറി..അച്ചായന്‍ ഇങ്ങേരെ അടിക്കും എന്ന സ്ഥിതി ആയി..അവന്‍റെ മുഖവും അങ്ങ് ചുവന്നു ആകെ പാടെ ഹോ ഒന്ന് കാണേണ്ടാതരുന്നു...തമിഴന്‍ നഹി നഹി എന്നൊക്കെ പറഞ്ഞു നോക്കി..എന്ന ആവാന്‍..ഒന്നും നടക്കുന്നില്ല..ഞാന്‍ അച്ചായനോട് പറഞ്ഞു അച്ചായ മതി നിര്‍ത്തു..ഇല്ല ഒന്ന് അടങ്ങിയെലും അച്ചായന്‍ വിടുന്ന മട്ടില്ല..അങ്ങനെ അങ്ങ് rolla വരെ ഈ കളി തുടര്‍ന്നു..ഇറങ്ങാന്‍ ആയപ്പോള്‍ അച്ചായന്‍ അങ്ങേരോട് അങ്ങ് കമ്പനി ആയി..ചുമ്മാ പറഞ്ഞതാ എന്നൊക്കെ അങ്ങേരും അങ്ങനെ തന്നെ ..22 ദിര്‍ഹം ആയി 20 മതി എന്ന് അയാള്‍...ഹോ അടേം ചക്കരേം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്..ഭയങ്കര സ്നേഹം...ഇതാണ് ഇവിടുത്തെ സ്ഥിതി..എന്തൊക്കെ പറഞ്ഞാലും ഇവന്മാരുടെ റൊട്ടി കിടിലം ആണ്...ഒരു പാകിസ്ഥാനി റൊട്ടി കഴിച്ചു കൊണ്ടു ഈ കഥ അവസാനിപ്പിക്കുന്നു
Wednesday, May 5, 2010
വലിയ ദുബായ് ഉം ചെറിയ മനുഷ്യരും!!!
ഈ പോസ്റ്റ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ച ഒരു സംഭവം ഉണ്ട്..ഞാന്‍ ബുര്‍ജ് ദുബായ് ഛെ അല്ല ബുര്‍ജ് ഖലിഫ കാണാന്‍ പോയ ഒരു സംഭവം..ദുബായ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാരുടെം മനസിലേക്ക് ഓടി വരുന്നത് വലിയ കെട്ടിടങ്ങളും കാര്‍ കളും ഷോപ്പിംഗ് മാള്‍ കളും ഒക്കെ ആണ്..അതൊക്കെ ഇവിടെ ഉണ്ട്..ഇതൊക്കെ നമ്മള്‍ വെളിയില്‍ നിന്നു നോക്കുമ്പോള്‍..പിന്നെ ഗള്‍ഫ് ഇല്‍ പോയ എല്ലാ ആള്‍ക്കാര്‍ക്കും കാശ് ഉണ്ട്..അങ്ങനെ ഒക്കെ ആണ് അല്ലെ? അത് കൊണ്ടു ഞാനും വിചാരിച്ചിരുന്നത് ഇവിടെ എന്ന കാശ് അങ്ങ് ചുമ്മാ കൊടുക്കുവാരിക്കും എല്ലാര്ക്കും എന്ന് ആരുന്നു..ഇപ്പോള്‍ ഓര്‍മ വരുന്ന ഒരു dialouge ഉണ്ട് ശ്രീനിവാസന്‍ അഴകിയ രാവണനില്‍ പറയുന്നത്..ഇവിടെ വരുന്ന എല്ലാര്ക്കും 100 രൂപ കൊടുക്കുന്നുണ്ടെന്നു കേട്ടു,അത് മേടിക്കാന്‍ വന്നതാ..അത് കിട്ടിയിരുന്നേല്‍ അങ്ങ് പോകമാരുന്നു എന്ന് പറയുന്ന ആ dialouge ..പക്ഷെ നമ്മള്‍ ദുബായ് ല്‍ ശരിക്ക് ഒന്ന് നോക്കിയാല്‍ കാണുന്ന ചിത്രം വളരെ ദയനീയം ആണ്..ഞാന്‍ ഈ പോസ്റ്റ് ന്‍റെ കവര്‍ ആയി ഇട്ടിരിക്കുന്ന ഈ പടം ആണ് എന്നെ ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ച ആ സംഭവം..828 മീറ്റര്‍ ഉയരം ഉണ്ട് ബുര്‍ജ് നു..പക്ഷെ അത് ഉണ്ടാവാന്‍ വേണ്ടി പണി എടുത്ത ലക്ഷ കണക്കിന് പണിക്കാരുടെ വേദന നമ്മള്‍ ആരും കണ്ടില്ല..ഹോ 800 മീറ്റര്‍ പോക്കതിന്നു ഒക്കെ..ഞാന്‍ അതൊന്നും കണ്ടില്ല..പക്ഷെ rope ല്‍ തൂങ്ങി കിടന്നു അത് തുടക്കുന്നത് കാണാന്‍ പറ്റി..സമ്മതിച്ചു കൊടുക്കണം..ഇതൊക്കെ ചെയ്യുന്നത് ഡെയിലി 1000 രൂപ പോലും കിട്ടാത്ത പണി ആണെന്നുള്ളതാണ് അതിലും സങ്കടം..ചെയ്യുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഉള്ള സൌത്ത് ഏഷ്യന്‍സ് ഉം..പണ്ട് നാട്ടില്‍ എല്ലാരും പറയ്ന്നത് എത്ര ശരിയാ...ഇവന്‍ ഇതൊക്കെ ഇവിടെ കാണി ചിരുന്നേല്‍...ഇത് ഒരു ഉദാഹരണം മാത്രം..പച്ച വെള്ളം പോലും കിട്ടാത്ത മണലാരണ്യത്തില്‍ പോയി കിടന്നു കെട്ടിടം പണിയുന്ന ആള്‍ക്കാരും ഉണ്ട്..പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവിടെ ഇന്ത്യന്‍സ് നു ഒക്കെ ഒരു 3rd റേറ്റ് പരിഗണന ആണ് എനുള്ളത് ഒരു സത്യം ആണ്..ആ കാര്യത്തില്‍ നമ്മള്‍ ഒക്കെ അമേരിക്ക യെ സമ്മതിച്ചു കൊടുക്കണം..ആ പിന്നെ അവിടെ എല്ലാം കുടി ഏറ്റക്കാര്‍ ആണല്ലോ...ശരിക്കും ഇവിടെ വന്ന ദിവസം മുതല്‍ ഞാന്‍ വിചാരിച്ചിട്ടുണ്ട് ഈ അറബികളെ പറ്റി..They are really privillaged ppl..to be born in such a country..ഒന്നും ചെയ്യാതെ ബോസ്സ് ആയി ഇരിക്കുവ..അങ്ങനത്ത എത്ര അറബാബ് മാര്‍..അറബാബ് എന്നാല്‍ അറിയാത്തവര്‍ക്ക് വേണ്ടി അറബാബ് എന്നാല്‍ ഇവിടെ ബിസിനസ് ചെയ്യണേല്‍ ഒരു അറബി partner വേണം..അയാളെ ഓമനതത്തോടെ വിളിക്കുന്ന പേര് ആണ് അത്..നമ്മുടെ പ്രായത്തില്‍ ഉള്ള അറബികള്‍ ഒക്കെ ഇപ്പൊ reception ലും ഒക്കെ ഇരിക്കാന്‍ തുടങ്ങി..അങ്ങനെ ഒരു രാജ്യം..അവിടെ ഒരു unprivillaged expat ആയി ഞാനും ഇവിടെ!!!
Sunday, May 2, 2010
മലയാളി അറബി!!!
അങ്ങനെ ഗള്‍ഫില്‍ പോകാന്‍ വേണ്ടി ഞാന്‍ നമ്മുടെ nedumbassery എയര്‍പോര്‍ട്ട് ഇല്‍ എത്തി..ഉള്ളത് പറയണമല്ലോ,നല്ല എയര്‍പോര്‍ട്ട്..അവിടെ വച്ചു ആദ്യമായി ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് ഇല്‍ പറക്കുവാന്..ടെന്‍ഷന്‍ ഉണ്ടാരുന്നു..പിന്നെ aunty യും കസിന്‍സ് ഉം ഉണ്ടാരുന്നത് കൊണ്ടും..അവര്‍ക്ക് ഇത് എല്ലാ 2 -3 മാസം കൂടുമ്പോള്‍ ഉള്ള ഒരു ഹോബി ആയതു കൊണ്ടും വലിയ ടെന്‍ഷന്‍ തോന്നിയില്ല..എയര്‍ അറേബ്യ വിമാനത്തില്‍ ആണ് പറക്കുന്നത്..അറബി എയര്‍ ഹോസ്റ്റെസ് നെ ഒക്കെ വായി നോക്കി ശശി തരൂര്‍ ന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ആ cattle class വിമാനത്തില്‍ ഞാന്‍ പറന്നു..ഒരു 3 .5 മണിക്കൂര്‍ നു ഉള്ളില്‍ sharjah എയര്‍പോര്‍ട്ട് എത്തി..അപ്പോള്‍ ആണ് ചടങ്ങുകള്‍..ഇന്ത്യ അല്ല...ആദ്യമായി എനിക്ക് പണ്ട് പഠിച്ച ഇന്ത്യ ഇല്‍ നമുക്ക് ഉണ്ടാരുന്ന ആ അവകാശം നെ പറ്റി ഓര്‍മ വന്നു.എല്ലാ ഇന്ത്യ കാര്‍ക്കും ഇന്ത്യ ല്‍ എവിടെ വേണേലും സഞ്ചരിക്കാം.അവിടെ ആരുന്നപ്പോള്‍ അതുകൊണ്ട് ചാടി കേറി ഇന്നു ബാംഗ്ലൂര്‍ നാളെ ഹൈദരാബാദ് ഒക്കെ നടക്കമാരുന്നു..ഇവിടെ ആ കളി പറ്റില്ല..വിസ വേണം...അത് ഒക്കെ ഓകേ ആനെങ്ങിലെ അകത്തു കടക്കാന്‍ പറ്റൂ..കോപ്പി എന്‍റെ കയ്യില്‍ ഉണ്ട് ഒറിജിനല്‍ പോയി മേടിക്കണം..ശരി ആയിക്കോട്ടെ..ഞാന്‍ അവിടെ പോയി മേടിച്ചു..അപ്പോള്‍ ദേ അടുത്ത തോല്ല..ഐ ടെസ്റ്റ്..അവിടെ കേറണം എങ്കില്‍ കണ്ണിലെ എന്തോ ഒരു സാധനം identify ചെയ്യും അത്രേ..എന്നാല്‍ ആയിക്കോട്ടെ എന്തായാലും ഇനി തിരിച്ചു പോകാന്‍ പറ്റില്ല വന്നു പോയല്ലോ..ചെന്ന് നിന്നു...ഹോ അറബി ആണ്..ആദ്യമായി ആണ് ഒരു അറബിയെ അവന്‍റെ നാട്ടില്‍ ഞാന്‍ കാണുന്നത്..ഈ സിംഹത്തിനെ അതിന്‍റെ മടയില്‍ ചെന്ന് കാണുക എന്നൊക്കെ പറയുന്ന പോലെ..എന്തെന്നില്ലാത്ത ഒരു ബഹുമാനം ഒക്കെ എനിക്ക് അറബിയോട് തോന്നി അപ്പോള്‍..എന്നാലും ഈ കാണുന്നത് ഒക്കെ ഉണ്ടാക്കിയ വര്‍ഗം അല്ലെ...നമിച്ചിരിക്കുന്നു അണ്ണാ നമിച്ചിരിക്കുന്നു..ബഹുമാനം കാരണം എനിക്ക് അങ്ങോട്ട് ഇടിച്ചു കേറാന്‍ തന്നെ ഒരു മടി..ഞാന്‍ ലൈന്‍ ല്‍ ഇങ്ങനെ നിക്കുവാണ്..അങ്ങനെ എന്‍റെ ടേണ്‍ വന്നു..പണ്ട് പട്ടണ പ്രവേശത്തില്‍ ഗഫൂര്‍ ലാലേട്ടന് പഠിപ്പിച്ചു കൊടുത്ത പോലെ എന്‍റെ ചില സുഹൃത്തുക്കള്‍ എന്നേം കൊറേ അറബി പഠിപ്പിച്ചരുന്നു..ഞാന്‍ ഒരു സലാമു അലെക്കും ഒക്കെ തട്ടി വിട്ടു..ദേ വന്നു വാഹ് അലെക്കും ഉസലാം..ഹോ ഞാന്‍ തന്നെ ഒന്ന് പൊങ്ങി!!അറബിടെ വായില്‍ നിന്നു അടുത്ത sentence വന്നതും ഞാന്‍ ഞെട്ടി..ഇതിലേക്ക് കണ്ണ് കാണിക്കു എന്ന് മലയാളത്തില്‍..അത് നല്ല പച്ച മലയാളത്തില്‍...ഞാന്‍ ഒന്ന് കണ്ണ് അടച്ചു തുറന്നു...ഇത് അറബി തന്നെ ആണോ?അതെ തൊപ്പി ഉണ്ട്..വെള്ള കുപ്പായം ഉണ്ട്..ഇനി പണ്ട് ലാലേട്ടനും ശ്രീനിവാസനും ചെന്ന് ഇറങ്ങിയ പോലെ വല്ലോം ആണോ..ഇങ്ങനെ ആലോചിച്ചു ഞാന്‍ കണ്ണ് ആ മെഷീന്‍ ഇല്‍ വച്ചു..ദേ അടുത്ത dialouge സ്വല്പം മുന്നോട്ടു സ്വല്പം പിറകോട്ടു..വീണ്ടും ഞെട്ടല്‍..അങ്ങനെ കീ സൌണ്ട് അടിച്ചു എന്‍റെ Data റെക്കോര്‍ഡ് ആയി.."പോകാം" അതും മലയാളത്തില്‍ ഞാന്‍ ഇയാളെ ഒന്നുടെ ഒന്ന് ശരിക്ക് നോക്കി..ഏയ് അല്ല മലയാളി അല്ല...ആ വൃത്തികേടു ഒന്ന് ഫേസ് ല്‍ കാണാന്‍ ഇല്ല..എന്നാലും അത് ഒരു ഞെട്ടല്‍ തന്നെ ആരുന്നു ആദ്യമായി UAE ല്‍ ചെന്നപ്പോള്‍..പിന്നെ ഞാന്‍ wikipidea നോക്കിയപ്പോള്‍ ആണ് അറിഞ്ഞത്...uae population ല്‍ 18 % മാത്രം ആണ് UAE Nationals .80% South Asians..അതില്‍ തന്നെ 70 % മലയാളീസ്..അന്ന് ആണ് UAE എന്നാല്‍ United Kerala ആണെന്ന് അലക്സ് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് പിടി കിട്ടിയത്..എന്നാലും എനിച്ചു മലയാളം കൊരച്ചു കൊരച്ചു അറിയാം എന്ന് പറയുന്ന എല്ലാത്തിനേം ഈ അറബികളെ കൊണ്ടു കാണിക്കണം എന്ന് തോന്നിപ്പോകും...ജയ് മലയാളീസ്,ജയ് കേരള,ജയ് UAE,ജയ് അറബി!!
ചില NRI ചിന്തകള്‍!!!
അങ്ങനെ ഞാനും ഒരു ഗള്‍ഫ് കാരന്‍ ആയിരിക്കുന്നു..ദിര്‍ഹം ഒക്കെ കണ്ടു തുടങ്ങി ഇരിക്കുന്നു..സിനിമകളില്‍ മാത്രം കണ്ടിരുന്ന Sharjah യും ദുബായ് യും ഒക്കെ ദേ കണ്‍ മുന്‍പില്‍!!എന്നും പുതുമ ഉള്ള ഒരുപാടു ഒരുപാടു സംഭവങ്ങള്‍..ആഘോഷിക്കാന്‍ ഉള്ള എല്ലാ സെറ്റപ്പ് ഉം ഉള്ള സ്ഥലം!!!എന്നാലും കാര്യമായി സുഹൃത്തുക്കള്‍ ആയിട്ടു ഇല്ലാത്തതിനാല്‍ അധികം അങ്ങോട്ട് എന്‍ജോയ് മാടന്‍ സാധിക്കുന്നില്ല..banglore ഇലേം ഹൈദരാബാദ് ഇലേം പോലെ..പിന്നെ ഉള്ളത് കൊണ്ടു ഓണം പോലെ..ഈ ജീവിതത്തില്‍ എഴുതാന്‍ കഥകള്‍ ഒരുപാടു ഉണ്ട്..Sharjah എയര്‍പോര്‍ട്ട് ഇല്‍ വന്നപ്പോള്‍ എന്നോട് മലയാളം പറഞ്ഞ അറബി മുതല്‍ ദേ ഇന്നു എന്‍റെ കൂടെ ടാക്സി ക്ക് വന്ന ഫിലിപ്പിനോ കാരി വരെ ഒരുപാടു ഒരുപാടു കഥകള്‍..വീണ്ടും എന്‍റെ ബ്ലോഗിങ്ങ് ന്‍റെ ഒരു സുവര്‍ണകാലം ആണോ വരുന്നത് എന്ന് ഒരു സംശയം ഉണ്ട്...വരും ദിവസങ്ങളില്‍ ഈ കഥകളില്‍ ചിലത് ഒക്കെ ഞാന്‍ എഴുതാന്‍ ശ്രമിക്കാം..
Subscribe to:
Posts (Atom)